തിയേറ്ററുകളിൽ ബിഗിൽ നിറഞ്ഞാടിയിട്ട് ഇന്നേക്ക് ഒരു വർഷം.
തമിഴ്നാട്ടിൽ ഏറ്റവും കൂടിയ തുകയ്ക്ക് ചിത്രത്തിന്റെ വിതരണ അവകാശം വിറ്റുപോയ അന്ന് മുതൽ വിരോധികൾ കരയാൻ തുടങ്ങിയതാണ്. 85 cr ന് വിറ്റുപോയ പടം എന്തൊക്കെ ചെയ്താലും ബ്രേക്ക് ഇവൻ ആവില്ല തമിഴ്നാട്ടിൽ സിനിമ ലോസ് ആകുമെന്ന് ആയിരുന്നു അവരുടെ വാദം. ഇവർക്കുള്ള ആദ്യത്തെ അടി ആയിരുന്നു ബിഗിലിന്റെ ഫസ്റ്റ് ഡേ കളക്ഷൻ. വർക്കിങ് ഡേ ആയിരുന്നിട്ട് കൂടെ തമിഴ്നാട്ടിൽ ആദ്യദിന കളക്ഷന്റെ കാര്യത്തിൽ ബിഗിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ( ഒന്നാം സ്ഥാനവും, മൂന്നാം സ്ഥാനവും ദളപതിയുടെ തന്നെ ചിത്രങ്ങൾക്കാണ് ). അടുത്ത പരുപാടി നെഗറ്റീവ് റിവ്യൂസ് പൊക്കി പിടിക്കുക. ആദ്യ ദിവസം മുഴുവനും മിക്സ്‌ഡ് റിവ്യൂസ്.
ഇത് എങ്ങനെ ബ്രേക്ക് ഇവൻ ആകും ഒരു സാധ്യതയും ഇല്ല ബിഗിൽ തമിഴ്നാട്ടിൽ ഫ്ലോപ്പ് എന്നൊക്കെ ആയി...
പിന്നീട് അങ്ങ് കണ്ടത് ഹൗസ് ഫുൾ ഷോകളുടെ പെരുമഴ ആയിരുന്നു.
ഇതൊക്കെ ഒരാഴ്ചത്തേക്കേ കാണു എന്നായി പിന്നെ...
എന്നാൽ സംഭവിച്ചത് തിയേറ്ററിലേക്ക് ഫാമിലി ഓടിയൻസിന്റെ ഒഴുക്കായിരുന്നു. പല തിയേറ്ററുകളിലും എക്സ്ട്രാ ഷോ. തമിഴ്നാട്ടിൽ ഒട്ടുമിക്ക തിയേറ്ററുകളിലും 2019 ൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ സിനിമയായി ബിഗിൽ മാറി. ഇന്ന് ഇപ്പോൾ ബിഗിൽ തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പണം വാരിയ തമിഴ് സിനിമയാണ് അതും ഏറ്റവും കൂടുതൽ കളക്ഷൻ ഉള്ള ബാഹുബലി 2ന് തൊട്ടു പുറകിൽ.
കേരളത്തിൽ ബിഗിൽ ബ്ലോക്ക്‌ബസ്റ്റർ. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ തമിഴ് സിനിമയാണ് ഇപ്പോൾ ബിഗിൽ. താരവും താര ആരാധനയും രണ്ടു ദിവസം മാത്രം പിന്നെ കേരളത്തിലെ ജനങ്ങൾ സിനിമയെ വിലയിരുത്തുമെന്നായിരുന്നു ഒരു കൂട്ടരുടെ വാദം. ജനങ്ങൾ വിലയിരുത്തി ബിഗിൽ നല്ലൊരു സിനിമയെന്ന്. അതാണ് കേരളത്തിൽ ബിഗിൽ ഇത്ര വലിയ വിജയമായി മാറിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച 10 തമിഴ് സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആറെണ്ണം ദളപതിയുടെ സിനിമകൾ ആണ്. ആ ആറു ചിത്രങ്ങളും 10 കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ച സിനിമകൾ.
AP/Nizam ആദ്യ ദിന കളക്ഷൻ 4.2 കോടി. സർക്കാർ ആദ്യ ദിനം 3.89 കോടി നേടിയിരുന്നു. അവിടെയും പിന്നെ കണ്ടത് ദളപതിയുടെ കരിയറിലെ മികച്ച ഒരു ബോക്സ്‌ഓഫീസ് പെർഫോമൻസ് ആയിരുന്നു.
Word of mouth ഒരു സംഭവം തന്നെയാണ്. സാധാരണക്കാരെ തിയേറ്ററിലേക്ക് എത്തിക്കുന്നതിൽ ഈ ഒരു ഫാക്ട് പ്രധാന പങ്കു വഹിക്കുന്നു. ആദ്യ ദിവസം ഫുൾ മിക്സഡ് റിവ്യൂ. പ്രമുഖ ഗ്രൂപ്പുകളിൽ നല്ലതുപോലെ കീറി വലിച്ചു ഒട്ടിക്കൽ. പോരാത്തതിന് കൈതി എന്നാ ചിത്രത്തിന് ഒരു രക്ഷയും ഇല്ലാത്ത റിപ്പോർട്ട്. ഇത്രയും മതി ഏതൊരു വിജയ് ഫാനിനും ഈ പടം അതികം നേട്ടം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് മനസിലാക്കാൻ. എന്നാൽ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു. 25 ആം ദിവസവും കേരളത്തിൽ ഹൌസ് ഫുൾ ബോർഡ് കൗണ്ടറിനു മുൻപിൽ കാണാൻ സാധിക്കുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരത്തിൽ ഒരു തമിഴ് സിനിമ 50 ദിവസം ഒക്കെ ഓടുക എന്നത് വലിയ കാര്യമാണ് ബിഗിലിന്റെ വിജയയാത്ര 50 ദിവസവും കഴിഞ്ഞു മുന്നേറി.
ബിഗിൽ ഏറ്റവും മികച്ച സിനിമ എല്ലാവരും ഇഷ്ടപ്പെടണം എന്ന് വാദിക്കാൻ അല്ല പറഞ്ഞത്. സാധാരണക്കാർ സിനിമയെ ഏറ്റെടുത്തു സിനിമ വലിയ വിജയമായി. കുടുംബമായി വന്നു കണ്ട് എൻജോയ് ചെയ്യാവുന്ന ഒരു സിനിമ തന്നെയായിരുന്നു ബിഗിൽ. അതുകൊണ്ടാണ് ചിത്രത്തിന് എല്ലായിടത്തും ഇത്ര വലിയ ഒരു വിജയം സമ്മാനിച്ചത്.
ONE YEAR OF BLOCKBUSTER BIGIL ! ❤️🔥
Reviewed by Mcorner
on
October 24, 2020
Rating:







No comments