കുറച്ചു കൂടി നന്നാക്കാമായിരുന്നു [ The Priest - Review ]
🎬 The Priest
⏳️ 2021 ‧ Horror/Mystery ‧ 2h 27m
🌐 Language :- malayalam
✍️ ഭയങ്കര മോശം അഭിപ്രായം കേട്ട് സിനിമയ്ക്ക് കേറിയതുകൊണ്ടാവാം എനിക്ക് പ്രീസ്റ്റ് തരക്കേടില്ലാത്ത സിനിമയായി തോന്നിയത്. പ്രതീക്ഷയുടെ അമിതഭാരം തന്നെയാകാം മറ്റുള്ളവർക് ഒരു മോശം അനുഭവം ഉണ്ടായതിന് കാരണം. എനിക്കും സിനിമയിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു. പൊതുവെ ഈ ഒരു genreയോട് നല്ല താല്പര്യം ആണ്. എന്നാൽ ആദ്യ ഷോ കഴിഞ്ഞു റിപ്പോർട്ട് ഒക്കെ കണ്ടപ്പോൾ ഒള്ള പ്രതീക്ഷ പോയി. പിന്നെ എന്തായാലും ബുക്ക് ചെയ്തു അതുകൊണ്ട് കണ്ടേക്കാം എന്ന് കരുതി. എനിക്ക് ഒരു ആവറേജ് എബൗ ആവറേജ് ഫീൽ ആണ് ഉണ്ടായത്.
💢 മമ്മൂക്ക തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. ആ കഥാപാത്രത്തെ മനോഹരമായി ചെയ്തു. പിന്നെ ഞെട്ടിച്ചത് ബേബി മോണിക്ക ആണ്. ഗംഭീര പെർഫോമൻസ്. പക്ഷെ ഡബ്ബിങ് ഇടയ്ക്ക് എന്തോപോലെ തോന്നി. ബാക്കിയുള്ളവരും കിട്ടിയ കഥാപാത്രം മോശമല്ലാത്ത രീതിയിൽ ചെയ്തു.
💢 ഇതുപോലെയുള്ള കുറെ സിനിമകൾ കണ്ടതുകൊണ്ടാവാം പല സീനുകളും പ്രെഡിക്ട് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു ഇന്റർവെൽ ട്വിസ്റ്റ് ഉൾപ്പടെ. മറ്റൊരു കാര്യം ഇന്റർവെൽ ട്വിസ്റ്റ്... ഇന്റർവെൽ ട്വിസ്റ്റ്... എന്ന് എല്ലാവരും പറഞ്ഞതുകൊണ്ട് ആദ്യം മുതൽ അതിനെ പറ്റി ചിന്തിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടുമാവാം. എന്നാൽ ആ സീൻ എടുത്തിരിക്കുന്ന രീതി വല്ലാതെ ഇഷ്ട്ടപ്പെട്ടു. നല്ലൊരു ബിൽഡപ് കൊടുത്ത് മികച്ചതാക്കി. രണ്ടാം പകുതിയും ഒരു ഒഴുക്കിൽ പോയി ക്ലൈമാക്സ് എന്തോപോലെ ആക്കിക്കളഞ്ഞു. കുറച്ചു കൂടി നന്നാക്കാമായിരുന്നു. എങ്കിലും കൊണ്ടുവന്ന ചെറിയ ട്വിസ്റ്റ് നൈസ് ആയിരുന്നു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. സീൻ കൂടുതൽ നന്നാക്കുന്നതിനു സഹായിച്ചിട്ടുണ്ട്. ചില ഷോട്ടുകൾ വല്ലാതെ ഇഷ്ട്ടപ്പെട്ടു. പ്രത്യേകിച്ച് ഇന്റർവെൽ പിന്നെ എൻഡിങ്ങിനു തൊട്ടു മുൻപുള്ള ഫ്രെയിമും.
💢 ജോഫിൻ ഒന്ന് കൂടി ശ്രമിച്ചിരുന്നേൽ കുറച്ചുകൂടി നല്ലൊരു ക്വാളിറ്റി ഹൊറർ ഫിലിം കിട്ടിയേനെ. ഇത് മോശമായി എന്നൊന്നും എനിക്ക് തോന്നിയില്ലാട്ടോ. ട്വിസ്റ്റ് എല്ലാം ആദ്യം എഴുതി വെച്ചിട്ട് അതിന് അനുസരിച്ചു പിന്നീട് സ്റ്റോറി ബിൽഡ് ചെയ്ത ഒരു ഫീൽ ഉണ്ടായി. ജമ്പ് സ്കെയർ സീൻ എടുത്തിരിക്കുന്നത് നന്നായിട്ടുണ്ട്.
💢 ഒരു റിസ്ക് എടുത്ത് ആരും കാണേണ്ട ആവശ്യമില്ല. മിക്സഡ് റിവ്യൂസ് ആണ് പൊതുവെ. കാണാൻ താല്പര്യം ഉള്ളവർ തിയേറ്ററിൽ പോയി കാണുക. ഫോണിൽ കണ്ടാൽ എത്രത്തോളം എഫക്ട് ചെയ്യുമെന്ന് പറയാൻ പറ്റില്ല. നല്ല തിയേറ്ററിൽ തന്നെ പോയി കാണാൻ നോക്കുക. നല്ല സൗണ്ട് എക്സ്പീരിയൻസ് കിട്ടും അതുപോലെ തന്നെ പേടിപ്പിക്കുന്ന സീൻസ് വരുമ്പോൾ നിങ്ങളുടെ സിനിമ അനുഭവത്തെ മോശമാക്കുന്ന രീതിയിൽ കൂവലും കുറുക്കുവിളിയുമായി ആരും ഉണ്ടാവില്ല.
Reviewed by Mcorner
on
March 11, 2021
Rating:




No comments