Ads

ഈ സിനിമ തരുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല [ Be With Yo - Review ]


19 )  Be with You

 Language - Korean

⏳ 2018 ‧ Drama/Fantasy ‧ 2h 12m

 റിയൽ ലൈഫിൽ ഫാന്റസി പറഞ്ഞു ഭലിപ്പിക്കുക ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ആ ഒരു കോൺസെപ്റ്റിൽ പൂർണമായി വിജയിച്ച സിനിമയാണ് " ബീ വിത്ത്‌ യു ".

അമ്മ മരിക്കുന്നു. ശേഷം മകൻ JI HO യുടെ കാര്യങ്ങൾ എല്ലാം നന്നായി നോക്കുന്നത് അച്ഛൻ WOO JIN ആണ്. മരിച്ചുപോയ അമ്മപ്പെൻഗ്യുൻ മഴക്കാലത്തു മേഘങ്ങളുടെ രാജ്യത്തുനിന്നും മകൻ പെൻഗ്യുനെ കാണാൻ വരുമെന്നുള്ള കഥ JI HOന് അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇതോടൊപ്പം അമ്മ JI HOന് വാക്കും കൊടുത്തു മഴക്കാലത്തു JI HOനെ കാണാൻ വരുമെന്ന്. അമ്മയുടെ മരണ ശേഷം JI HO മഴക്കാലത്തിനായി കാത്തിരിക്കുകയാണ്. അങ്ങനെ മഴക്കാലം എത്തുന്നു എന്ന വാർത്ത JI HO ന്യൂസിൽ കാണുന്നു. പിറ്റേന്ന് JI HO ഉറക്കമുണരുമ്പോൾ കാണുന്നത് മഴയാണ്. തന്റെ റൈൻ കോട്ടും ഇട്ടു ആ ആളനക്കമില്ലാത്ത റെയിൽവേ സ്റ്റേഷനിലേക്ക് ഓടുന്നു WOO JIN കൂടെ ചെല്ലുന്നു. തുടർന്ന് സിനിമ ഫാന്റസിയുടെ ലോകത്തിലേക്കു പ്രവേശിക്കുന്നു.

മനോഹരമായ ഛായാഗ്രഹണം ദൃശ്യമികവ് കൂട്ടുന്നു. പല ഭാഗത്തും അത് നമുക്ക് കാണാവുന്നതാണ്. കോമഡി, റൊമാൻസ് എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. ഇമോഷണൽ സീൻസിന്റെ കാര്യം പിന്നെ പറയണ്ട. സിനിമ നമുക്ക് ഇതുവരെ തരാത്ത ഒരു ഫീലാണ് തരുന്നത്. JI HO യും അമ്മയും തമ്മിലുള്ള സീനുകൾ പിന്നെ ഫ്ലാഷ്ബാക്ക് സീനുകൾ ഇതെല്ലാം തരുന്ന ഫീൽ കണ്ടു തന്നെ അറിയണം.

ഇതിനേക്കാൾ എല്ലാം മികച്ച ക്ലൈമാക്സ്‌. അതിലും മികച്ച ട്വിസ്റ്റ്‌. എല്ലാംകൊണ്ടും ഒരൊന്നൊന്നര സിനിമ. മിസ്സ്‌ ചെയ്യരുത് Be with you.
ഈ സിനിമ തരുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല [ Be With Yo - Review ] ഈ സിനിമ തരുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല [ Be With Yo - Review ] Reviewed by Mcorner on November 18, 2018 Rating: 5

1 comment

  1. ലിസ്റ്റ്ൽൽ ഉണ്ട് കാണണം എഴുതു പൊളിച്ചു

    ReplyDelete

Related Posts No. (ex: 9)

yes