ഇങ്ങനെയും ജനിതക മാറ്റം [ Annihilation - Review ]
Annihilation
2018 ‧ Sci-fi/Drama ‧ 2 hours
Language :- English
നമ്മൾ ഏറ്റവും കൂടുതൽ കൗതുകത്തോടോ കണ്ടിരിക്കുന്ന ഒരു ഷോഹ്ണ്ഴയാണ് സയൻസ് ഫിക്ഷൻ. ആ ഒരു വിഭാഗത്തിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ കൂടിയാണ് Annihilation. സിനിമ കണ്ട് കഴിയുമ്പോൾ ഈ പേര് എത്രത്തോളം യോജിച്ചതാണെന്ന് മനസിലാകും.
ലെന എന്ന ബയോളജിസ്റ്റും സംഘവും ഷിമ്മറിന് അകത്തേക്കു പേകുന്നു. ജനിതകമായി പല മാറ്റങ്ങളും എവിടെ സംഭവിച്ചിട്ടുണ്ട്. ഷിമ്മറിന് അകത്ത് പല നിഘൂഢമായ കാര്യങ്ങളുണ്ട്. ഇതിന് മുൻപും ഷിമ്മറിന് അകത്തു ആളുകൾ പോയിട്ടുണ്ട് പക്ഷെ തിരിച്ചു വന്നത് ഒരാൾ മാത്രമാണ്. അത് ലെനയുടെ ഭർത്താവാണ്.
പ്ലോട്ട് കുറച്ചു കൂടി എക്സ്പ്ലെയിൻ ചെയ്തു പറയണമെന്നുണ്ട്. പക്ഷെ അത് ചിലപ്പോൾ സ്പോയ്ലർ ആകാൻ ചാൻസ് ഉണ്ട്. ലെനയ്ക്ക് ചില രഹസ്യങ്ങൾ ഉണ്ട് അതുപോലെ തന്നെ ഷിമ്മറിന് അകത്തു ചെന്ന ശേഷം അവർ മനസിലാകുന്ന കാര്യങ്ങൾ എല്ലാം അവരെ ഞെട്ടിക്കുന്നതായിരുന്നു. ഓരോ കഥാപാത്രങ്ങൾ അവിടത്തെ രഹസ്യങ്ങൾ മനസിലാക്കി കഴിഞ്ഞതിനു ശേഷം ആ അവസ്ഥയോടുള്ള അവരുടെ സമീപനവും വ്യത്യസ്തമായിരുന്നു. ടെസ്സയുടെ കഥാപാത്രം ഒരു ഉദാഹരണമാണ്.
സിനിമ കണ്ടു കഴിഞ്ഞും നിങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടായേക്കാം. വീണ്ടും വീണ്ടും ഈ സിനിമയെപ്പറ്റി നിങ്ങൾ ചിന്ദിക്കും. ക്ലൈമാക്സ് സീനുകൾ കാണുമ്പോൾ കളികൾ പറക്കാം... സ്വാഭാവികം. എന്നുകരുതി ഭയങ്കര കോംപ്ലിക്കേറ്റഡ് ഒന്നും അല്ല. എക്സ്സ്‌പ്ലൈൻ വീഡിയോസ് യൂട്യൂബിൽ ഉണ്ട്. സംശയം ഉണ്ടെങ്കിൽ അത് കണ്ട് നോക്കാം.
വിഷ്വലി ഒരു കിടിലൻ സിനിമ കൂടെയാണ്. കുറെ നല്ല ഫ്രെമുകൾ ഉണ്ട് സിനിമയിൽ. അതുപോലെ തന്നെ നല്ല പശ്ചാത്തല സംഗീതം. Annihilation എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.
സയൻസ് ഫിക്ഷൻ സിനിമ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക. ഒരു must watch ഐറ്റം തന്നെയാണ് Annihilation
Download Link :- Click here [ Telegram ]
Download Link :- Click here [ Telegram ]
ഇങ്ങനെയും ജനിതക മാറ്റം [ Annihilation - Review ]
Reviewed by Mcorner
on
April 10, 2020
Rating:
Reviewed by Mcorner
on
April 10, 2020
Rating:

No comments