Ads

മാസ്സ് എന്നാൽ KGF [ KGF - Review ]


K.G.F: Chapter 1

Language - kannada ( ML DUB )

2018 ‧ Action/Thriller ‧ 2h 50m

ഈ സിനിമയുടെ ട്രൈലെർ വന്നു കഴിഞ്ഞതിനു ശേഷമാണ് ഈ സിനിമയെപ്പറ്റി അറിയുന്നത്. അതിനു ശേഷം കൂടുതൽ അന്വേഷിച്ചു. ഉഗ്രം എന്ന സിനിമയ്ക്ക് ശേഷം ഏകദെശം 4 വർഷത്തിന് ശേഷം മറ്റൊരു സിനിമ ചെയ്യുന്നു. യാഷിന്റെ 2 വർഷത്തെ തയ്യാറെടുപ്പ്. ഇതൊക്കെ ധാരാളം ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ.

ഇപ്പോൾ നടക്കുന്നതും പീരിയോഡിക് കാലഘട്ടവുമാണ് ചിത്രത്തിൽ കാണിക്കുന്നത്. ഒരു ലേഖൻ റോക്കിയെക്കുറിച്ചു എഴുതുന്നു അതിൽ നിന്നുമാണ് റോക്കിയെക്കുറിച്ചും കോലാർ ഗോൾഡ് ഫീൽഡിനെക്കുറിച്ചും കഥ പറയുന്നത്. രാജ കൃഷ്ണപ്പ ഭൈര്യ എന്നാണ് റോക്കിയുടെ യഥാർത്ഥ പേര്. അച്ഛനില്ല അമ്മയാണ് രാജയ്ക്ക് എല്ലാം. ഒരു മഹാരോഗത്തിന് അടിമപ്പെട്ട് മരിക്കുമെന്ന് ആകുമ്പോൾ അമ്മ രാജയോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെടുന്നത് നീ എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല പക്ഷെ മരിക്കുമ്പോൾ അതി ശക്തനായും ധനവനായും വേണം മരിക്കാൻ എന്ന്.
ആദ്യപകുതിയിൽ നായകനെയും വില്ലന്മാരെയും പരിചയപ്പെടുത്തുന്നു. പൊടിക്ക് ലാഗ് ഉണ്ട് അപ്പോൾ. എന്നിട്ടൊരു കിടിലോൽ കിടിലൻ ഇന്റർവെൽ. രണ്ടാം പകുതിയും ക്ലൈമാക്സും ഒന്നും പറയാനില്ല വേറെ ലെവൽ.

പ്രശാന്ത് നീൽ എന്ന ഡയറക്ടറുടെ കഴിവാണ് KGF. ഇത്രയും മാസ്സുള്ള ചിത്രം ഓവർ ആക്കാതെ ചെയ്യുക എന്നത് പണിപ്പെട്ട കാര്യമാണ്. അതിൽ നൂറു മാർക്കാണ് പ്രശാന്ത് നീലിന്. കോലാർ ഗോൾഡ് ഫീല്ഡിനെ കുറച്ചു ശെരിക്കും പഠിച്ചു അത് എങ്ങനെയാകും എന്നൊക്കെ വ്യക്തമായ ധാരണയോടെയാണ് ചെയ്തത്. സ്ക്രീൻ പ്ലേ ഒക്കെ കിടു. ഒരു നെഗറ്റിവ് പറയാനില്ല.

ഛായാഗ്രഹണം ചെയ്ത ഭുവൻ ഗൗഡ. എങ്ങനെ പറയണം എന്നറിയില്ല കിടിലം കിടിലം കിടിലം. ഏത് ആംഗിളിൽ ഏത് ഷോട്ട് ആയാലും യാഷിനെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുമ്പോൾ ഫുൾ മാസ്സ് ആണ്. ഒന്ന് ചുമ്മാ തിരിഞ്ഞു നോക്കുന്നത് പോലും അത്രയ്ക്ക് മാസ്സ് ആയിട്ടാണ് കാണിക്കുന്നത്. ഫൈറ്റ് സീനിൽ ഛായാഗ്രഹണം മികച്ചു നിന്നു. കൂടുതൽ പേരെ ഉൾക്കൊള്ളിച്ചു വലിയൊരു മാർജിനിൽ കുറെ ഷോട്ടുകൾ എല്ലാം മനോഹരം. ശ്രീകാന്തിന്റെ എഡിറ്റിംഗും കുറ്റം പറയാനില്ല.

യാഷ് സ്ക്രീൻ പ്രെസെൻസ് കിടിലം. ഫുൾ മാസ്സ്. ഒരു നോട്ടം പോലും മാസ്സ്. ഫൈറ്റ് സീനിൽ മരണ മാസ്സ്. ഈ രണ്ടു കൊല്ലത്തെ തയ്യാറെടുപ്പ് ശരീരത്തിൽ മാത്രമല്ല മാനറിസത്തിലും വലിയൊരു മാറ്റം. റോക്കി എന്ന കഥാപാത്രം യാഷിൽ ഭദ്രമായിരുന്നു. ശ്രീനിധി ഷെട്ടി അതികം സ്‌ക്രീൻ സ്പേസ് കിട്ടിയില്ല ചാപ്റ്റർ 2 ൽ കൂടുതൽ സീനിൽ കാണാമായിരിക്കും. നായികയ്ക്ക് അധികം ഇമ്പോര്ടന്റ്റ്‌ ഇല്ലാ. വില്ലന്മാരായി വന്നവരും മറ്റു കഥാപാത്രങ്ങളും നന്നായി തന്നെ ചെയ്തു.

ഈ വർഷം അവസാനിക്കുമ്പോൾ മികച്ച സിനിമകളുടെ കൂടെ KGF ഉണ്ടാകും. ഫുൾ മാസ്സ് ഫിലിം ആണ് KGF. ആദ്യം മുതൽ അവസാനം വരെ രോമാഞ്ചം. മലയാളം ഡബ് ആയത് കൊണ്ട് ആദ്യ പകുതിയിൽ കുറച്ചു ബോറാണ് ഡബ്ബിങ്. കന്നഡ എന്ന കുഞ്ഞൻ സിനിമ ഇൻഡസ്ട്രിയിൽ നിന്നും ഇതുപോലൊരു സിനിമ. അഭിനന്ദനങ്ങൾ അർഹിക്കുന്നു. എല്ലാവരും തിയേറ്ററിൽ തന്നെ പോയ്‌ കാണുക. ഒരിക്കലും നിരാശ പെടുത്തില്ല KGF. കട്ട വെയ്റ്റിംഗ് ആണ് ചാപ്റ്റർ 2ന് വേണ്ടി. സിനിമയുടെ അവസാനം ഒരു ഡയലോഗ് " ഇനിയാണ് ശെരിക്കും കഥ ആരംഭിക്കുന്നത് ". അപ്പോൾ ചാപ്റ്റർ 2 ഏത് ലെവൽ ആകുമെന്ന് പ്രതീക്ഷിക്കാം.

Powerful peoples comes from powerful place !!

Rating - 4 / 5
മാസ്സ് എന്നാൽ KGF [ KGF - Review ] മാസ്സ് എന്നാൽ KGF [ KGF - Review ] Reviewed by Mcorner on December 23, 2018 Rating: 5

2 comments

Related Posts No. (ex: 9)

yes