Ads

ധൈര്യം ഉള്ളവർ മാത്രം കാണുക [ Antrum - Review ]

Antrum

2018 ‧ Horror ‧ 1h 35m

Language :- English

The deadliest film ever made. ഈ സിനിമ കണ്ടാൽ നിങ്ങൾ മരിച്ചു പോകും. ഇങ്ങനെ കേൾക്കുമ്പോൾ ആരായാലും കണ്ടു പോകും. അതുകൊണ്ട് ഞാനും കണ്ടു. ഭാഗ്യം ഞാൻ മരിച്ചില്ല.

അപ്പോഴാണ് സുഹൃത്ത് പറയുന്നത് ഈ സിനിമയല്ല 1988 ൽ റിലീസ് ആയ സിനിമയാണ് കാണേണ്ടത്. അതാണ് കിടിലൻ പടം എന്ന്. അപ്പൊ നീ കണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലാ വേറൊരാൾ പറഞ്ഞതാണെന്ന്.



പഴയ സിനിമ ഡാർക്ക്‌ വെബിൽ ലഭ്യമാണത്രേ. ഈ സിനിമ ആദ്യ പ്രദർശനം നടന്നുകൊണ്ടിരിക്കെ തീയേറ്ററിന് തീ പിടിച്ചു 50ൽ കൂടുതൽ ആളുകൾ മരിക്കുകയുണ്ടായി അത് കഴിഞ്ഞു കുറച്ചു കാലത്തിനു ശേഷം സിനിമ വീണ്ടും റിലീസ് ചെയ്തു കണ്ടു കൊണ്ടിരുന്ന ആളുകൾക്ക് മാനസിക വിഭ്രാന്തി ഉണ്ടായി എന്ന് പറയുന്നു ഒപ്പം ഒരു ഗർഭിണിയായി സ്ത്രി മരിച്ചെന്നും. സിനിമ കാണാൻ വന്നവർ കഴിച്ച പോപ്പ് കോണിൽ LSD കലർന്നതായി കണ്ടു പിടിച്ചു



ശേഷം സിനിമയുടെ എല്ലാ കോപ്പികളും നശിപ്പിച്ചു കളഞ്ഞു. പിന്നെ 2018ൽ സിനിമ റീമേക്ക് ചെയ്തു.
സത്യം പറഞ്ഞാൽ ഇതൊക്കെ ഈ സിനിമയുടെ നിർമാതാക്കൾ കെട്ടിച്ചമച്ചത് പോലുണ്ട്. ഒരു പ്രൊമോഷൻ എന്ന രീതിയിൽ. എനിക്ക് ഈ സിനിമ കണ്ടിട്ട് ഒരു തേങ്ങയും തോന്നിയില്ല. മാനസിക വിഭ്രാന്തി ഉണ്ടായി ഫോൺ എറിഞ്ഞു പൊട്ടിക്കാൻ നോക്കി. ഇത്രേം തള്ള് കേട്ട് നല്ല കൂടിയ പ്രിന്റ് ഡൌൺലോഡ് ചെയ്ത് എന്റെ 1GB പോയത് ഓർത്ത്



അല്പം creepy ആയ പശ്ചാത്തല സംഗീതം. അതുപോലെ കുറച്ചു സീനുകൾ അല്ലാതെ ഒരു മണ്ണാങ്കട്ടയും ഈ സിനിമയിൽ ഇല്ലാ. പേടിക്കാൻ ഒരു സീൻ പോലുമില്ല.

മരിച്ചു പോയ നായയെ നരകത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി രണ്ട് കുട്ടികൾ ചേർന്ന് ഒരു കാട്ടിൽ പോയി നരകത്തിലേക്കുള്ള വഴി എന്ന രീതിയിൽ കുഴി എടുക്കുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും ദുരൂഹമായി ചില കാര്യങ്ങൾ സംഭവിക്കുന്നു.



ധൈര്യമുള്ളവർ മാത്രം ഈ മൂഞ്ചിയ സിനിമ വേണമെങ്കിൽ കണ്ടു നോക്കുക. നല്ല ക്രിട്ടിക്സ് റിവ്യൂ കിട്ടിയ സിനിമയാണ്. പിന്നെ നിങ്ങക്ക് ചിലപ്പോൾ മാനസിക വിഭ്രാന്തി വരാം. അങ്ങനെ സംഭവിക്കാതിരിക്കാൻ കുറഞ്ഞ പ്രിന്റ് ഡൌൺലോഡ് ചെയ്യുക. 
ധൈര്യം ഉള്ളവർ മാത്രം കാണുക [ Antrum - Review ] ധൈര്യം ഉള്ളവർ മാത്രം കാണുക [ Antrum - Review ] Reviewed by Mcorner on May 05, 2020 Rating: 5

No comments

Related Posts No. (ex: 9)

yes