Ads

മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണമാസ്സാണ് വരത്തൻ

വരത്തൻ
ടീസറും സോങ്‌സുമൊക്കെ നല്ല പ്രതീക്ഷയാണ് സിനിമയ്ക്കു നൽകിയത്. സാധാരണ പ്രതീക്ഷ നൽകുന്ന സിനിമകൾ നിരാശപ്പെടുത്താറാണ് പതിവ്. എന്നാൽ എന്ത് പ്രതീക്ഷിച്ചാണോ തീയേറ്ററിലേക് പോയത് അത് തന്നെ കിട്ടി. നല്ല മരണമാസ്സ് പടം.

എങ്കിലും എന്നെ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത് ഫഹദ്, ലിറ്റിൽ സ്വായമ്പ്, സുശിൻ ശ്യാം.

അല്പം പതിയെയാണ് സിനിമ പോകുന്നത്. അത് ആദ്യപകുതി മൊത്തത്തിൽ ഫീൽ ചെയ്യും. എങ്കിലും നമ്മളെ അത് ബോറടിപ്പിക്കില്ല.

ജോലി നഷ്ട്ടപ്പെട്ടു നാട്ടിലേക്ക് വരുന്ന അബി, പ്രിയ. അവിടെ അവർക്കു സംഭവിക്കുന്ന പ്രശ്നങ്ങൾ. ചെറിയൊരു കഥ അമൽ നീരദ് എന്ന ഡയറക്ടരുടെ കഴിവിൽ വേറെ ലെവൽ എത്തി. അപാര മേക്കിങ് ആണ്. ലിറ്റിൽ സ്വായമ്പ് എന്ന ക്യാമറമാനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയില്ല. കൂടെ, പറവ ഇതിൽ നിന്നും വ്യത്യസ്തമായ ഒന്ന്. എപ്പോഴും ഒരു നിഘൂടത നിറഞ്ഞുനിന്നിരുന്നു. അതിനൊപ്പം സുശീൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ ചേർന്നപ്പോൾ പ്രതീക്ഷിച്ചത് എന്താണോ അത് സിനിമയിൽ നിന്നും കിട്ടി. വിവേക് ഹർഷൻ എഡിറ്റിംഗ് അടിപൊളി. മൊത്തത്തിൽ ബിരിയാണി പ്രതീക്ഷിച്ചു പോയി ബിരിയാണി തന്നെ കിട്ടി.
അഭിനയത്തിന്റെ കാര്യത്തിൽ ഒരാളെ എടുത്തു പറയാൻ പാകത്തിന് ഇല്ലാ. എല്ലാവരും നന്നായി തന്നെ ചെയ്തു. ഷറഫുദീൻ കിടുക്കി. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അങ്ങനെയൊരു റോൾ.

അവസാന 30 മിനിറ്റ് എന്താ പറയേണ്ടേ. ഫഹദ് സ്ക്രീൻ പ്രെസെൻസ് രോമാഞ്ചം.ആ 30 മിനിറ്റ് തിയേറ്ററിൽ തന്നെ കാണണം. അതുപോലെയായിരുന്നു ഓളം. ഫുൾ കൈയ്യടി. ഫൈറ്റ് ചെയ്യുമ്പോൾ ഫഹദിന്റെ ഫേസ് എക്സ്പ്രെഷൻ കാണണം മാസ്സാണ്. ഒരു റെഡ് അലേർട്ട് തന്നു ഫഹദ് തുടങ്ങി. തിയേറ്റർ പൂരപ്പറമ്പായി. ഫൈറ്റ് അത്രക്ക് അടിപൊളിയാവാൻ കാരണം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ക്യാമറയുമാണ്.  തിയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക.
മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണമാസ്സാണ് വരത്തൻ മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണമാസ്സാണ് വരത്തൻ Reviewed by Mcorner on September 20, 2018 Rating: 5

1 comment

  1. റിവ്യൂ അടിപൊളി ആയിട്ടുണ്ട്

    ReplyDelete

Related Posts No. (ex: 9)

yes