ആളുകളെ നിശ്ശബ്ദരാക്കി ദി നൺ
The Nun
കുറെ നെഗറ്റീവ് റിവ്യൂസും കുറച്ചു നല്ല റിവ്യൂസും കണ്ടു. എങ്കിലും ഇത് കാണണം എന്ന് ഉറപ്പിച്ചിരുന്നത് കൊണ്ട് ഒന്നും നോക്കാതെ ടിക്കറ്റ് എടുത്തു. വളരെ മോശം തിയേറ്റർ അനുഭവമായിരിക്കും എന്ന് പടം തുടങ്ങിയപ്പോൾ തോന്നി. പക്ഷെ പയ്യെ പയ്യെ ആളുകൾ നിശബ്ദരാവാൻ തുടങ്ങി
കൊഞ്ചുറിങ് ഫാമിലിയിലെ അഞ്ചാമത്തെ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒന്ന്.
1952 റൊമേനിയയിലാണ് ചിത്രം തുടങ്ങുന്നത്. അവിടുത്തെ പള്ളിയിലെ കന്യാസ്ത്രീയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന അച്ഛനും ( പേര് മറന്നു പോയി ) സിസ്റ്റർ ഐറിനും.
ജെയിംസ് വാന്റെ നല്ലൊരു കഥ. പക്ഷെ സംവിധാനത്തിലെ പോരായ്മകൾ. പേടിപ്പിക്കാൻ വേണ്ടി വളരെ കഷ്ട്ടപ്പെടുന്നതായി കണ്ടു. ജമ്പ് സ്കെർ സീൻസ് ഒന്നും തന്നെ പേടി തോന്നിപ്പിക്കുന്നില്ലായിരുന്നു. പക്ഷെ ചിത്രം മൊത്തത്തിൽ ഒരു ഹോർറോർ ഫീൽ കൊണ്ടുവരാൻ സംവിധായകന് സാധിച്ചു.
ഛായാഗ്രഹണം എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു. പിന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ചിത്രത്തെ താങ്ങി നിർത്തിയ പ്രധാന ഘടകം.
വാലക് കൊഞ്ചുറിങ്ൽ തന്നെയാണ് നല്ലത്. അതിൽ കുറച്ചു സമയം കൊണ്ട് പേടിപ്പിച്ചു. പക്ഷെ ഇതിൽ ചുമ്മാ അതിലേം ഇതിലേം ചുമ്മാ നടക്കുന്നു. അവസാനം കുറച്ചു സമയം അടിപൊളിയാണ്
ഹോർറോർ ഫിലിമിൽ കോമഡി ഒട്ടും ചേരില്ല. പല സ്ഥലങ്ങളും കോമഡി കൊണ്ടുവന്ന് ആ ഫീൽ നഷ്ടപ്പെടുത്തി.
എല്ലാം വെച്ചു നോക്കുമ്പോൾ മറ്റു ചിത്രങ്ങളുടെ ലെവലിൽ ഇതിന് എത്താൻ സാധിച്ചില്ല. ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന അനുഭവം. ഒട്ടും പ്രതീക്ഷ ഇല്ലാതെ ടിക്കറ്റ് എടുത്താൽ നിരാശയില്ലാതെ ഇറങ്ങിവരാം

Reviewed by M CORNER
on
September 07, 2018
Rating:
Reviewed by M CORNER
on
September 07, 2018
Rating:

No comments