Ads

നിരാശ മാത്രം [ WW84 - Review ]

 


🎬 Wonder Woman 1984


⏳️ 2020 ‧ Drama/Action ‧ 2h 31m


🌐 Language :- English


✍️ Black widow യെക്കാൾ ഞാൻ കാണാൻ ആഗ്രഹിച്ച സിനിമയായിരുന്നു WW84. പ്രതീക്ഷ ആ ഒരു അളവിൽ ഉണ്ടായിരുന്നു. CCXP ഇവന്റിൽ ട്രൈലെർ കാണിച്ചപ്പോൾ ഉണ്ടായ രോമാഞ്ചം. ഇപ്പോഴും മറന്നിട്ടില്ല. premiere ഷോ കഴിഞ്ഞപ്പോൾ വന്ന റിപ്പോർട്ട്‌കൾ എല്ലാം ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു. എന്നാൽ സിനിമ കണ്ടപ്പോൾ ആകെ നിരാശയായിരുന്നു. എല്ലാം നന്നായി തള്ളിയത് പോലെ തോന്നി. തള്ളിന്റെ കൂടെ ഒരു ഉന്ത് എന്ന് പറഞ്ഞപോലെ ഹൃതിക് റോഷന്റെ റിവ്യൂ. അങ്ങേര് ഇനി ഫസ്റ്റ് പാർട്ട്‌ കണ്ടിട്ടാണോ അങ്ങനെ പറഞ്ഞെ എന്ന് തോന്നിപ്പോയി സിനിമ കണ്ടപ്പോൾ.



💢 ഒരു പുതുമയൊന്നും പറയാനില്ലാത്ത ക്ലിഷേ സ്റ്റോറി. ഒട്ടും ഡെപ്ത് ഇല്ലാത്തത്. ഈ തവണ ഡയാനയുടെ ഇമോഷനുകളിലൂടെ  കഥ പറഞ്ഞു പോകുന്നത്. ചീറ്റയുടെ ഒറിജിനിലും മാറ്റം ഉണ്ട്. DCEU ന്റെ കൂടുതൽ ലെങ്ത് ഉള്ള സിനിമ WW84 ആണെന്ന് തോന്നുന്നു. ഇടയ്ക്ക് ലാഗ് ഫീൽ ചെയ്യും. സ്റ്റീവ് ഡയാന സീനുകൾ ആണ് പിന്നെയും മികച്ചു നിൽക്കുന്നത്. ഫസ്റ്റ് പാർട്ടിനോട് ഒട്ടും നീതി പുലർത്തിയിട്ടില്ല. സിനിമ തുടങ്ങിയപ്പോൾ നല്ല എൻഗേജിങ് ആയിരുന്നു. എന്നാൽ പിന്നെ അങ്ങോട്ട്‌ ആ മൊമെന്റം കീപ് ചെയ്യാൻ സാധിച്ചില്ല. ആ കാലഘട്ടം സെറ്റ് ചെയ്തത് നന്നായിട്ടുണ്ട്. വസ്ത്രധാരണം അതുപോലെ തന്നെ മൊത്ത സെറ്റപ്പ് മികച്ചു നിന്നു. കാഴ്ച്ചയിൽ ഒരു ബ്രൈറ്റ്നസ് ഉണ്ടായിരുന്നു.



💢 പെർഫോമൻസിന്റെ കാര്യത്തിൽ മോശമായി ഒന്നും തന്നെ തോന്നിയില്ല. Gal gadot എപ്പോഴുത്തെയും പോലെ നല്ല ക്യൂട്ട് ആയിരുന്നു. കരയുമ്പോൾ പോലും. വീഴ്ചയിലേക്ക് പോകുന്ന സിനിമയെ പലപ്പോഴും താങ്ങി നിർത്തിയത് zimmer മ്യൂസിക് ആയിരുന്നു. ആക്ഷൻ അത്ര ഇല്ലെങ്കിലും ബാക്ക്ഗ്രൗണ്ട് സ്കോർ അടിപൊളി ആയിരുന്നു. ചീറ്റ, ഡയാന ഫൈറ്റ് ആണ് പിന്നെ ഞാൻ ഏറ്റവും കാത്തിരുന്നത്. ട്രെയ്ലറിൽ ഗോൾഡൻ ഈഗിൾ ആർമർ ഒക്കെ കണ്ടപ്പോൾ വേറെ ലെവൽ ഫൈറ്റ് ആണ് പ്രതീക്ഷിച്ചത്. എന്നാൽ അതും വലിയ ഇമ്പാക് ഉണ്ടാക്കാതെ പോയി. മോശം CGI കൂടെ ആയപ്പോൾ തീരുമാനം ആയി. ക്യാമറ വർക്ക്‌ കുഴപ്പം ഇല്ലായിരുന്നു. Lasso of Truth നല്ലത് പോലെ ഉപയോഗിച്ചതിൽ നല്ല സന്തോഷം ഉണ്ട്



💢 മൊത്തത്തിൽ നിരാശയാണ് സിനിമ സമ്മാനിച്ചത്. ഇനി അമിത പ്രതീക്ഷ വെച്ച് എന്ന് അറിയില്ല. അടുത്ത പടത്തിനുള്ള ലീഡ് ആണ് ക്രെഡിറ്റ്‌ സീൻ. അടുത്ത സിനിമ പ്രെസെന്റ് ഡേ ആയിരിക്കും പക്ഷെ ക്രെഡിറ്റ്‌ സീൻ 80s പോലെ തോന്നി. ഇനി ആരെങ്കിലും കാണാൻ ഉണ്ടെങ്കിൽ അമിത പ്രതീക്ഷ ഇല്ലാതെ കാണാൻ ശ്രമിക്കുക.

നിരാശ മാത്രം [ WW84 - Review ] നിരാശ മാത്രം [ WW84 - Review ] Reviewed by Mcorner on December 27, 2020 Rating: 5

2 comments

Related Posts No. (ex: 9)

yes