Ads

പേടിക്കാൻ ആദ്യ 30 മിനിറ്റ് തന്നെ ധാരാളം [ siccin 6 - review ]



Siccîn 6

2019 ‧ Horror / Mystery ‧ 1h 40m

Language :- Turkish

Siccin മൂവി സീരീസിൽ അവസാനം വന്ന സിനിമയാണ് siccin 6.എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട horror സിനിമ siccin തന്നെയാണ്. പേടിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ വെക്കാതെ കഥയ്ക്ക് നല്ല ഇമ്പോര്ടന്റ്റ്‌ കൊടുക്കുന്നു. അത് ആ സിനിമയേ വേറെ ലെവൽ എത്തിക്കുന്നു.


എന്ത് കൊണ്ട് siccin സിനിമകൾ ഏറ്റവും ഇഷ്ട്ടപ്പെട്ട horror സിനിമയാകുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജമ്പ് സ്കെയർ സീനുകൾ. കണ്ടിരിക്കുന്ന പ്രേക്ഷകനെ പേടിപ്പിക്കാൻ ഡയറക്ടർ പല മെത്തേഡുകൾ സ്വീകരിക്കും. അതിൽ ഏറ്റവും എഫക്ട് ആവുന്നത് ജമ്പ് സ്കെയറാണ്. ഷോട്ട് ഡിവിഷന് ഇതിൽ നല്ല ഇമ്പോര്ടന്റ്റ്‌ ഉണ്ട്. ക്യാമറ ആംഗിൾ. ഫ്രെയ്മിൽ ഒബ്ജക്റ്റ് പ്ലേസ് ചെയ്തിരിക്കുന്നത്. സീനിന്റെ മൂഡ് പശ്ചാത്തല സംഗീതം ഇതെല്ലാം കറക്റ്റ് ആയിട്ട് ഒത്തു വരുമ്പോൾ ഒരു കിടിലൻ ജമ്പ് സ്കെയർ സീൻ പിറവിയെടുക്കുന്നു. എത്ര ധൈര്യം ഉള്ളവൻ ആയാലും ഒന്ന് ഞെട്ടിപ്പോകും. അത് ഏറ്റവും നല്ല രീതിയിൽ ഉപയോഗിച്ച് കണ്ടിട്ടുള്ളത്. Siccin സിനിമകളിൽ ആണ്. അതുകൊണ്ട് തന്നെ siccin സിനിമകൾ ഒരൊന്നൊന്നര എക്സ്പീരിയൻസ് ആയിരിക്കും


Sound design എല്ലാം അടിപൊളിയാണ്. പശ്ചാത്തല സംഗീതം സീനിന്റെ മൂഡിന് അനുസരിച്ചു മാറുന്നത് കേൾക്കുമ്പോൾ ഉള്ളിൽ ഒരു ഭയം തോന്നും.

സിനിമയുടെ ആദ്യത്തെ 30 ശെരിക്കും നിങ്ങളെ പേടിപ്പിക്കും. മുൻ സിനിമകളെ വെച്ച് നോക്കുമ്പോൾ പതിവിലും കൂടുതൽ പേടിപ്പിക്കുന്ന സീനുകൾ കാണാം. അത്യാവശ്യം horror സിനിമകൾ കണ്ടിട്ടുള്ളവർ ആണെങ്കിൽ എപ്പോ ഒരു ജമ്പ് സ്കെയർ സീൻ വരുമെന്ന് അല്പം predict ചെയ്യാൻ കഴിയും. എന്നാൽ siccin സിനിമകൾ കാണുമ്പോൾ നമുക്ക് predict ചെയ്യാൻ കഴിയില്ല. എപ്പോൾ വേണമെണമെങ്കിലും എന്തും സംഭവിക്കാം.


കണ്ട് മടുത്ത horror സിനിമകളിൽ നിന്ന് വ്യത്യസ്തമായ അനുഭവമായിരിക്കും siccin സിനിമകൾ. എല്ലാ siccin സിനിമകളിലെയും പോലെ ഈ സിനിമയിലും അവസാനം ഒരു സസ്പെൻസ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. 

Download link :- click here ( Telegram )
പേടിക്കാൻ ആദ്യ 30 മിനിറ്റ് തന്നെ ധാരാളം [ siccin 6 - review ] പേടിക്കാൻ ആദ്യ 30 മിനിറ്റ് തന്നെ ധാരാളം [ siccin 6 - review ] Reviewed by Mcorner on May 09, 2020 Rating: 5

No comments

Related Posts No. (ex: 9)

yes