Oldboy ( 2003 ) [ Korean ]
ഈ സിനിമ കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടമായേനെ. മികച്ച കൊറിയൻ സിനിമകൾ എടുത്താൽ അതിന്റെ മുൻ നിരയിൽത്തന്നെ കാണും ഈ സിനിമ.
15 വർഷമായി ഒരു മുറിയിൽ പൂട്ടി ഇട്ടിരിക്കുന്നു. എന്തിനാണ് ആരാണ് എന്നൊന്നും അറിയില്ല. എങ്ങനെയെങ്കിലും രക്ഷപ്പെട്ടു വെളിയിൽ എത്തിയാൽ തന്നെ ഇങ്ങനെ ചെയ്തവനെ കൊല്ലണം എന്ന നായകന്റെ പ്രതികാരം.
" ഐ സൗ ദി ഡെവിൾ " എന്ന സിനിമയിൽ വില്ലനായി കസറിയ 'ചോയ് മിൻ സിക്ക് ' ആണ് ഈ സിനിമയിലെ നായകൻ. ഇതിലും അദ്ദേഹം അഭിനയിച്ചു തകർത്തു. വില്ലനാണ് ഈ സിനിമയിൽ മൗസ് ആൻഡ് ക്യാറ്റ് പ്ലേ നടത്തുന്നത്. നല്ല കട്ട വില്ലനിസം.
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഈ സിനിമയിൽ ഒരു പ്രേത്യേക ഫീൽ തരുന്നു. ചില സ്ഥലങ്ങളിൽ വളരെ പതിയെയാണ് ചിത്രം സഞ്ചരിക്കുന്നത്. പക്ഷെ ക്ലൈമാക്സ് ട്വിസ്റ്റ് സിനിമയെ വേറെ ലെവൽ എത്തിച്ചു. തലയിൽ കൈവെച്ചുപ്പോയി അതുപോലെയാണ് ക്ലൈമാക്സ് എഫക്ട്
Oldboy ( 2003 ) [ Korean ]
Reviewed by M CORNER
on
September 13, 2018
Rating:
Reviewed by M CORNER
on
September 13, 2018
Rating:


No comments