Ads

2.Dark (Netflix Original Series)




2017ൽ പുറത്തിറങ്ങിയ ഒരു ജർമൻസയൻസ് ഫിക്ഷൻ ത്രില്ലർ വെബ് പരമ്പരയാണ് ഡാർക്ക്‌ . ഇത് ജർമൻ ഭാഷയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയാണ് . 2017 ഡിസംബർ 1 ന് നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് സേവനത്തിൽ പരമ്പര അരങ്ങേറ്റം ചെയ്തു . ബാരൻ ബോ ഓദാർ, ജാൻഡേ ഫ്രീസെ എന്നിവർ ചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചത് .പരമ്പരയുടെ ആദ്യ സീസണിനു മികച്ച പ്രതികരണമാണ് പൊതുവേ ലഭിച്ചത്. നെറ്റ്ഫ്ലിക്സ് ൻറെ തന്നെ മറ്റൊരു പരമ്പരയായ സ്ട്രേഞ്ചർ തിങ്സുമായിഅനുകൂലവും പ്രതികൂലവുമായ രീതിയിൽ ഡാർക്ക്‌ താരതമ്യം ചെയ്യപ്പെട്ടു

Plot

ജർമനിയിലെ വിൻഡൻ പട്ടണത്തിൽ രണ്ട് കുട്ടികളുടെ തിരോധാനം അവിടെ താമസിക്കുന്ന നാല് കുടുംബങ്ങളുടെ ഇരുണ്ട ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്നു, അതുവഴി മൂന്നു തലമുറകളിലായി പരന്നു കിടക്കുന്നു ഒരു നിഗൂഢതയുടെ ചുരുളഴിയുന്നു.

Production

2016 ഫെബ്രുവരിയിൽ, നെറ്റ്ഫ്ലിക്സ് ഈ പരമ്പരയുടെ 10 എപ്പിസോഡുകളുള്ള ആദ്യ സീസൺ നിർമ്മിക്കാൻ തീരുമാനിച്ചു. 2016 ഒക്റ്റോബർ 18 ന് ബെർലിനിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം തുടങ്ങി 2017 മാർച്ചിൽ പൂർത്തിയാക്കി. 4K (അൾട്രാ എച്ച്ഡി) മേന്മയോടെ ചിത്രീകരിച്ച ഈ പരമ്പര ജർമ്മൻ ഭാഷയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയാണ്.
പരമ്പരയുടെ ആദ്യ സീസണിനു മികച്ച നിരൂപണം ലഭിച്ചു. 1990 ലെ ട്വിൻ പീക്സ്, 2016 ൽ നെറ്റ്ഫ്ലിക്സ് നിർമിച്ച സ്ട്രെയ്ഞ്ചർ തിങിനും എന്നീ പരമ്പരകളുമായി ഉള്ള സമാനതയെക്കുറിച്ചും പല നിരൂപകരും ശ്രദ്ധിക്കുകയുണ്ടായി. റേറ്റിംഗ് വെബ്സൈറ്റ് ആയ റോട്ടൻ ടൊമാറ്റോസിൽ 88% സ്കോർ ഡാർക്ക്‌ നേടി. പരമ്പരയുടെ പ്രമേയം, അതിന്റെ ആഖ്യാനത്തിന്റെ സങ്കീർണ്ണതയും അതിന്റെ വേഗതയും നിരൂപകർ പ്രസംസിച്ചു.ഈ പരമ്പര സ്ട്രേഞ്ചർ തിങ്സിനേക്കൾ സങ്കീർണവും ആഴ്ന്നിറങ്ങിയതും, ട്വിൻ പീക്സിന്റെ ആഖ്യാന ശൈലിയുടെ സ്മരണ ഉണർത്തുന്നതുമാണ് എന്ന് പല നിരൂപകരും നിരീക്ഷിച്ചു.

                  Download Dark S1 Full Episodes

Dark Malayalam Subtitles



2.Dark (Netflix Original Series) 2.Dark (Netflix Original Series) Reviewed by M CORNER on June 17, 2019 Rating: 5

No comments

Related Posts No. (ex: 9)

yes