ഇന്റർനെറ്റ് ഉപയോഗിച്ച് ഇതൊക്കെ ചെയ്താൽ ജയിലിൽ തന്നെ ആയിരിക്കും പിന്നെ സ്ഥാനം.... !!
ഒരിക്കലും ഇന്റർനെറ്റ് എന്നത് നിങ്ങൾക്ക് സാദ്യര്യം വിളയാടാനുള്ള ഒരു മേഖല അല്ല. അവിടെയും ചില നിയമനങ്ങൾ പാലിക്കേണ്ടതുണ്ട്. അവ പാലിച്ചില്ലെങ്കിൽ ജയിൽ ഉറപ്പ്.
1
നിങ്ങളുടെ അറിവോടെയല്ലെങ്കിലും നിങ്ങളുടെ പേരിലുള്ള വൈഫൈ ഉപയോഗിച്ച് ആരെങ്കിലും സൈബര്‍കുറ്റങ്ങള്‍ ചെയ്തതിട്ടുണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങളില്‍ തന്നെയാണ്.
2
തമാശയ്ക്ക് വേണ്ടിയാണെങ്കിലും തീവ്രവാദപരമായ പോസ്റ്റുകളും ട്വീറ്റുകളും നടത്തിയ നിരവധിപേര്‍ ജയിലഴികള്‍ കണ്ടിട്ടുണ്ട്.
3
പല രാജ്യങ്ങളിലും ഇന്റര്‍നെറ്റിലൂടെയുള്ള കോളുകള്‍ നിരോധിച്ചിരിക്കുകയാണ്. ഇത് അവിടുത്തെ പൗരന്മാര്‍ക്ക് മാത്രമല്ല വിനോദയാത്രികര്‍ക്കും ബാധകമാണ്.
4
രാജ്യദ്രോഹപരമായ പ്രസ്ഥാവനകളും കമന്റുകളും നിങ്ങള്‍ക്ക് ജയില്‍വാസമായിരിക്കും സമ്മാനിക്കുക. പല രാജ്യങ്ങളും ഇത് അനുവദിക്കുകയും ഇല്ല, ഇക്കാര്യത്തില്‍ വളരെ കര്‍ക്കശമായ നിയമങ്ങളാണ് മിക്ക രാജ്യങ്ങളിലും നിലവിലുള്ളതും.
5
പ്രധാനമന്ത്രി, രാജാവ്, സ്വേച്ഛാധിപതികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ പരാമര്‍ശങ്ങളും സൈബര്‍കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടും.
6
മിക്ക രാജ്യങ്ങളിലും ചൂതാട്ടത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതുപോലെതന്നെയാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ കാര്യവും. അതും നിയമലംഘനമാണ്.
7
സാധാരണഗതിയിലുള്ള ഫയല്‍ ഷെയറിംഗിന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ, ടോറന്റിലും മറ്റുംകൂടി സിനിമകള്‍, വീഡിയോകള്‍, ഫോട്ടോകള്‍ അനുവാദമില്ലാതെ ഷെയര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ് എന്നതും ഓർക്കുക.
8
പ്രകോപനപരമായ, മതപരമായി വർഗീയത പരത്തുന്ന, സ്ത്രീകൾക്കെതിരെ തരംതാണ രീതിയിലുള്ള.. അങ്ങനെ ലിസ്റ്റ് നീണ്ടുകിടക്കുകയാണ്. ഇത്തരം അബദ്ധങ്ങളിലൊന്നും കുടുങ്ങാതെ ശ്രദ്ധിക്കുക.
ഇന്റർനെറ്റ് ഉപയോഗിച്ച് ഇതൊക്കെ ചെയ്താൽ ജയിലിൽ തന്നെ ആയിരിക്കും പിന്നെ സ്ഥാനം.... !!
Reviewed by M CORNER
on
August 21, 2018
Rating:
Reviewed by M CORNER
on
August 21, 2018
Rating:





No comments