തിയറി നാലായി മടക്കി പോക്കറ്റിൽ വെച്ചോളൂ [ WandaVision - Review ]
📺 WandaVision ( 2020 )
🎭 Series | TV - MA | 30 min | sitcom / Horror / Drama
🌐 Language : English
✍️ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സീരീസുകളുടെ ലിസ്റ്റ് എടുത്താൽ വാണ്ട വിഷൻ മുൻപിൽ ഉണ്ടാവും. ചിരിപ്പിച്ചു, ത്രില്ലടിപ്പിച്ചു, പേടിപ്പിച്ചു, കരയിച്ചു. ഈ ഒരു ലെവൽ അനുഭവം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എന്തായാലും ഞെട്ടിച്ചു.
💢 എല്ലാം ഫാമിലിക്ക് വേണ്ടിയിട്ടാണ്. താൻ ജീവിക്കാൻ ആഗ്രഹിച്ച ജീവിതം ആണ് വെസ്റ്റ് വ്യൂവിൽ വാണ്ട ചെയ്തു കൂട്ടുന്നത്. കൂടുതൽ പറഞ്ഞു സ്പോയ്ലർ ആക്കുന്നില്ല. അതുകൊണ്ട് പ്ലോട്ട്നെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല.
💢 ആദ്യ എപ്പിസോഡ്കൾ ഒരു സിറ്റ്കോം സ്റ്റൈൽ ആണ്. ആദ്യം മുതൽ കുറെ ചോദ്യങ്ങൾ നിങ്ങളുടെ ഉള്ളിൽ വരും അതിനുള്ള ഉത്തരം വരും എപ്പിസോഡുകളിൽ നിങ്ങൾക്ക് ലഭിക്കും.
💢 ഓരോ എപ്പിസോഡ് കഴിയുമ്പോഴും കഥാപാത്രത്തിൽ ഉള്ള ഡെവലപ്മെന്റ് നമുക്ക് കാണാൻ സാധിക്കുന്നു. കിടിലൻ റൈറ്റിങ് ആണ്. വാണ്ടയും വിഷനും ഉള്ള സീനുകൾ മനോഹരമാണ്.
💢 പെർഫോമൻസിന്റെ കാര്യത്തിലും രണ്ടുപേരും കലക്കി. വരുന്നവരും പോകുന്നവരും എല്ലാം കിടു. എലിസബേത് തന്നെയാണ് പെർഫോമൻസിൽ മികച്ചു നിന്നത്. തീർച്ചയായും ഈ സീരീസ് കണ്ടതിനു ശേഷം വാണ്ടയ്ക്ക് ഫാൻസ് കൂടുമെന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. പോളിന്റെ വിഷൻ പെർഫോമൻസ് കട്ടയ്ക്ക് തന്നെ ഉണ്ടായി. അതുപോലെ തന്നെ ആഗതയുടെ റോൾ ചെയ്ത കാതറിൻ ഹാൻ തുടക്കം മുതൽ ഒടുക്കം വരെ നല്ലൊരു ഇമ്പാക് ഉണ്ടാക്കുന്നുണ്ട്. മോണിക്ക, ഡാർസി, വൂ എന്നീ കഥാപാത്രങ്ങൾ കണ്ടിരിക്കുന്നവരുടെ മനസ്സിൽ ഇടം പിടിക്കും.
💢 മാജിക് ആയതുകൊണ്ട് CG വാരി വിതറുമെന്ന് കരുതി എന്നാൽ അതുപോലെ ഉണ്ടായില്ല. കുറെ തിയറി ഒക്കെ കണ്ടിരുന്നു നമ്മളും ഓരോന്ന് പ്രതീക്ഷിച്ചു കണ്ടിരുന്നു. എന്നാൽ അവസാനം അത് നാലാക്കി മടക്കി പോക്കറ്റിൽ തന്നെ വെച്ചോ എന്ന് മാർവൽ പറഞ്ഞു. മെഫിസ്റ്റോയും വന്നില്ല നൈറ്റ്മേറും വന്നില്ല. അവസാനം സ്ട്രെഞ്ചിന്റെ എൻട്രി പ്രതീക്ഷിച്ചു എന്നാൽ അതും ഉണ്ടായില്ല.
💢 ആദ്യം പ്ലീസ് സ്റ്റാൻഡ് ബൈ കണ്ട് കലി തുള്ളിയവർ 9th എപ്പിസോഡിൽ അത് കാണിക്കാതിരുന്നപ്പോൾ നല്ലതുപോലെ വിഷമിച്ചു കാണും. കാണാത്തവർ തീർച്ചയായും കാണാൻ ശ്രമിക്കുക. കൂടുതൽ പറഞ്ഞു സ്പോയ്ലർ ആകുന്നില്ല.
Reviewed by Mcorner
on
March 06, 2021
Rating:






No comments