രാത്രി 12 മണിക്ക് കാണാൻ പറ്റിയ സിനിമ
12 ) The Others
Language - English
2001 ‧ Drama/Fantasy ‧ 1h 54m
പെർഫെക്ട് ടൈം ഫോർ എ പെർഫെക്ട് ഹോർറോർ ഫിലിം. രാത്രി 12 മണി കഴിഞ്ഞു സിനിമ കാണാൻ ഇരുന്നപ്പോൾ. ഹെഡ്സെറ്റ് ഹെഡ്സെറ്റ് കുത്തി ലൈറ്റ് കെടുത്തി കണ്ടത്. എന്താ പറയേണ്ടേ അതൊരു അതൊരു പ്രത്യേക അവസ്ഥയാണ്. വ്യത്യസ്തത ഇഷ്ട്ടപ്പെന്നവരെ ഇതാ ഒരു കിടിലൻ സിനിമ.
ഗ്രേസും രണ്ടു കുട്ടികളും വീട് മാറി വരുന്നു. സൂര്യപ്രകാശം ശരീരത്തിൽ പതിച്ചാൽ പൊള്ളുന്ന ഒരു രോഗമുണ്ട്. ജലം പോലെയാണ് പ്രകാശം ഒരു വാതിൽ തുറന്നാൽ അകത്തു കയറിയാൽ ആ വാതിൽ അടയ്ക്കാതെ മറ്റൊരു വാതിൽ തുറക്കരുതെന്നു തന്റെ വേലക്കാരോട് ഗ്രേസ് പറയുന്നു. അങ്ങനെ പോകുന്ന ചിത്രം പെട്ടെന്നൊരു ഹോർറോറിലേക്ക് പോകുന്നു. തന്റെ വീട്ടിൽ പ്രേതമുണ്ടെന്നു അവൾ മനസിലാക്കുന്നു. പിന്നെ സിനിമ വളരെ ഇന്റെരെസ്റ്റിംഗ് ആണ്. കൂടുതൽ പറഞ്ഞു നിങ്ങളുടെ ആസ്വാദനത്തെ ഞാൻ തടസപ്പെടുത്തുന്നില്ല.
ഈ ചിത്രവും വളരെ സാവധാനമാണ് സഞ്ചരിക്കുന്നത്. എങ്കിലും നമ്മെ മുഷിപ്പിക്കില്ല. ഭയത്തിന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകനിലേക്ക് ചിത്രം തുറന്നു കാണിക്കുന്നത്. മുഴുനീള ഹോർറോർ വിട്ട് വേറെ ഒരു പാതയിൽ ചിത്രം സഞ്ചരിക്കുന്നു. പിന്നെ ക്ലൈമാക്സിലുള്ള ട്വിസ്റ്റുകൾ. ഒന്നിനൊന്നു കിടിലം എന്ന് പറയാം.
തീർച്ചയായും ഈ ചിത്രം ഒന്ന് പരീക്ഷിച്ചു നോക്കാം. ഈ ചിത്രം എനിക്ക് നിർദ്ദേശിച്ച എന്റെ സുഹൃത്തിനു എന്റെ നന്ദി അറിയിക്കുന്നു
രാത്രി 12 മണിക്ക് കാണാൻ പറ്റിയ സിനിമ
Reviewed by Mcorner
on
October 20, 2018
Rating:
Reviewed by Mcorner
on
October 20, 2018
Rating:


No comments