ഇനി അല്പം കരയാം [ The fault in our stars - Review ]
2014 ‧ Romance/Drama ‧ 2h 13m
Language :- English
ആരാണ് ഒരു change ആഗ്രഹിക്കാത്തത്. അടുപ്പിച്ചു കുറേ horror സിനിമകൾക്ക് ശേഷം വീണ്ടുമൊരു കിടിലൻ റൊമാന്റിക് ഫിലിം. ഇതുവരെ കണ്ട റൊമാന്റിക് സിനിമകളിൽ ഏറ്റവും മികച്ചത് എന്ന് തോന്നിയ സിനിമകളിൽ ഒന്ന്.
Cancer രോഗിയായ hazelന്റെ കഥയാണ് ഇത്. അപ്രതീക്ഷിതമായി അവൾ gusനെ കണ്ടുമുട്ടുന്നു. തുടർന്ന് അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് സിനിമ സംസാരിക്കുന്നത്.
ഇമോഷണൽ ഡ്രാമ ഒരു വല്ലാത്ത genre ആണ്. സിനിമ കണ്ട് കഴിഞ്ഞാലും അതിന്റെ hangover മാറില്ല. ഈ genreയിൽ സിനിമകൾ എല്ലാം നല്ല intense ആയിട്ടുള്ള കഥയായിരിക്കും.
എല്ലാവരുടെയും മികച്ച പ്രകടനം ആണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. Maximum realistic ആയിട്ടുള്ള അഭിനയം. ഇമോഷണൽ സീനുകൾ എല്ലാം നല്ലതുപോലെ അഭിനയിച്ചു വെച്ചിട്ടുണ്ട്. മികച്ച background music and cinematography
ചിരിയിൽ തുടങ്ങി കണ്ണീരിൽ അവസാനിക്കുന്നത് പോലെയാണ് സിനിമ. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഇമോഷൻസ് നല്ലതുപോലെ കാണിച്ചു തരുന്നു. അതിൽ gus ന്റെ സുഹൃത്ത് ആയിട്ടുള്ള issac എന്ന കഥാപാത്രത്തിന്റെ രംഗങ്ങൾ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും.
തീർച്ചയായും കണ്ട് നോക്കുക. ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.
Download link - click here [ Telegram ]
ഇനി അല്പം കരയാം [ The fault in our stars - Review ]
Reviewed by Mcorner
on
May 19, 2020
Rating:
Reviewed by Mcorner
on
May 19, 2020
Rating:

No comments