നിങ്ങളുടെ ഫോട്ടോകൾ മികച്ചതാക്കാൻ സഹായിക്കുന്ന സുതാര്യമായ അപ്ലിക്കേഷൻസ്
1. ഫോട്ടോഷോപ്പ് എക്സ്പ്രസ്സ്
 കമ്പ്യൂട്ടറിൽ ഉള്ള അഡോബ്ഫോ ട്ടോഷോപിന്റെ മൊബൈൽ വേർഷൻ ആണിത്. പ്ലെയ്സ്റ്റോറിൽ 4. 2 റേറ്റിംഗ് ഉള്ള ഒരു മികച്ച അപ്ലിക്കേഷൻ തന്നെ ആണിത്. അതുകൊണ്ട് തന്നെ 9 ലക്ഷത്തിൽ അധികം ആൾക്കാർ ഈ ആപ്പ് ഡൗൺലോഡ് ച്യ്തിട്ടുണ്ട്. ഒരുപാട് എഫക്ടുകൾ (ലെൻസ് ഫ്ലെയർ, ഡിസ്പെർഷൻ, ബാക്ക്ഗ്രൗണ്ട് ചെയിഞ്ചിങ്, )ഒന്നും ഇല്ലെങ്കിലും കളർ കറക്ഷനിലൂടെയും ക്വാളിറ്റി അഡ്ജസ്റ്റ്മെന്റ്സ് ഉപയോഗിച്ചും അത്യാവശ്യം നല്ല സ്റ്റാന്റേർഡ് ആയി ഫോട്ടോ നമുക്ക് ഇതിലൂടെ മികവുറ്റതാക്കാൻ സാധിക്കും
Download Photoshop Express
2. സ്‌നാപ്‌സീഡ്

ഗൂഗിളിന്റെ തന്നെ മറ്റൊരു അപ്ലിക്കേഷൻ ആണിത്.8ലക്ഷത്തിൽ അധികം ഡൗൺലോഡുകളും 4. 5 റേറ്റിംഗ് ഉള്ള മറ്റൊരു ഫോട്ടോ എഡിറ്റിംഗ് അപ്ലിക്കേഷൻ ആണിത്. ഫോട്ടോഷോപ്പ് മൊബൈൽ വേർഷൻ ആയി കമ്പയർ ചയ്യുവാണെങ്കിൽ ധാരാളം അധികം എഫക്ട് ഇതിൽ ഉണ്ട്. 
Download Snapseed
3. പിക്സ് ആർട്

ഒരുപാട് എഫക്ടുകളും യൂസർ ഫ്രണ്ട്‌ലിയും ആയ ഈ ഒരു അപ്ലിക്കേഷൻ പണ്ടുമുതലേ പ്ലെയ്സ്റ്റോറിലെ താരമാണ്. 75ലക്ഷത്തോളം വരും ഇതിന്റെ ഡൌൺലോഡ് ച്യ്തവരുടെ എണ്ണം. 4. 5 റേറ്റിംഗിൽ ഏറ്റവും മികച്ച ഒരു ഫോട്ടോ എഡിറ്റർ എന്ന് വേണമെങ്കിൽ പറയാം. കാരണം നിങ്ങളുടെ മനസിലെ ആശയങ്ങൾ ഫോട്ടോ ക്രീയേറ്റീവിറ്റിയിൽ കൂടി മറ്റുള്ളവരെ അറിയിക്കണം എന്നുണ്ടെകിൽ ഉറപ്പായും നിങ്ങൾ ഈ ആപ്പ് ഉപയോഗിക്കാം.
നിങ്ങളുടെ ഫോട്ടോകൾ മികച്ചതാക്കാൻ സഹായിക്കുന്ന സുതാര്യമായ അപ്ലിക്കേഷൻസ്
Reviewed by M CORNER
on
August 06, 2018
Rating:
Reviewed by M CORNER
on
August 06, 2018
Rating:









No comments