Ads

പുതിയ അനുഭവം [ Eternals - Review ]

 



🎬 Eternals


⏳️ 2021 ‧ Adventure/Action ‧ 2h 37m


🌐 Language :- English 


✍️ ഒരു സിനിമയും ഞാൻ ക്രിട്ടിക്സ് റേറ്റിംഗ് നോക്കി സമീപിക്കാറില്ല. അതുപോലെ തന്നെയാണ് eternals ന്റെ കാര്യത്തിലും. പക്ഷെ നോർമൽ ഓടിയൻസിന്റെ ഭാഗത്ത്‌ നിന്നും മിക്സ്‌ഡ് റിവ്യൂസ് വന്നപ്പോൾ പ്രതീക്ഷയൊക്കെ കുറഞ്ഞു. വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ ടിക്കറ്റ് എടുത്തു. എന്നാൽ സിനിമ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട marvel സിനിമകളുടെ കൂടെ ഇതിനെയും കൂട്ടുന്നു. 





💢 എല്ലാവരും പറഞ്ഞ ഡയലോഗ്. ഇപ്പൊ നല്ല ക്ലിഷേ ആണ് എങ്കിലും പറയുന്നു. നിങ്ങൾക്ക് ഒരു marvel സിനിമ കണ്ട ഫീൽ ഒരിക്കലും കിട്ടില്ല. ഒരു പുതിയ ഫീൽ. ടോട്ടലി ഒരു ഡിഫറെൻറ് അപ്പ്രോച്ച്. 


💢 ഇത്രേം കഥാപാത്രത്തെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സിനിമ വരുമ്പോൾ എല്ലാവർക്കും വേണ്ടത്ര സ്പേസ് ലഭിച്ചെന്ന് വരില്ല. Don lee ഉള്ളത് കൊണ്ട് മാത്രം ഞാൻ ഈ സിനിമ തിയേറ്ററിൽ പോയി കാണും എന്ന് പറഞ്ഞ കൂട്ടുകാരനെ ഞാൻ ഇപ്പോൾ ഓർക്കുന്നു. കിട്ടിയ കഥാപാത്രത്തെ എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. Kingo, thena, makkari, ഇവരെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. Druig കൊള്ളാമായിരുന്നു ആ ആറ്റിട്യൂട് ഒക്കെ നന്നായി ഇഷ്ട്ടപ്പെട്ടു.





💢 CG വേറെ ലെവൽ ആണ്. കിടിലൻ വിഷ്വൽസ് ആണ്. ഓരോ കാലഘട്ടങ്ങളിലെ സെറ്റപ്പ് ഒക്കെ നന്നായി ചെയ്തിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് സ്കോർ ജസ്റ്റ്‌ ഓക്കേ ഫീൽ മാത്രം. ഫൈറ്റ് സീനുകൾ കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു. Makkari യുടെ പ്രെസെൻസ് ഉള്ളതുകൊണ്ട് ഫൈറ്റ് കൂടുതൽ ഇന്റെരെസ്റ്റിംഗ് ആകുന്നു. Makkari യുടെ റണ്ണിംഗ് സീൻ എപിക് ആയിരുന്നു. സ്ലോ paced ആയിരുന്നിട്ടും ഒരു നിമിഷം പോലും ബോറടിക്കാതിരുന്നതിന് കാരണം ഇടയ്ക്ക് വരുന്ന കോമഡി സീൻ അല്ലെങ്കിൽ ഫൈറ്റ് സീൻ. Kingo പിന്നെ karan ഒരു രക്ഷയും ഇല്ലാ കുറച്ചു നല്ല ചിരി നിമിഷം സമ്മാനിച്ചു. എന്തായാലും കൂടുതൽ ഒന്നും പറയുന്നില്ല. തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക. കാരണം Arishem നെ തിയേറ്ററിൽ അത്ര വലിയ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെ ആയിരിക്കും. 


💢 രണ്ടു ക്രെഡിറ്റ്‌ സീനുകൾ ഉണ്ട്. മിസ്സാക്കരുത്. കിടിലൻ ക്രെഡിറ്റ്‌ സീൻ ആണ്. 

പുതിയ അനുഭവം [ Eternals - Review ] പുതിയ അനുഭവം [ Eternals - Review ] Reviewed by Mcorner on November 07, 2021 Rating: 5

4 comments

Related Posts No. (ex: 9)

yes