Ads

Avengers End Game [ Trailer Breakdown ]


പ്രതീക്ഷിച്ചതിലും അല്പം നേരത്തെ അവഞ്ചേഴ്‌സ് എൻഡ് ഗെയിം 2nd ട്രൈലെർ വന്നിരിക്കുകയാണ്. 2nd ട്രൈലെർ അല്ലാ ഒരു TV സ്പോട്. 30 സെക്കന്റ്‌ മാത്രം ഒള്ളു എങ്കിലും അതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്.

തുടങ്ങുമ്പോൾ തന്നെ താനോസിന്റെ സ്നാപ്പിൽ പെട്ടുപോയവരെ കാണിച്ചു തുടങ്ങുന്നു.


ശേഷം ന്യൂയോർക് സിറ്റി കാണിക്കുന്നു. താനോസിന്റെ സ്നാപ്പിനു ശേഷമുള്ള അവസ്ഥ. എങ്ങും എപ്പോഴും പ്രകാശം പരന്നു കിടക്കുന്ന ന്യൂയോർക് സിറ്റിയുടെ അന്ധകാരമായ അവസ്ഥ.

സപ്പോർട്ട് ഗ്രൂപ്പിന്റെ കൂടെയുള്ള സ്റ്റീവ് റോജേഴ്സിനെ കാണിക്കുന്നു. അദ്ദേഹത്തിന്റെ മുഖത്തെ വിഷമവും കാണാൻ സാധിക്കുന്നതാണ്.

ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയ ഭാഗം ഇതാണ്. ബെനറ്റർ ഷിപ് റെഡിയാക്കുന്ന ടോണിയും നെബുളയും. എത്ര ബുദ്ധിമുട്ടുള്ള അവസ്ഥയിൽ നിന്നും രക്ഷപ്പെട്ടു വരാൻ കഴിവുള്ള ഒരു ആളാണ് ടോണി. അയേൺ മാൻ ഫസ്റ്റ് പാർട്ടിൽ മാർക്ക്‌ വൺ സ്യൂട്ട് ക്രിയേറ്റ് ചെയ്തു രക്ഷപ്പെട്ടു വന്നത് പോലെ.

ക്യാപ്റ്റൻ അമേരിക്കയും, വാർ മെഷീനും, ബ്രൂസ് ബാനറും, ബ്ലാക്ക് വിഡോയും ആകാശത്തേക്ക് നോക്കുന്നത്. ബാക്കിൽ അവഞ്ചേഴ്‌സ് ബേസ് കാണാൻ പറ്റുന്നുണ്ട്. ചിലപ്പോൾ ടോണി സ്റ്റാർക് വരുന്നത് നോക്കുന്നതായിരിക്കാം. തോറിനെ ഈ സീനിൽ കാണാൻ പറ്റുന്നില്ല ചിലപ്പോൾ തോർ എങ്ങോട്ടെങ്കിലും പോകുന്നതായിരിക്കും. സ്റ്റോംബ്രേക്കർ യൂസ് ചെയ്തു എങ്ങോട്ടെങ്കിലും പോകാൻ സാധിക്കും ചിലപ്പോൾ ടൈറ്റനിലേക്ക്. ഇതിൽ ഏതെങ്കിലും ഒന്നാകാനാണ് സാധ്യത.

റോക്കറ്റ് പഴയ ഡ്രസ്സ്‌ അല്ല ഇട്ടിരിക്കുന്നത്. ക്വാന്റംറേലം സ്യൂട്ട് ലീക് ആയിരുന്നു പക്ഷെ ഇത് അതും അല്ല. സ്ഥലം ഏതാണെന്നു മനസിലാകുന്നില്ല.

ബ്ലാക്ക് വിഡോ ഷൂട്ടിംഗ് പ്രാക്ടീസ് ചെയ്യുന്നു. ഹെയർ പിന്നി അൽപ്പം നീളം കൂട്ടിട്ടുണ്ട്. ചിലപ്പോൾ ഇത് വേറെ ടൈമിൽ ഉള്ള സീൻ ആകാനും ചാൻസ് ഉണ്ട്.

