ഒരൊന്നൊന്നര ഫൈനൽ ആക്ട് [ Malignant - Review ]
🎬 Malignant
⏳️ 2021 ‧ Horror/Thriller ‧ 1h 51m
🌐 Language :- English
✍️ പ്രിന്റ് വരുമ്പോൾ തന്നെ കാണണം എന്ന് കരുതിയതാണ് രാത്രി സമയം കിട്ടാത്തത് കൊണ്ടാണ് കഴിഞ്ഞ ദിവസം കാണാൻ പറ്റാതെ പോയത്. എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഷോൺറയാണ് ഹൊറർ. ഹൊറർ സിനിമ സംവിധാനം ചെയ്യുന്നവരിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സംവിധായകരിൽ ഒരാൾ ആണ് james wan. അതുകൊണ്ട് തന്നെ പ്രതീക്ഷയുണ്ടായിരുന്നു ഒരു നല്ല ഹൊറർ സിനിമ കാണാൻ പറ്റുമെന്ന്. എന്നാൽ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച എക്സ്പീരിയൻസ് ആയിരുന്നു Malignant.
💢 Madison എന്ന കഥാപാത്രത്തിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ആ കഥാപാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ. അവിടെ സംഭവിക്കുന്ന മരണങ്ങൾ madison ആയി എങ്ങനെ ബദ്ധപ്പെട്ടു കിടക്കുന്നു. ഇതിനു പിന്നിൽ ആരെന്നുള്ള ചോദ്യമാണ് സിനിമ.
💢 നമ്മൾ കണ്ടിട്ടുള്ളു james wan സിനിമകളുടെ സെയിം പാറ്റേണിൽ ആണ് തുടക്കം. കണ്ടു മറന്ന ഷോട്ട്സ്, ജമ്പ് സ്‌കെയർ സീനുകൾ, ഞെട്ടിക്കാനുള്ള സൗണ്ട്. എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ സിനിമയുടെ സ്വഭാവം മാറി തുടങ്ങും. പിന്നെ നല്ല എൻഗേജിങ് ആയിട്ടാണ് പോകുന്നത്. ക്ലൈമാക്സിൽ ഒരു കിടിലൻ ട്വിസ്റ്റ്. ആ ഒരു ഫൈനൽ ആക്ടിൽ Malignant ഒരു നല്ല ഹൊറർ സിനിമ അനുഭവം സമ്മാനിക്കുന്നു.
💢 Madison കഥാപാത്രം ചെയ്ത Annabelle wallis ആണ് സിനിമയുടെ നട്ടെല്ല്. കിടിലൻ പെർഫോമൻസ് ആയിരുന്നു. ബാക്കി കഥാപാത്രങ്ങൾ ചെയ്തവരും നന്നായി തന്നെ ചെയ്തിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം. വീടിന്റെ അകത്തു ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് ഓടുന്ന സീൻ ഏരിയൽ ഷോട്ട് ചെയ്തിട്ടുണ്ട് അത് അടിപൊളിയായിരുന്നു. സ്ക്രീൻ പ്ലേ ആണെങ്കിൽ ആദ്യമൊക്കെ ഡ്രഗ്ഗിങ് രണ്ടാം പകുതിയിൽ നല്ല എൻഗേജിങ് ആകുന്നുണ്ട്.
💢 blood and gore നല്ലതുപോലെയുണ്ട്. ട്വിസ്റ്റ് എല്ലാം അറിയുന്നതിന് മുൻപ് സിനിമ കാണാൻ നോക്കിക്കോളൂ. എന്തായാലും നിരാശപ്പെടില്ല.
Download Link :- Click here ( copyright karanam sub ആയിട്ടുള്ള ടെലഗ്രാം ചാനൽ ലിങ്ക് aanu koduthirikkunnath )
Reviewed by Mcorner
on
September 13, 2021
Rating:






💚💚
ReplyDelete😻
Delete