Ads

ബാലൻ വക്കീൽ മാസ്സ്, [ Kodathi Samaksham Balan Vakkeel - Review ]


38 ) Kodathi Samaksham Balan Vakeel

Language :- Malayalam

2019 ‧ Drama/Mystery ‧ 2h 35m

കോമഡി, മാസ്സ്, ത്രില്ലെർ, മിസ്‌ട്രി എല്ലാം കൂട്ടിക്കലർത്തി ഒരു കൊള്ളാവുന്ന എന്റർടൈനറണ്.

വിക്ക് ഉള്ള ബാലൻ വക്കീൽ. ഒരു കേസ്‌ കാരണം ബാലൻ വക്കീലിന്റെ ജീവിതം തകിടം മറയുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം സംസാരിക്കുന്നത്.

ബി ഉണ്ണികൃഷ്ണൻ സ്ഥിരം ശൈലി വിട്ട് മറ്റൊരു രീതിയിൽ ചെയ്തു എന്ന് പറയാൻ പറ്റില്ല കാരണം ഇടയിൽ കുറച്ചു കോമഡി ഉൾപ്പെടുത്തി അല്ലാതെ വേറെ ഒന്നും എനിക്ക് തോന്നിയില്ല. എന്തെങ്കിലും കുറവുകൾ ഉള്ള കഥാപാത്രം അതിന്റെ നിലവാരത്തിൽ ചെയ്യാൻ ദിലീപ് കഴിഞ്ഞിട്ടേ വേറെ ഒരു ആള് ഒള്ളു. ആദ്യം ഒന്ന് എന്തോപോലെ തോന്നിയെങ്കിലും പോകെ പോകെ അത് നന്നായി വന്നിട്ടുണ്ട്. കോമഡി പിന്നെ പറയണ്ടല്ലോ കിടിലം അതേപോലെ തന്നെ ഫൈറ്റ് നന്നായിരുന്നു. മംമ്ത പഴയ ഒരു ലെവൽ എത്തിയില്ലെന്നു തോന്നി. എന്തൊക്കെയോ കുറവുകൾ ആ കഥാപാത്രത്തിൽ തോന്നി.

സിദ്ധിഖ്, സുരാജ് എന്നിവരുടെ പ്രകടനം ചിത്രത്തിനെ പിടിച്ചുയർത്തി. ആദ്യ പകുതിയിൽ അത് വ്യക്തമാണ്. രണ്ടു പേരും കോമഡി കിടുക്കി. അതിൽ സിദ്ധിഖ് വേറെ ലെവൽ. അജു വർഗീസും കോമഡി നല്ല രീതിയിൽ ചെയ്തു. പിന്നെ അങ്ങനെ ശ്രദ്ധേയമായ ഒരു പ്രകടനം ആരിലും നിന്ന് ഉണ്ടായില്ല എല്ലാവരും മോശമാക്കാത്ത രീതിയിൽ തന്നെ ചെയ്തു. ഭീമൻ രഘു കോമഡി വില്ലനിസം ചെയ്തത് ഇഷ്ട്ടായില്ല. ആ കഥാപാത്രം കോമഡി ആക്കേണ്ട ആവശ്യം ഇല്ലെന്നു തോന്നിയിരുന്നു.

പാട്ടുകൾ, പശ്ചാത്തല സംഗീതം ശരാശരി നിലവാരമാണ് തോന്നിയത്. ഫൈറ്റ് മാസ്സ് ആയിരുന്നു. റാം ലക്ഷ്മൺ, സ്റ്റണ്ട് ശിവ, മാഫിയ ശരി ഇങ്ങനെ മെയിൻ ഫൈറ്റ് മാസ്റ്റേഴ്സ് എല്ലാവരും ഒരു സിനിമയിൽ അപ്പോൾ ഫൈറ്റ് മോശം ആക്കില്ലെന്ന പ്രതീക്ഷ തെറ്റിയില്ല. ഛായാഗ്രഹണവും നന്നായിരുന്നു പ്രതേകിച്ചു ആക്ഷൻ രംഗങ്ങളിൽ.

അല്പം ഇഴഞ്ഞു കഥയിലേക്ക് കടന്നു. പിന്നെ ഒരു ഒഴുക്കിൽ പോയി. ആ സിനിമയുടെ ഒഴുക്ക് നഷ്ടപ്പെടും എന്ന് തോന്നുമ്പോൾ സിദ്ധിഖ്, സുരാജ് വീണ്ടും ബൂസ്റ്റ്‌ ചെയ്യും. കുറച്ചു മാസ്സ് പിന്നെ കോമഡി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ത്രില്ലിംഗ് സീൻ കൂടെ ഇട്ട് പ്രേക്ഷകന്റെ പ്രതീക്ഷ നിലനിർത്തുന്നു. എന്നാൽ രണ്ടാം പകുതി ചിത്രം ചില ഭാഗങ്ങളിൽ താളം കണ്ടെത്താൻ കഷ്ട്ടപ്പെടുന്നു എങ്കിലും ഇടയ്ക്ക് നല്ല കോമഡി, ഫൈറ്റ് കടന്നു വന്നു മോശമാക്കാത്ത ഒരു അനുഭവം തരുന്നു. ക്ലൈമാക്സ്‌ കൊള്ളാം ഇഷ്ട്ടപ്പെട്ടു. 

മൊത്തത്തിൽ ഒരു തവണ കണ്ടിരിക്കാവുന്ന ത്രില്ലെർ സിനിമ അതിൽ കോമഡി കൂടെ ചേർത്തു കൊള്ളാവുന്ന ഒരു എന്റർടൈനർ പ്രേക്ഷകന് സമ്മാനിക്കുന്നു.

Rating :- 3 / 5
ബാലൻ വക്കീൽ മാസ്സ്, [ Kodathi Samaksham Balan Vakkeel - Review ] ബാലൻ വക്കീൽ മാസ്സ്, [ Kodathi Samaksham Balan Vakkeel - Review ] Reviewed by Mcorner on February 23, 2019 Rating: 5

No comments

Related Posts No. (ex: 9)

yes