Ads

സ്പെഷ്യൽ എപ്പിസോഡ് എന്ന് പറഞ്ഞിട്ട് ഒരു സിനിമ കണ്ട ഫീൽ [ Kingdom: Ashin of the North - Review ]

 


📺 Kingdom: Ashin of the North

🎭 Series | TV - MA | 1hr 28min | Horror / Thriller

🌐 Language :- Korean


✍️ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐറ്റം. കാരണം കിങ്ഡം സീരീസ് കണ്ടിട്ടുള്ളവർക്കൊക്കെ ആ സീരീസ് മോശം എന്നൊരു അഭിപ്രായം ഉണ്ടായിട്ടില്ല. അപ്പൊ അതിൽ നിന്നും ഒരു സ്പെഷ്യൽ എപ്പിസോഡ് വരുന്നു എന്നറിയുമ്പോൾ ഉള്ള പ്രതീക്ഷ വലുതായിരിക്കും. സ്പെഷ്യൽ എപ്പിസോഡ് കണ്ട ഫീൽ അല്ല ഒരു സിനിമ കണ്ട ഫീൽ ആണ് ഇത് കാണുമ്പോൾ ഉണ്ടാകുന്നത്.




💢 കിങ്ഡം സീരിസിന്റെ ഒരു ഡീറ്റൈൽഡ് എപ്പിസോഡ് എന്ന് പറയാം ഇതിനെ. കാര്യങ്ങൾ നിങ്ങൾക്ക് കുറച്ചു കൂടി വ്യക്തമായി കാണിക്കുന്നു. സീസൺ 2 അവസാനം കാണിക്കുന്ന ashin എന്ന കഥാപാത്രത്തെക്കുറിച്ചു വ്യക്തമായൊരു ചിത്രമാണ് സ്പെഷ്യൽ എപ്പിസോഡിൽ കാണിക്കുന്നത്.




💢 ഒരു ക്യാരക്ടർ ഒറിജിൻ എന്ന പോലെ ഫുള്ളി ഈ സ്പെഷ്യൽ എപ്പിസോഡ് ആ കഥാപാത്രത്തെ ഫോക്കസ് ചെയ്താണ്. പതിയെ തുടങ്ങി കത്തിക്കേറുന്ന പോലെയാണ് എപ്പിസോഡ് പോകുന്നത്.




💢 ടെക്‌നിക്കലി കിങ്ഡം എപ്പിസോഡ്സ് പോലെ നല്ലൊരു ക്വാളിറ്റി എപ്പിസോഡ് നമുക്ക് ഇവിടെ കാണാൻ സാധിക്കും. ചിലയിടങ്ങളിൽ Cig കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. ബാക്കി എല്ലാം അടിപൊളിയാണ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ആ കളർ ടോൺ പിന്നെ കിടിലൻ ഫ്രെമുകൾ എല്ലാം ഗംഭീരമാണ്.




💢 കിങ്ഡം സീരീസ് ഫോള്ളോ ചെയ്യുന്നവർ ഈ സമയം എപ്പിസോഡ് കണ്ടിട്ടുണ്ടാവും എന്ന് അറിയാം. ഞാൻ കാണാൻ അല്പം വൈകി. കാണാത്തവർ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് കാണാൻ ശ്രമിക്കുക.

സ്പെഷ്യൽ എപ്പിസോഡ് എന്ന് പറഞ്ഞിട്ട് ഒരു സിനിമ കണ്ട ഫീൽ [ Kingdom: Ashin of the North - Review ] സ്പെഷ്യൽ എപ്പിസോഡ് എന്ന് പറഞ്ഞിട്ട് ഒരു സിനിമ കണ്ട ഫീൽ [ Kingdom: Ashin of the North - Review ] Reviewed by Mcorner on July 26, 2021 Rating: 5

2 comments

Related Posts No. (ex: 9)

yes