Ads

ഫ്യുഷ (Fuchsia) ആന്‍ഡ്രോയിഡിനു പകരക്കാരനാകുമോ ?



കുറച്ചു നാളുകളായി ഗൂഗിള്‍ ഫ്യുഷ എന്നുപേരിട്ട  പുതിയ ഓപ്പറെറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫ്യുഷ ആന്‍ഡ്രോയിഡിനു പകരക്കാരനായി മാറാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍. ഫ്യുഷ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു 'ഓപ്പണ്‍ സോര്‍സ് പ്രോജക്റ്റ്' മാത്രമാണെന്നു പ്രസ്താവിച്ച ഗൂഗിളാകട്ടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ ഹോം പോലെയുള്ള ഉപകരണങ്ങളിലും പിന്നീട് ലാപ്ടോപ്‌, ഫോണുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയിലെക്കും  ഫ്യുഷ അവതരിപ്പിക്കാനാണ് പദ്ധതി.

എന്തുകൊണ്ട് ഫ്യുഷ ?
----------------------------------------
ഫോണുകള്‍ക്കും, ടാബ്ലെട്ടുകള്‍ക്കും, പിസികള്‍ക്കും പൊതുവായി ഒരു OS എന്ന വര്‍ഷങ്ങളായുള്ള ഗൂഗിളിന്‍റെ സ്വപ്നമാണ് ഫ്യുഷയിലൂടെ സാധ്യമാക്കാന്‍ ശ്രമിക്കുന്നത്. ഭാവിയില്‍ ഒറാക്കിളുമായി ഉണ്ടായേക്കാവുന്ന നിയമയുദ്ധങ്ങള്‍ ഒഴിവാക്കുക എന്ന ഉദ്ദേശവും ഉണ്ട്. നിലവിലെ ആന്‍ഡ്രോയിഡ് സോര്‍സ് കോഡില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഫ്യുഷയുടെ കോഡിംഗ് എന്നതിനാല്‍ ആന്‍ഡ്രോയിഡിലെ നിലവിലുള്ള സൌകര്യങ്ങള്‍ നഷ്ടമാകുമോയെന്ന ആശങ്ക ഉപഭോക്താക്കള്‍ക്കുണ്ട്.

എന്നാല്‍ ഗൂഗിള്‍ ഫ്യുഷയുടെ ഡെവലപ്മെന്‍റുമായി മുന്നോട്ടു പോകുന്നത് അത്രക്ക് ഗൌരവമായിട്ടൊന്നുമല്ല എന്നൊരു മറുവാദവുമുണ്ട്. ഇനി കാര്യഗൌരവമുള്ളതോന്നും ചെയ്യാനില്ലെന്ന ഗൂഗിളിലെ പ്രതിഭാധനരായ മുതിര്‍ന്ന എഞ്ചിനിയര്‍മാരുടെ ചെടിപ്പ് ഇല്ലാതാക്കുവാനും തങ്ങള്‍ മഹത്തായ ഒന്നിന്‍റെ പണിപ്പുരയില്‍ ആണെന്ന പ്രതീതിയുളവാക്കി അവര്‍ ഗൂഗിള്‍ വിട്ടു എതിരാളികളായ കമ്പനികളിലേക്ക് ചേക്കേറാതിരിക്കാനുള്ള ഒരു അടവുനയം മാത്രമാണെന്നും  അഭിപ്രായങ്ങളുണ്ട്.
ഫ്യുഷ (Fuchsia) ആന്‍ഡ്രോയിഡിനു പകരക്കാരനാകുമോ ? ഫ്യുഷ (Fuchsia) ആന്‍ഡ്രോയിഡിനു പകരക്കാരനാകുമോ ? Reviewed by M CORNER on August 21, 2018 Rating: 5

No comments

Related Posts No. (ex: 9)

yes