Ads

തിരിച്ചുവരവ് ഗംഭീരമാക്കി മണിരത്നം


4 ) ചെക്ക ചിവന്ത വാനം

മണിരത്നത്തിന്റെ തിരിച്ചു വരവ് അതാണ്‌ ചെക്ക ചിവന്ത വാനം. സാധാരണ മണിരത്നം ചിത്രം അൽപ്പം സ്ലോ ആണ്. എന്നാൽ ഇത് അതിൽ നിന്നും വ്യത്യസ്തമായി സ്പീഡി സ്ക്രീൻ പ്ലേ ആണ്.

സേനാപതി ഒരു വലിയ ഗ്യാങ്സ്റ്റർ ആണ് അദ്ദേഹം ആക്രമിക്കപ്പെടുന്നു. ഇതറിഞ്ഞു തന്റെ മക്കൾ മൂന്ന് പേരും ( വർദ്ധൻ - അരവിന്ദ് സ്വാമി , എത്തി - സിമ്പു , ത്യാഗു - അരുൺ വിജയ് ) ഒന്നിക്കുന്നു. സേനാപതിയെ ആക്രമിച്ചത് ആരാണെന്നുള്ള അന്വേഷണം ആണ് സിനിമ. ഒരു പക്കാ ഗ്യാങ്സ്റ്റർ ഫിലിം ആണ് ചെക്ക ചിവന്ത വാനം

വലിയ ഒരു താരനിര എല്ലാവർക്കും ഒരേപോലെ സ്ക്രീൻ സ്പേസ് കൊടുത്തു.അഭിനയത്തിന്റെ കാര്യത്തിലായാലും എല്ലാവരും ഒരുപോലെ മികച്ചു നിന്നു.

എടുത്തു പറയേണ്ട റോൾ റസൂൽ ( വിജയ് സേതുപതി ). സിംപിളായിവന്നു മാസ്സ് കാണിച്ചിട്ട് പോയി. അദ്ദേഹത്തിൽനിന്നും എന്താണോ പ്രതീക്ഷിച്ചത് അതുതന്നെയാണ് കിട്ടിയത്.

മണിരത്നം എന്ന ഒറ്റപ്പേര് മതി സിനിമ മോശമാവില്ലെന്നുള്ള ഉറപ്പിന്. എ. ആർ. റഹ്മാൻ മ്യൂസിക് മികച്ചു നിന്നു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചില സ്ഥലങ്ങളിൽ എന്തോപോലെ തോന്നി. സന്തോഷ് ശിവൻ ക്യാമറ അടിപൊളി. സിമ്പു ഇൻട്രോ പിന്നെ ക്ലൈമാക്സ്‌ രംഗങ്ങൾ എല്ലാം കിടിലം.

സ്ക്രീൻ പ്ലേ ഫാസ്റ്റ് തന്നെയാണ്. എങ്കിലും രണ്ടാം പകുതിയിൽ ചില സ്ഥലങ്ങളിൽ ലാഗ് അനുഭവപ്പെട്ടു. പ്രെഡിക്റ്റബിൾ ആണ് പല സീനുകളും എങ്കിലും കണ്ടിരുന്നു പോകും. ആരാണ് യഥാർത്ഥ നായകൻ എന്ന് അവസാനമാകുമ്പോൾ നിങ്ങൾക്കു മനസിലാകും. മണിരത്നം സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ്‌ ചെയ്യരുത്.
തിരിച്ചുവരവ് ഗംഭീരമാക്കി മണിരത്നം തിരിച്ചുവരവ് ഗംഭീരമാക്കി മണിരത്നം Reviewed by Mcorner on September 27, 2018 Rating: 5

2 comments

  1. നല്ല എഴുത്ത് ബ്രോ

    ReplyDelete
    Replies
    1. താങ്ക്യു ഫ്രണ്ടെ

      Delete

Related Posts No. (ex: 9)

yes