നിങ്ങൾക്ക് ഫേസ്ബുക് അക്കൗണ്ടിലൂടെ ഇനി പണം സമ്പാദിക്കാം..!!
നമ്മൾ എല്ലാവരും നിരന്തരം മണിക്കൂറുകൾ ചിലവഴിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഫേസ്ബുക്. കോടിക്കണക്കിനു ഉപയോക്താക്കൾ ഉള്ള ഒരു പ്ലാറ്റ്‌ഫോം എന്ന നിലക്ക് അതിലൂടെ പണം സമ്പാദിച്ചൂടെ എന്ന ചിന്ത എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകാം. ഇതിനൊരു പരിഹാരമായി കഴിഞ്ഞ വർഷം ഫേസ്ബുക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ എന്നൊരു ആശയം കൊണ്ട് വന്നിരുന്നെങ്കിലും പലർക്കും അത് ഒരു ബുദ്ധിമുട്ടുള്ള വഴി ആയിരുന്നു കാരണം അവർ പറയുന്ന സംവിധാനങ്ങൾ വെച്ച് ഒരു വെബ്സൈറ്റ് ഉണ്ടക്കുന്നതും അതിനു ഫേസ്ബുക്കിന്റെ അപ്പ്രൂവൽ ലഭിക്കുന്നതും എല്ലാം ഒരു വലിയ കടമ്പ തന്നെ ആണ്.... !
എന്നാൽ ഇതിനൊക്കെ ഒരു പരിഹാരം എന്നവണ്ണം ഫേസ്ബുക് നൂതന ആശയങ്ങൾ ഈ വർഷം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ സ്റ്റാർട്ടിങ് സ്റ്റേജ് ആണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും ഇതിനെ പറ്റി അറിയണം എന്നില്ല. അവ ഇതൊക്കെ ആണെന്ന് ഈ ആർട്ടിക്കിൾ മുഖേന പരിചയപ്പെടാം.
ഫേസ്ബുക് ആദ്യമായി അവതരിപ്പിച്ച മണി മേക്കിങ് ആശയം ആണ് ഇൻസ്റ്റന്റ് ആർട്ടിക്കിൾ. ഇതിനു ആദ്യമായി തന്നെ ഒരു വെബ്സൈറ്റ് ആവിശ്യം ആണ്. ആ വെബ്സൈറ്റിനെ നമ്മളുടെ ഫേസ്ബുക് പേജുമായി കണക്ട് ചെയ്യണം. അത് വഴി നിങ്ങളുടെ വെബ്സൈറ്റിലെ വാർത്തകൾ ഫേസ്ബുക് നൽകുന്ന പരസ്യങ്ങൾ ചേർത്ത് ഫേസ്ബുക് മൊബൈൽ ആപ്പ് വഴി യുസേഴ്‌സിന് എത്തുന്നു. പരസ്യങ്ങൾ യൂസേഴ്സ് കാണുന്നത് വഴി ഫേസ്ബുക് പേയ്‌മെന്റ് തരുന്നു. ഇതാണ് ഇൻസ്റ്റന്റ് ആർട്ടിക്കിളിനു പിന്നിലെ ആശയം.എന്നാൽ നമ്മുടെ വെബ്‌സൈറ്റിന് അപ്പ്രൂവൽ കിട്ടുന്ന കാര്യം കുറച്ചു കഷ്ടപാടുള്ളതാണ്.
നിങ്ങൾ ഒരു വീഡിയോ മേക്കർ ആണോ... !! എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇതൊരു ഉപകാരപ്രദമായ സൗകര്യം ആയിരിക്കും. യൂട്യൂബിൽ നമ്മൾ ഒരുപാട് യൂട്യൂബേഴ്‌സിനെ കണ്ടിട്ടുണ്ടാകും അവരുടെ ഡെയിലി അപ്‌ലോഡ് ചയ്യുന്ന വിഡിയോകളും അങ്ങനെ ഫേസ്ബുക്കിലും ഇനിമുതൽ വീഡിയോ അപ്‌ലോഡ് ചയ്യാം... വെറുതെ അല്ല അതിനിടയിൽ വരുന്ന പരസ്യങ്ങൾക്ക് നിങ്ങൾക്ക് പേയ്‌മെന്റ് ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ഫേസ്ബുക് പേജ് അല്ലെങ്കിൽ അക്കൗണ്ടിന് കൂടുതൽ ഫോള്ളോവെർസ് ഉണ്ടെകിൽ ഇതിലൂടെ നിങ്ങൾക്ക് കിട്ടുന്ന ഇൻകം അത്യാവശ്യം ഭേദപെട്ടത് തന്നെ ആവും.
3.ഫേസ്ബുക് പോസ്സ് സബ്സ്ക്രിപ്ഷൻ
ഫേസ്ബുക്കിൽ നിങ്ങൾക്ക് ഗ്രൂപ്പ് ഉണ്ടങ്കിൽ മാത്രം പറ്റുന്ന ഒരു രീതിയാണിത്. ഗ്രുപ്പിൽ ഒരുപാട് മെംബേർസ് ഉണ്ടെങ്കിൽ നിങ്ങൾ എന്നും അവരുടെ അഭിരുചിക്ക് അനുസരിച്ചു പോസ്റ്റുകൾ ഇടാറുണ്ടകും. എന്നാൽ നിങ്ങൾ ഇട്ട പോസ്റ്റുകൾ വായിക്കണം എങ്കിൽ മെംബേർസ് പൈസ നൽകി സബ്സ്ക്രൈബ് ചെയ്യണ്ട ഒരു രീതിയാണിത്.ഫേസ് ബുക്ക് ഈ രീതി പരീക്ഷിച്ചു തുടങ്ങിയിട്ടേ ഉള്ളു ഉടനെ തന്നെ എല്ലാവർക്കും ലഭ്യമാകും.
വെറുതെ ഫേസ്ബുക്കിൽ ചിലവാക്കുന്ന മണിക്കൂറുകൾ മതിയാകും നമുക്ക് കുറച്ചെങ്കിലും പണം ഓൺലൈനിൽ നിന്നും തന്നെ ഉണ്ടാക്കാൻ.ട്രൈ ചയ്തു നോക്കു
നിങ്ങൾക്ക് ഫേസ്ബുക് അക്കൗണ്ടിലൂടെ ഇനി പണം സമ്പാദിക്കാം..!!
Reviewed by M CORNER
on
August 22, 2018
Rating:
Reviewed by M CORNER
on
August 22, 2018
Rating:





No comments