Ads

തീർച്ചയായും കാണേണ്ട DC ഷോ [ Superman and Lois - Review ]

 



📺 Superman & Lois 2021


🎭 Series | TV - MA | 40 - 60 min | drama


🌐 Language :- English


✍️ ആദ്യം dc ഫാൻസ്‌ പോലും വലിയ താല്പര്യം കാണിക്കാതിരുന്ന സീരീസ്. പിന്നെ ട്രൈലെർ ഒക്കെ വന്നപ്പോൾ കൂടുതൽ ശ്രദ്ധ ആകർഷിച്ചു. Cw ഷോ ആയതുകൊണ്ട് കൂടുതൽ പേരും ആദ്യം താല്പര്യം കാണിക്കാതിരുന്നത്. ഞാൻ ഇതിന് മുൻപ് ഒരെണ്ണം പോലും കണ്ടില്ല. പിന്നെ dc സീരീസുകൾ അങ്ങനെ ഫോള്ളോ ചെയ്യാറുമില്ല. ആദ്യമായി കണ്ടതാണ് അതൊരു ഗംഭീര എക്സ്പീരിയൻസുമായി.




💢 നല്ല ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള പ്ലോട്ട് ആണ്. മാർത്തയുടെ മരണത്തിന് ശേഷം ക്ലാർക്കും ഫാമിലിയും സ്മാൾവില്ലിലേക്ക് വരുന്നു. അവിടെ വന്നതിന് ശേഷം നടക്കുന്ന കാര്യങ്ങൾ ആണ് സീരീസ് തുടർന്നു കാണിക്കുന്നത്. ഇതിന് ഇടയിൽ മക്കളിൽ ഒരാൾക്ക് സൂപ്പർ പവർ കിട്ടുകയും അത് മൂലം അവരുടെ ഇടയിൽ പല പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മറ്റൊരു സീരീസും കാണാതെ നിങ്ങൾക്ക് ഇത് ഇപ്പൊ കാണാവുന്നതാണ്. ഇനി ഇത് വേറെ ഏതെങ്കിലും സ്റ്റോറിയോട് ബദ്ധപ്പെടുമോയെന്നു അറിയില്ല.




💢 മറ്റെന്തിനേക്കാളും ക്ലാർക് ഫാമിലി ആയിട്ടുള്ള സീൻ കാണാൻ പ്രത്യേക ഫീൽ ആണ്. ആക്ഷൻ സീനുകൾ കുറവാണ്. ഉള്ളതാണെങ്കിൽ കൂടുതൽ നേരം നീണ്ടു നിൽക്കുകയുമില്ല. കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത് ഫാമിലിക്ക് തന്നെയാണ്. അതുപോലെ ഒരു ഫാമിലിയെ കാണുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് അസൂയ വരെ തോന്നിപ്പോകാം അത്രയും മനോഹരമായി  കാണിച്ചിട്ടുണ്ട്.




💢 പെർഫോമൻസ് എടുക്കുകയാണെങ്കിലും എല്ലാവരും അടിപൊളിയാണ്. പ്രത്യേകിച്ച് lois ന്റെ കഥാപാത്രം ചെയ്യുന്ന Bitsie tulloch. പല എപ്പിസോഡിലും bitsie യാണ് സ്കോർ ചെയ്യുന്നത്. ആ കഥാപാത്രത്തിന്റെ ക്യാരക്റ്റർ സ്കെച്ച് അത്ര ഗംഭീരമാണ്. Tyler hoechlin സൂപ്പർമാൻ എങ്ങനെ ചെയ്യും എന്ന് അറിയാൻ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം അത് മനോഹരമായ് ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും ഒരു കല്ലുകടിയൊ അല്ലെങ്കിൽ ചേരാത്ത പോലെ ഒന്നും തോന്നില്ല. തുടക്കം മുതലേ tyler ഒരു പെർഫെക്ട് കാസ്റ്റിംഗ് ആയി തോന്നും.( ഒരു സീരീസിൽ സൂപ്പർ മാൻ ആയി ഇങ്ങേരു അപ്പിയർ ആയപ്പോൾ അത്ര ഇമ്പാക് ഉണ്ടാക്കിയില്ലെന്ന് ഫ്രണ്ട് പറഞ്ഞിട്ടുണ്ട് ) പിന്നെ മക്കളായി വന്ന Jordan elsass, Alexander garfin രണ്ടു പേരും അടിപൊളിയായിരുന്നു. ഇവർക്കിടയിലെ കോൺഫ്ലിക് എല്ലാം നന്നായി കാണിക്കുന്നുണ്ട്.




💢 ടെക്നിക്കലി Superman and lois നല്ലൊരു എക്സ്പീരിയൻസ് ആണ്. നല്ല cinematography, അതുപോലെ തന്നെ മികച്ച background score, cgi ആണെങ്കിലും കുറവുകൾ ഒന്നും പറയാൻ ഇല്ലാ. ആക്ഷൻ രംഗങ്ങൾ കുറവാണ്. എല്ലാം കൊണ്ടും മികച്ച ഒരു സീരീസ് തന്നെയാണ് Superman and lois.




💢 ഇനി ഏതാനും എപ്പിസോഡ്കൾ മാത്രമേയുള്ളു സീസൺ 1 അവസാനിക്കാൻ. മുഴുവൻ കണ്ടു കഴിഞ്ഞിട്ട് suggestion ഇടാം എന്നാണ് കരുതിയത് പക്ഷെ അത്രേ കാത്തിരിക്കാൻ പറ്റില്ലാന്ന് തോന്നി. മുൻപേ ഇടേണ്ടതായിരുന്നു സമയം കിട്ടിയില്ല. കാണാത്തവർ തീർച്ചയായും കാണാൻ ശ്രമിക്കുക. ഇതുവരെയുള്ള പോക്ക് കണ്ടിട്ട് നന്നായി തന്നെ സീരീസ് അവസാനിപ്പിക്കും എന്ന് പ്രതീക്ഷിക്കാം. 

തീർച്ചയായും കാണേണ്ട DC ഷോ [ Superman and Lois - Review ] തീർച്ചയായും കാണേണ്ട DC ഷോ [ Superman and Lois - Review ] Reviewed by Mcorner on July 18, 2021 Rating: 5

No comments

Related Posts No. (ex: 9)

yes