Ads

യഥാർത്ഥ ഭയം എന്താണെന്നു അറിയണോ ഇതൊന്നു കണ്ടു നോക്ക് [ The Hauntings of Hill House - Review ]



14 )  The Haunting of Hill House (2018– )

  TV Series   |  TV-MA   |  50 min   |  Drama, Horror

 Language : English

എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു ഹോർറോർ എക്സ്പീരിയൻസ്. സത്യം പറഞ്ഞാൽ ഈ ഷോ ആയിട്ട് കമ്പയർ ചെയ്യാൻ പാകത്തിന് ഒരു ഹോർറോർ ഫിലിം പോലും കാണില്ല. അതുപോലെ പേടിപ്പിച്ചു.

പ്രേതബാധയുള്ള വീട്ടിൽ താമസിക്കുന്ന വീട്ടുകാർ. ഈ ഒരു പ്ലോട്ടിൽ പല സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒന്ന്. അച്ഛൻ, അമ്മ, അഞ്ചു മക്കൾ, ഇവർ ഹിൽ ഹൌസിൽ ആണ് താമസിക്കുന്നത്. മക്കൾ പ്രേതത്തെ കാണുന്നു പക്ഷെ അച്ഛനും അമ്മയും അത് നിങ്ങളുടെ തോന്നലാണെന്ന് പറയുന്നു. ഇനി അങ്ങോട്ട്‌ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കും.പിന്നെ ഇതല്ല പ്ലോട്ട് കാരണം ഫ്ലാഷ്ബാക്ക് സീനും ഇപ്പോൾ നടക്കുന്ന കാര്യവും തമ്മിൽ കൂട്ടിക്കലർത്തിയാണ് കഥ പോകുന്നത്. മുകളിൽ പറഞ്ഞത് കഥയിലെ ഒരു ചെറിയൊരു ഭാഗം മാത്രം. നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കാത്ത രീതിയിൽ പറയണമെങ്കിൽ. വളർന്നു വലുതായി ആ വീട്ടിൽനിന്നും മാറി എന്നിട്ടും ആ സഹോദരങ്ങൾക്ക് പഴയ ഓർമ്മകൾ മനസ്സിൽ നിന്നും മായുന്നില്ല.

ഷേർലി ജാക്ക്സൺന്റെ നോവലിനെ ബേസ് ചെയ്താണ് ഇത് ചെയ്തിരിക്കുന്നത്. ഹോർറോർ ചെയ്യാൻ ഒരു പ്രത്യേക കഴിവാണ് മൈക്ക് ഫ്ലാൻഗന്. ഹഷ്, ഔജ,ഒക്കുലസ്  തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് മനസിലാകും. ക്യാമറ എന്ത് പറയണം എന്നറിയില്ല. ക്യാമറയുടെ കൂടെ നമ്മളും ട്രാവൽ ചെയ്തു പോകും. അതുപോലെ വളരെ സാവധാനത്തിലാണ് പല സീനുകളും കാണിക്കുന്നത്. ക്യാമറ പതിയെ മൂവ് ചെയ്യാൻ തുടങ്ങുമ്പോഴേക്കും സ്‌ക്രീനിന്റെ മുക്കും മൂലയും നമ്മൾ അറിയാതെ തന്നെ പരിശോധിച്ചുപോകും എന്തെങ്കിലും ഉണ്ടോയെന്നു. മനസ് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും " അങ്ങോടു പോകരുത് " "അങ്ങോടു നോക്കരുതെന്നൊക്കെ ".അതിൽ നിന്നും മനസിലാക്കാം എത്രത്തോളം ഭയം നമ്മുടെ ഉള്ളിൽ ഉണ്ടെന്ന്.

ജമ്പ് സ്കെർ സീൻസ് ആവശ്യത്തിന് കൂടുതൽ ഉണ്ട്. ഹോർറോർ കൂടുതൽ കാണുന്നത് കൊണ്ട് എവിടെ നമ്മളെ കൂടുതൽ പേടിപ്പിക്കും എന്നൊരു ഐഡിയ ഉണ്ടായിരുന്നു. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സീൻ ഉണ്ട്. സത്യം പറയാലോ ജീവൻ പോയി എന്നാ കരുതിയത്. കൊഞ്ചുറിങ്ൽ ഉള്ള സീൻ ഓർക്കുന്നില്ലേ അതിലും ഫാസ്റ്റായിട്ടാണ് ഇതിൽ നമ്മുടെ മുന്നിലേക്ക് വരുന്നത്. റൊട്ടേൻ ടോമാറ്റോസ് അവരുടെ പേജിൽ ഇതിന്റെ ആറാമത്തെ എപ്പിസോഡ്നെ പറ്റി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. 2018ൽ ഏറ്റവും കൂടുതൽ പേടിപ്പിച്ച സിനിമകളാണ് A quiet place, hereditary.( A Quiet place എന്നെ പേടിപ്പിച്ചില്ല പക്ഷെ hereditary പേടിപ്പിച്ചു ) പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ ഈ രണ്ടു സിനിമകളേക്കാൾ പേടിയാകും ഹിൽ ഹൌസ്ന്റെ 6ത് എപ്പിസോഡ്.

ആദ്യം കുറെ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാകും അതിനുള്ള എല്ലാ ഉത്തരവും അവസാനം നിങ്ങൾക്കു ലഭിക്കും. തീർച്ചയായും കാണണം. ഒരിക്കലും ഇത് മിസ്സ്‌ ചെയ്യരുത്. കാരണം നിങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറമാണ് ഈ ഷോ. ഇമോഷണൽ സീൻസ് ഒക്കെ വേറെ ലെവൽ ആണ് നമുക്കത് ഫീൽ ചെയ്യും. ലൂക് പിന്നെ നെല്ല് ഈ രണ്ടു കഥാപാത്രം എന്റെ മനസ്സിൽനിന്നും പോകുന്നില്ല. ഇനിയും എഴുതണം എന്നുണ്ട് പക്ഷെ ഞാനൊരു സ്പോയ്ലർ ആകാൻ ആഗ്രഹിക്കുന്നില്ല. ഒരു കാര്യം വീണ്ടും പറയുന്നു തീർച്ചയായും ഇത് കാണണം.

Download Link :- Click here [ Telegram ]
യഥാർത്ഥ ഭയം എന്താണെന്നു അറിയണോ ഇതൊന്നു കണ്ടു നോക്ക് [ The Hauntings of Hill House - Review ] യഥാർത്ഥ ഭയം എന്താണെന്നു അറിയണോ ഇതൊന്നു കണ്ടു നോക്ക് [ The Hauntings of Hill House - Review ] Reviewed by Mcorner on October 26, 2018 Rating: 5

1 comment

Related Posts No. (ex: 9)

yes