Ads

നിങ്ങൾ ഇതുവരെ കാണാത്ത രീതിയിലുള്ള സോംബി ചിത്രം [ The Night Eats the World - Review ]


21 )  The Night Eats the World

Language - French / English

⏳ 2018 ‧ Thriller/Horror ‧ 1h 34m

 നമ്മൾ പല സോംബി ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അതിലെല്ലാം ഒരു കൂട്ടമായി അല്ലെങ്കിൽ രണ്ടുമൂന്നു പേരുടെ സഹായത്തോടെ സോംബിയെ ചെറുത്ത് നിൽക്കുന്നത് കണ്ടിട്ടുണ്ട്. ഇതിൽ നിന്ന് ഈ സിനിമ വ്യത്യസ്തമാകുന്നത് ഇതിൽ നായകന്റെ ഒറ്റയ്ക്കുള്ള ചെറുത്തുനിൽപ്പാണ്.

പഴയ കാമുകിയുടെ കൈയിൽനിന്നും തന്റെ പാട്ടിന്റെ ടേപ്പ് തിരിച്ചു വാങ്ങാനായി വരുന്ന സാം. ഒരു പാർട്ടി നടക്കുന്നതിന്റെ ഇടയിലേക്കാണ് സാം കയറി ചെല്ലുന്നത്. കാമുകി സാമിനോട് പറയും അപ്പുറത്തെ റൂമിൽ വെയിറ്റ് ചെയ്യു ഞാൻ വന്നിട്ട് സംസാരിക്കാമെന്ന്. റൂമിൽ വെയിറ്റ് ചെയ്യുന്ന സാം ഉറങ്ങിപ്പോകുന്നു. ഉറക്കമുണരുന്ന സാം റൂമിനു വെളിയിൽ വരുമ്പോൾ കാണുന്നത് അലങ്കോലമായി കിടക്കുന്ന സാധനങ്ങൾ, ചുമരിൽ രക്തം, പുറത്ത് സോംബികൾ. ഒരു പുതിയ ഭയത്തിന്റെ ലോകത്തെയാണ് സാം അവിടെ കാണുന്നത്.

സോംബി ചിത്രവും ഞാൻ എഴുതിയതും കൂടിയാകുമ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നുന്നത് സാം ഒരു തോക്ക് സംഘടിപ്പിച്ചു സോമ്പിസിനെ എല്ലാം തുരുതുരാ വെടിവെച്ചും ബോംബ് ഇട്ടും രക്ഷപെടും എന്നാവും. ഇത്രെയും കണ്ട എനിക്കും ഇതുതന്നെയാണ് തോന്നിയത്. എന്നാൽ ഞാൻ വിചാരിച്ചതെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നു വീണ് പുതിയൊരു രീതിയിൽ സോംബി ചിത്രം പിറക്കുന്നു.

വളരെ പെട്ടന്ന് കഥയിലേക്ക് കടന്നെങ്കിലും അതിനു ശേഷം ചിത്രം വളരെ സാവധാനത്തിലാണ് പോകുന്നത്. രസകരമായ പല രംഗങ്ങളും അതിനിടയിൽ വന്നു പോകുന്നു. സാമും ആൽഫ്രഡ്‌ എന്ന സോംബിയും തമ്മിലുള്ള സീനുകൾ മനോഹരമായിരുന്നു. ചെറിയ ഇമോഷണൽ സീനും ചിത്രത്തിലുണ്ട്. ഒരു പൂച്ചയെ രക്ഷിക്കാൻ നോക്കുന്ന സീൻ ചങ്കിടിപ്പ് കൂട്ടി. അത്രയും നേരം ഒരു ചെറിയ ഭയത്തോടെ കണ്ട ചിത്രത്തിന്റെ ക്ലൈമാക്സിൽ നായകനെപോലെ തന്നെ നമ്മളും ശ്വാസമടക്കിപ്പിടിച്ചിരുന്നുപോകും. ക്ലൈമാക്സ്‌ ഓർക്കുമ്പോൾ ഇപ്പോഴും ഒരു ടെൻഷൻ.

നല്ല സിനിമ. ചിലപ്പോൾ ഇടയ്ക്ക് നിങ്ങളെ ബോറടിപ്പിച്ചേക്കാം കാരണം സ്ലോ ആയിട്ട് ചിത്രം സഞ്ചരിക്കുന്നത് കൊണ്ട്. പക്ഷെ ക്ലൈമാക്സ്‌ അടിപൊളിയാണ്. സോംബി സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടു നോക്കുക. നിങ്ങൾ കാണാത്ത ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള അവതരണമാണ്. തികച്ചും വേറിട്ട ഒരു രസകരമായ അനുഭവം
നിങ്ങൾ ഇതുവരെ കാണാത്ത രീതിയിലുള്ള സോംബി ചിത്രം [ The Night Eats the World - Review ] നിങ്ങൾ ഇതുവരെ കാണാത്ത രീതിയിലുള്ള സോംബി ചിത്രം [ The Night Eats the World - Review ] Reviewed by Mcorner on November 23, 2018 Rating: 5

No comments

Related Posts No. (ex: 9)

yes