Ads

രാക്ഷസൻ ടീമിന്റെ മറ്റൊരു കിടിലൻ സിനിമ [ Mundasupatti - Review ]


Mundasupatti

 Language - Tamil

✂ CBFC: U/A

⏳ 2014 ‧ Drama/Romance ‧ 2h 28m

രാക്ഷസൻ എന്ന സിനിമയ്ക്കു ശേഷമായിരിക്കും കൂടുതൽ പേരും വിഷ്ണു വിശാൽ എന്ന നടനെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്നത്. വിഷ്ണു വിശാലിന്റെ ഞാൻ കണ്ടതിൽ മികച്ച സിനിമകൾ ജീവാ, ഇൻട്രു നേട്ര് നാളൈ. കഴിഞ്ഞ ദിവസം ഗ്രൂപ്പിൽ ചർച്ച ചെയ്ത സിനിമയാണ് മുണ്ടാസിപ്പട്ടി. രാക്ഷസൻ ടീമിന്റെ ഒരു പക്കാ കോമഡി ഡ്രാമയാണ് മുണ്ടാസിപ്പട്ടി.

മുണ്ടാസിപ്പട്ടി ഗ്രാമത്തിലെ തലൈവർ മരിക്കുന്നു. അദ്ദേഹത്തിന്റെ ഫോട്ടോയെടുക്കാൻ വേണ്ടി ആ ഗ്രാമത്തിൽ എത്തുന്ന ഫോട്ടോഗ്രാഫറാണ് ഗോപി. കൂടെ ഗോപിയുടെ സുഹൃത്ത് അഴകുമണി. ഗോപിക്ക് ആ ഗ്രാമത്തിൽ ഒരു പ്രണയം ഉണ്ടാകുന്നതും. അവിടെ ഗോപിയും സുഹൃത്തും പെട്ടുപോകുന്നതും. തുടർന്ന് അവിടെനിന്നും രക്ഷപ്പെടുന്നതും വളരെ രസകരമായ രീതിയിലാണ് രാം കുമാർ പറയുന്നത്.

സിനിമ നമ്മളെ ഒരു തരിപോലും ബോറടിപ്പിക്കുന്നില്ല. എപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കും. ഒരു പ്രത്യേക ഫീലാണ് ചിത്രം തരുന്നത്. അത് ഓരോ പാട്ടിൽ നിന്നും മനസിലാകും. സീനിനു അനുസരിച്ചു ആടിന്റേയും പൂച്ചയുടെയും സൗണ്ട് ഒക്കെ ചേർത്ത് മനോഹരമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ആ ഗ്രാമത്തിന്റെ ഭംഗി മൊത്തത്തിൽ ഒപ്പിയെടുത്തു അതി മനോഹരമായ ഛായാഗ്രഹണം.

രാംദോസിന്റെ മുനിഷ്‌കാന്ത് എന്ന കഥാപാത്രം വേറെ ലെവൽ. ചിരിപ്പിച്ചു ഒരു വഴിക്കാക്കി. വാ തുറന്നാൽ കോമഡി. അദ്ദേഹത്തിന്റെ സൗണ്ട് തന്നെയാണ് അതിനു കാരണം. വിഷ്ണു വിശാലും കാലൈ വെങ്കിട്ടും തമ്മിലുള്ള സീനുകൾ ഗംഭീരം. മൊത്തത്തിൽ ഒരു ചെറിയ അടിപൊളി പടം. ഒരിക്കലും ഒരിക്കലും ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയോ ബോറടിപ്പിക്കുകയോ ഇല്ല. തീർച്ചയായും കണ്ടു ചിരിച്ചു നോക്കുക.
രാക്ഷസൻ ടീമിന്റെ മറ്റൊരു കിടിലൻ സിനിമ [ Mundasupatti - Review ] രാക്ഷസൻ ടീമിന്റെ മറ്റൊരു കിടിലൻ സിനിമ [ Mundasupatti - Review ] Reviewed by Mcorner on November 10, 2018 Rating: 5

No comments

Related Posts No. (ex: 9)

yes