Ads

ഈ വർഷത്തെ മികച്ച തമിഴ് ചിത്രം വട ചെന്നൈ



Vada Chennai

Language - Tamil

2018 ‧ Drama/Mystery ‧ 2h 44m

കാണാൻ വൈകിപ്പോയി എന്ന വിഷമം മാത്രമാണ് തിയേറ്റർ വിട്ടിറങ്ങിയപ്പോൾ ഉണ്ടായത്. വെട്രിമാരൻ എന്ന ഡയറക്ടറുടെ ക്ലാസ്സ്‌ മാസ്സ് സിനിമ അതാണ് വട ചെന്നൈ. ഒരു കുട്ടിയെ വളർത്തിയെടുക്കുംപോലെ വളരെ ശ്രദ്ധയോടെയാണ് വെട്രിമാരൻ സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. അത്രയും വൃത്തിയോടെ ഒരു ചെറിയ തെറ്റുപോലും വരാതെ ഒരു പക്കാ നീറ്റ് ആൻഡ് ക്ലീൻ സ്ക്രിപ്റ്റ്.

ചെക്ക ചിവന്ത വാനം പോലെയൊന്നുമല്ല. വേറെ രീതിയിൽ ഒരു ഗ്യാങ്സ്റ്റർ ഫിലിം. ഫസ്റ്റ് സീനിൽ തന്നെ ഒരു കത്തി കാണിക്കുന്നു ആ കത്തിയിൽ ചുടു രക്തവും മാസവും. അതിൽ നിന്നും മനസിലാക്കാം ചിത്രത്തിൽ എത്രത്തോളം വയലൻസ് ഉണ്ടെന്നും ഈ ചിത്രത്തിന് എന്തിനാണ് A സർട്ടിഫിക്കറ്റ് കിട്ടിയതെന്നും . ചേരിതിരിഞ്ഞുള്ള രണ്ടു ഗുണ്ടകൾ അവർക്കിടയിൽ ധനുഷ് എത്തുന്നു. കൂടുതൽ ഒന്നും പറഞ്ഞു ഞാൻ ഒരു സ്പോയ്ലർ ആകുന്നില്ല. കാരണം അതുപോലെയാണ് സിനിമ.

ഇതിൽ മുഴുനീളം ധനുഷ് ഇല്ലെങ്കിലും ഉള്ള സമയമൊക്കെ അടിപൊളിയാണ്. രണ്ടാം ഭാഗത്തിൽ നമുക്ക് കൂടുതൽ സീനിൽ ധനുഷിനെ പ്രതീക്ഷിക്കാം. ഒരു നീണ്ട താര നിര ഒരാൾ പോലും മോശമാക്കിയില്ല. ഐശ്വര്യ രാജേഷ്, ആൻഡ്രിയ, സമുദ്രകനി, രാധാരവി, കിഷോർ, ഡാനിയൽ ബാലാജി എല്ലാവർക്കും അവരുടെ റോളുകൾ ഭംഗിയായി തന്നെ ചെയ്തു. ലാസ്റ്റ് ആൻഡ്രിയയുടെ ഡയലോഗ് ഒക്കെ രോമാഞ്ചം വരും. രാജൻ എന്ന ക്യാരക്ടർ ചെയ്ത അമീർ ലാസ്റ്റ് സീനുകൾ സ്കോർ ചെയ്തു. പിന്നെ ആ വട ചെന്നൈ ഭാഷ മനസ്സിലാവാൻ പ്രയാസമാണെങ്കിലും കേട്ടിരിക്കാൻ നല്ല രസമായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ അതുപോലെക്കെ സംസാരിക്കാൻ നോക്കി :p.

പിന്നെ ആര്ട്ട് വർക്ക്‌ പറഞ്ഞാൽ. 80 കൊടി ബഡ്ജറ്റിൽ ചെയ്യാൻ ഈ സിനിമ എന്തുണ്ടെന്ന് ചോദിച്ചാൽ. ആ ചേരി, ജയിൽ സെറ്റ് കാണണം ഒറിജിനൽ മാറിനിക്കും. അതുപോലെയാണ് ആര്ട്ട് ചെയ്തിരിക്കുന്നത്. പിന്നെ സന്തോഷ് നാരായണൻ മ്യൂസിക്. സിനിമയുടെ പശ്ചാത്തലത്തിനു അനുസരിച്ചുള്ള പാട്ടുകൾ. അതിലും മികച്ചുനിന്നു ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ഇന്റർവെൽ ഫൈറ്റിനു മുന്നേ ഹാർട്ടബീറ്റ്‌ പോലെ ഒരു മ്യൂസിക് ചെയ്തിട്ടുണ്ട് വേറെ ലെവൽ ആണ്. പിന്നെ ക്ലൈമാക്സ്‌ ഫൈറ്റിൽ ആ ടീസറിൽ ഉള്ള ബിജിഎം കൂടെ ചേർത്തപ്പോൾ ഗംഭീരം.

മൊത്തത്തിൽ പറഞ്ഞാൽ ഈ അടുത്ത കാലത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന്. രണ്ടാം ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്.

My rating :- 4.6 / 5

മൊത്തം കൊടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ ഒരു പൊടിക്ക് ലാഗ് ഫീൽ ചെയ്തു.
ഈ വർഷത്തെ മികച്ച തമിഴ് ചിത്രം വട ചെന്നൈ ഈ വർഷത്തെ മികച്ച തമിഴ് ചിത്രം വട ചെന്നൈ Reviewed by Mcorner on October 21, 2018 Rating: 5

No comments

Related Posts No. (ex: 9)

yes