Ads

Animation എന്ന് കരുതി കാണാതിരിക്കരുത് [ Arcane - Review ]




 211 ) 📺 Arcane  ( 2021 )


🎭 Series | TV - MA | 40-60 min | Animation


🌐 Language : English


✍️ അനിമേഷൻ സീരീസുകൾ അങ്ങനെ അന്വേഷിച്ചു പിടിച്ചു കാണാറില്ല. നല്ല അഭിപ്രായം കേൾക്കുന്നതിൽ ചിലതൊക്കെ കാണാൻ നോക്കും. ഇതുവരെയുള്ള കുറെ റെക്കോർഡ്കൾ ഒക്കെ ബ്രേക്ക്‌ ചെയ്തു എന്നൊക്കെ കേട്ടിട്ടാണ് Arcane കാണാം എന്ന് കരുതിയത്. പക്ഷെ squid game കണ്ട അവസ്ഥ ആവരുതെന്ന് എന്ന് കരുതി വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെയാണ് കണ്ടത്. പക്ഷെ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.




💢 Upper world city and underworld city ഇവർക്ക് ഇടയിൽ ഉള്ള പ്രശ്നങ്ങൾ ആണ് സീരീസിന്റെ പ്രധാന പ്ലോട്ട്. Upper world ൽ സമ്പന്നരും ടെക്നിക്കലി വളരെ അഡ്വാൻസ് ആയിട്ടുള്ള സ്ഥലവുമാണ്. എന്നാൽ underworld ലേക്ക് വരുമ്പോൾ നേരെ തിരിച്ചാണ്. എന്നാൽ അതിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇതിനിടയിൽ മറ്റു പലതും കടന്നു വരുന്നു. ചുമ്മാ ഒരു subplot എന്ന രീതിയിൽ അല്ലാ. അതിനൊക്കെ നല്ലൊരു ഇമ്പോര്ടന്റ്റ്‌ ഉണ്ട്. Vi, powder എന്നീ കഥാപാത്രങ്ങളെയാണ് കഥ കൂടുതൽ ആയി ഫോക്കസ് ചെയ്തിരിക്കുന്നത്. വരുന്ന കഥാപാത്രങ്ങൾ എല്ലാം അടിപൊളിയാണ്. ടൈം ജമ്പ് നടത്തി ക്യാരക്റ്റർ ടെവലപ്മെന്റ്റ് കാണിക്കുമ്പോൾ അതൊരു നെഗറ്റീവ് ആയി ഫീൽ ചെയ്യുന്നില്ല.




💢 അനിമേഷൻ സ്റ്റൈൽ കാണാൻ തന്നെ നല്ല ഭംഗിയാണ്. 2D, 3D അനിമേഷൻ ഇടകലർത്തി ചെയ്തിരിക്കുന്നത് ഒരുപാട് ഇഷ്ട്ടമായി. നല്ല ആക്ഷൻ സീക്യുഎൻസ്കൾ കൂടി കാണാം. നല്ല ബാക്ക്ഗ്രൗണ്ട് സ്കോർ. പ്രത്യേകിച്ച് ലാസ്റ്റ് രണ്ട് എപ്പിസോഡ്കളിൽ ഫൈറ്റിനു ഇടയിൽ വരുന്നത്. Imagine Dragons ന്റെ Enemy എന്ന സോങ് ആണ് ഇൻട്രോയിൽ ഉള്ളത്. അതുകൊണ്ട് അത് ഒരു എപ്പിസോഡിൽ പോലും സ്കിപ് ചെയ്തില്ല.




💢 നിങ്ങൾക്ക് അനിമേഷനോട് അതികം താല്പര്യം ഇല്ലെങ്കിൽ കൂടി ജസ്റ്റ്‌ ഒരു എപ്പിസോഡ് കണ്ടു നോക്കാൻ ശ്രമിക്കുക. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടാനാണു ചാൻസ് കൂടുതൽ.

#viswajayesh

Download Link :- Click here

Animation എന്ന് കരുതി കാണാതിരിക്കരുത് [ Arcane - Review ] Animation എന്ന് കരുതി കാണാതിരിക്കരുത് [ Arcane - Review ] Reviewed by Mcorner on November 27, 2021 Rating: 5

2 comments

Related Posts No. (ex: 9)

yes