വളരെ Disturbing ആണ് [ House of Secrets : The Burari Deaths - Review ]
📺 House of Secrets: The Burari Deaths ( 2021 )
🎭 Series | TV - MA | 45 min | Documentary
🌐 Language :- Hindi
✍️ ഇപ്പോഴും ഒരു മരവിപ്പാണ് burari death നെ കുറിച്ച് ആലോചിക്കുമ്പോൾ. മനസ്സിൽ നിന്ന് മായുന്നില്ല. ഇത് പോലെ ഒരു സിനിമ അനുഭവമോ ഒന്നും തന്നെ ഉണ്ടായിട്ടില്ല ചിലപ്പോൾ അതുകൊണ്ടാവാം. എന്തായാലും House of secrets ഒരൊന്നൊന്നര എക്സ്പീരിയൻസ് ആയിരുന്നു.
💢 2018 ൽ ഡൽഹി ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേര് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു. 77 വയസായ മുത്തശ്ശി മുതൽ 14 വയസായ കൊച്ചുമകൻ വരെ ഉണ്ടായിരുന്നു ഇതിൽ. ആത്മഹത്യ ആണോ അതൊ കൊലപാതകമാണോ. ഈ കേസിനെ കുറിച്ചുള്ള theory കൾ. ബുരാരി കേസുമായി ബന്ധപ്പെട്ടു കിടക്കുന്നവരുടെ അനുഭവത്തിലൂടെ സഞ്ചരിക്കുന്ന ഒരു മികച്ച documentary series ആണ് house of secrets burari death.
💢 ഏറ്റവും കൂടുതൽ പ്രശംസ അർഹിക്കുന്ന ഒന്നാണ് ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ. Mystery elements കൊണ്ടുവരുന്ന കാര്യത്തിൽ നല്ലൊരു impact ഉണ്ടാക്കുന്നത് ബാക്ക്ഗ്രൗണ്ട് സ്കോർ തന്നെയാണ്. A R Rahman, Qutub E Kripa എന്നിവർ ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്.
💢 Mystery feel ഉള്ളതുകൊണ്ട് തന്നെ നല്ല thrill അടിച്ചിരുന്നു കാണാം. എന്നാൽ അതെ സമയം ഈ series നിങ്ങളെ disturb ചെയ്യും. നമ്മൾ ചിന്തിച്ചു പോകും ആ നിമിഷം അവരുടെ മനസ്സിൽ എന്തൊക്കെയാവും ഉണ്ടായിരുന്നിരിക്കുക എന്ന്.
💢 എന്തായാലും ഒരു വല്ലാത്ത അനുഭവം ആയിരുന്നു. 45 മിനിറ്റ് ദൈർഖ്യം വരുന്ന മൂന്ന് എപ്പിസോഡ്സ് മാത്രമുള്ള ഒരു mini documentary series ആണ് അതുകൊണ്ട് തീർച്ചയായും കണ്ടു നോക്കുക.

💚💚
ReplyDelete❤️❤️
Delete