Ads

വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടേണ്ട ഹോർറോർ ഫിലിം [ Tumbbad - Review ]


24 )  Tumbbad
✂ CBFC: A
Language - Hindi
⏳  2018 ‧ Fantasy/Horror ‧ 1h 44m
വ്യത്യസ്തമായ മറ്റൊരു ഹോർറോർ ഫാന്റസി ചിത്രം. ഒന്നേ മുക്കാൽ മണിക്കൂർ ഭയത്തിന്റെ മുൾ മുനയിൽ നിർത്തും.
മൂന്ന് ചാപ്റ്റർ ആയിട്ട് നായകന്റെ മൂന്ന് കാലഘട്ടമാണ് ചിത്രം കാണിക്കുന്നത്. 

തുമ്പാട് എന്ന ഗ്രാമം.ഒട്ടും പ്രതീക്ഷിക്കാതെ നായകന്റെ ( വിനായക് ) ജീവിതത്തിൽ ഒരു കാര്യം സംഭവിക്കുന്നു. അമ്മയുടെ കൂടെ ആ നാട് വിട്ട് പോകേണ്ടി വരുന്നു. ഇനി ഒരിക്കലും തുമ്പാടിലേക്ക് പോകില്ലെന്ന് അമ്മയ്ക്കു വാക്ക് കൊടുക്കുന്നു. എന്നാൽ വിനായകിന് വേണ്ടത് എല്ലാം തുമ്പാടിലാണ് ഉള്ളത്. വിനായക് തുമ്പാടിലേക്ക് മടങ്ങി വരുന്നു.

ചിത്രംത്തിന്റെ ഛായാഗ്രണം ആണ് എടുത്തു പറയേണ്ടത്. തുമ്പാട് എന്ന ഗ്രാമത്തിന്റെ ഭംഗിയും അവിടെ നിൽക്കാതെ പെയ്യുന്ന മഴയുടെ ഭംഗിയും എല്ലാം മനോഹരമായി പകർത്തിയിരിക്കുന്നു. ചിത്രത്തിന്റെ ഭംഗി കൂടുതലാക്കി പശ്ചാത്തല സംഗീതവും മികച്ചു നിന്നു. VFX നീതി പുലർത്തി. പേടിപ്പിക്കുന്ന കുറച്ചു സീനുകൾ. കൂടുതൽ സമയവും നമ്മളെ ചിത്രം ടെൻഷനടിപ്പിച്ചു. ആ കോട്ടയ്ക്ക് അകത്തുള്ള സീനുകൾ കിടിലം.

തികച്ചും വ്യത്യസ്തമാർന്ന അവതരണം. അതുപോലെ തന്നെ വ്യത്യസ്തമാർന്ന ഹോർറോർ അനുഭവം. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് തുമ്പാട്. ചിത്രത്തിന്റെ ഫാന്റസിയും അതിമനോഹരമായിരുന്നു.
വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടേണ്ട ഹോർറോർ ഫിലിം [ Tumbbad - Review ] വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടേണ്ട ഹോർറോർ ഫിലിം [ Tumbbad - Review ] Reviewed by Mcorner on December 05, 2018 Rating: 5

No comments

Related Posts No. (ex: 9)

yes