പിന്നെ കാണുന്നത് സ്യൂട്ട്അപ്പ്‌ ചെയ്യുന്ന ആന്റ് മാനും വാർ മെഷീനും. ഇതിനു ശേഷം ചിലപ്പോൾ ഒരു ഫൈറ്റ് ആയിരിക്കാം. അല്ലെങ്കിൽ ആന്റ് മാനും വാർ മെഷീനും ക്വാന്റംറേലത്തിനുള്ളിൽ പോകാൻ റെഡിയാകുന്നതാകാം. വാർ മെഷീൻ അപ്ഗ്രേഡ് സ്യൂട്ട് ലീക് ആയിരുന്നു. ചിലപ്പോൾ ആ സ്യൂട്ട് ഉപയോഗിച്ചാൽ ക്വാന്റേം റേലത്തിനുള്ളിൽ പോകാൻ സാധിക്കുമായിരിക്കണം( എനിക്ക് തോന്നിയ കാര്യമാണട്ടോ ). ആന്റ് മാൻ എങ്ങനെ ക്വാന്റേംറേലത്തിനുള്ളിൽ നിന്നും പുറത്തു വന്നു?.

തോറിനെ കാണിക്കുന്ന സ്ഥലം കണ്ടിട്ട് എനിക്ക് തോന്നിയത്
ടൈറ്റൻ ആണ്. 

ലാസ്റ്റ് താനോസ് വന്നു ഇരിക്കുന്ന സ്ഥലം പോലെയുണ്ട്. ചിലപ്പോൾ വക്കാണ്ട ആകാനും സാധ്യതയുണ്ട്. കൈയ്യിൽ സ്റ്റോംബ്രേക്കറും കാണാം.

ജെർമെയ്‌ റെന്നെർ പഴയ ഹൌകെയ് ലുക്കിൽ. എൻഡ് ഗെയിം ഫസ്റ്റ് ട്രൈലെർ വന്നപ്പോൾ അദ്ദേഹത്തെ നറ്റാഷ കാണുമ്പോൾ റോണിൻ ലുക്കിൽ ആയിരുന്നു. റോണിനിൽ നിന്നും ഹൌകെയ് ആയി വീണ്ടും മാറിയതാവാൻ വഴിയുണ്ട്.

ക്യാപ്റ്റൻ അമേരിക്കയുടെ പഴയ ഷീൽഡ്. അദ്ദേഹത്തിന്റെ വിരലുകൾ ശ്രദ്ധിച്ചാൽ ഒരു ഫൈറ്റിനു ഇടയിൽ ഉള്ള സീൻ പോലെയുണ്ട്. വിരലുകൾ പൊട്ടിയതായും ചെളിയും ചോരയും കാണാൻ പറ്റും.

ഇതിലെ ഏറ്റവും കിടിലൻ സീൻ. അവഞ്ചേഴ്‌സ് ടീം ഒരു യൂദ്ധത്തിനു പോകുന്നത് പോലെ. ക്യാപ്റ്റൻ അമേരിക്ക, തോർ, ബ്ലാക്ക് വിഡോ, റോക്കറ്റ് ഇത്രേം പേരെ ശെരിക്കും മനസ്സിലാകുന്നുണ്ട്. ബാക്കി ചിലപ്പോൾ ആന്റ് മാൻ, വാർ മെഷീൻ, ഹൌകെയ് ആയിരിക്കാം.

30 സെക്കന്റ്‌ ഒള്ളു എങ്കിലും കുറെ തവണ കണ്ടു. കാത്തിരിപ്പ് ഏപ്രിൽ 26 വരെ !!

ട്രൈലെർ ലിങ്ക് :- https://youtu.be/-iFq6IcAxBc

ക്യാപ്റ്റൻ മാർവെൽ ട്രൈലെർ ലിങ്ക് :-https://youtu.be/NCoPycawxUkA
Avengers End Game [ Trailer Breakdown ] Avengers End Game [ Trailer Breakdown ] Reviewed by Mcorner on February 04, 2019 Rating: 5

1 comment

Related Posts No. (ex: 9)

yes