കൊന്ന് തൊലിയുരിക്കുന്നവർ [ Impetigore - Review ]
🎬 Impetigore
⏳️ 2019 ‧ Horror/Mystery ‧ 1h 46m
🌐 Language :- Indonesian
✍️ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഹൊറർ സിനിമകളിൽ ഒന്നാണ് satan's slaves. Joko anwar തന്നെയാണ് impetigore ഡയറക്ട് ചെയ്തിരിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ കാണാൻ താല്പര്യം കൂടി. Jamp scare സീനുകൾ ഒക്കെ അതിന്റെ എക്സ്ട്രീം ലെവലിൽ കാണിക്കും. എന്നാൽ impetigore ഒരു സ്പൂക്കി ഹൊറർ ഫിലിം അല്ല. കിടിലൻ മിസ്‌ട്രി ത്രില്ലെർ കൂടിയാണ്.
💢 തട്ടിമുട്ടി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന മായ. ടോളിൽ ബൂത്തിൽ ടിക്കറ്റ് കൊടുക്കുന്ന ജോലിയാണ്.ജോലിക്ക് ഇടയിൽ ഫ്രണ്ടിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ. ഇടയ്ക്ക് കാറിൽ വരുന്ന ഒരാൾ അവളെ വല്ലാത്ത മുഖഭാവത്തോടെ നോക്കുന്ന കാര്യം പറയുന്നു. ഇത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അയാൾ വരുന്നു. ടോൾ കഴിഞ്ഞു പോയിട്ടും അയാൾ തിരിച്ചു വരുന്നു. അവളുടെ പേരും നാടും അച്ഛന്റെ പേരും എല്ലാം അയാൾ ചോദിക്കുന്നു. തിരിച്ചു പോയ അയാൾ കാറിൽ നിന്നും ഒരു വാളുമായി വന്ന് അവളെ കൊല്ലാൻ നോക്കുന്നു. ഫ്രണ്ട് വിളിച്ചു പറഞ്ഞതുകൊണ്ട് കൃത്യ സമയത്തു പോലീസ് വന്നു അയാളെ കൊന്നു മായയെ രക്ഷിക്കുന്നു.
💢 ദിവസങ്ങൾ കഴിഞ്ഞു. മായയും സുഹൃത്തും ഇപ്പോൾ ഒരു തുണിക്കട നടത്തുന്നു. കച്ചോടം മോശമാണ്. അപ്പോഴാണ് സുഹൃത്തിന് മായ തന്റെ ഫാമിലി ഫോട്ടോ കാണിക്കുന്നത്. അതിൽ ഒരു വലിയ വീട് കാണാം. അത് വിറ്റാൽ ജീവിതം മെച്ചപ്പെടുമെന്ന് വിശ്വസിച്ചു. തുടന്ന് മായയും സുഹൃത്തും ചേർന്ന് മായയുടെ ഗ്രാമത്തിലേക്കു യാത്ര തിരിക്കുന്നു. ബാക്കി സിനിമ കണ്ടു എൻജോയ് ചെയ്യുക.
💢 ക്യാമറ വർക്ക് ആണ് ഏറ്റവും കിടിലൻ ആയി തോന്നിയത്.കണ്ടിരിക്കുന്ന പ്രേക്ഷകനെ പേടിപ്പിക്കുന്ന കാര്യത്തിൽ സിനിമാട്ടോഗ്രാഫി വലിയ പങ്കു വഹിക്കുന്നു. അതുപോലെ തന്നെ പശ്ചാത്തല സംഗീതവും മികച്ചൊരു അനുഭവം തരുന്നു. നോർമൽ സീൻ പോലും ഉള്ളിൽ ഒരു പേടി കൊണ്ടു വരുന്നതിൽ പ്രധാന കാരണം ഡിസ്റ്റർബ് ചെയ്യുന്നപോലെയുള്ള പശ്ചാത്തല സംഗീതമാണ്. അതുപോലെ തന്നെ എല്ലാവരുടെയും മികച്ച പെർഫോമൻസും.
💢 Siccin സിനിമ അല്ലെങ്കിൽ turkish ഹൊറർ സിനിമ കാണുമ്പോഴുള്ള ഒരു ഫീൽ ആണ് impetigore കാണുമ്പോൾ. ഒരു ഡ്രാമ ഹൊറർ സിനിമ പോലെ സാവധാനം സഞ്ചരിക്കുന്നു. കൊന്നു തൊലിയുരിക്കുമെന്ന് കേട്ടിട്ടേ ഒള്ളു. ഇപ്പോൾ അതും കണ്ടു. ക്ലൈമാക്സ് ഒന്നുകൂടി നന്നാക്കിയിരുന്നേൽ എന്ന് തോന്നി.
Download Link :- Click here [ Telegram ]
Reviewed by Mcorner
on
December 05, 2020
Rating:






No comments