Ads

ഓരോ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട സിനിമ [ Sarkar Review ]


Sarkar

Language - Tamil

2018 ‧ political thriller ‧ 2h 44m

കത്തി, തുപ്പാക്കി ഈ രണ്ടു സിനിമ പ്രതീക്ഷിച്ചു ആരും ടിക്കറ്റ് എടുക്കണ്ട. ചിത്രം സഞ്ചരിക്കുന്നത് വേറെ രീതിയിലാണ്. അമിത പ്രതീക്ഷയും നിങ്ങളുടെ ആസ്വാദനത്തെ നിരാശപ്പെടുത്തിയേക്കാം. വളരെ ശക്തമായ വിഷയം വളരെ ധൈര്യപൂർവ്വം മുരുഗദോസ് ചെയ്തു.

ചിത്രം സംസാരിക്കാൻ പോകുന്നത് എന്താണെന്നു ടീസറിൽ പറയുന്നുണ്ട്. സുന്ദർ എന്ന ഒരു കോർപ്പറേറ്റ് കിങ്. വോട്ട് ചെയ്യാനായി നാട്ടിൽ വരുന്നു. അപ്പോഴാണ് അറിയുന്നത് തന്റെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തെന്നു. അവിടെ നിന്നും സുന്ദറിന്റെ പോരാട്ടം തുടങ്ങുന്നു. മാസ്സ്, ക്ലാസ്സ്‌, ഇമോഷണൽ എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു.

ആദ്യ പകുതിയുടെ ലെവലിൽ രണ്ടാം പകുതിക്കു എത്താൻ സാധിച്ചില്ല. സ്പീഡിൽ സഞ്ചരിക്കുന്ന ആദ്യപകുതിയും. അല്പം പതിയെ പോകുന്ന രണ്ടാം പകുതിയും. എടുത്തിരിക്കുന്ന സബ്ജെക്ട് ഒട്ടും മോശമാക്കാത്ത രീതിയിൽ പ്രേക്ഷകരിൽ എത്തിക്കാൻ മുരുഗദോസിനു സാധിച്ചു. കീർത്തി സുരേഷിന്റെ റോൾ പറയാൻ പാകത്തിന് ഇല്ലാ. മുരുഗദോസ് തന്നെ പറഞ്ഞിട്ടുണ്ട് സ്ക്രീൻ ഒന്ന് ഭംഗി ലഭിക്കാൻ വേണ്ടിയാണ് കീർത്തിയുടെ റോളെന്ന്. അപ്പോൾ ആ കഥാപാത്രത്തിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കേണ്ട. വരലക്ഷ്മി ആദ്യ പകുതിയിൽ ജസ്റ്റ്‌ ഒന്ന് വന്നു പോകുന്നു. എന്നാൽ രണ്ടാം പകുതിയിൽ വരലക്ഷ്മിയും സിനിമയുടെ പ്രധാന ഭാഗമായി മാറുന്നു. പാൽ കറുപ്പ്, രാധാരവി രണ്ടു പേരും തങ്ങളുടെ റോളുകൾ മനോഹരമായി തന്നെ ചെയ്തു. യോഗി ബാബുവും അതുപോലെ തന്നെ അടിപൊളിയായിരുന്നു.

പൂർണമായും സുന്ദറായിമാറിയ വിജയ്. ഇതുവരെ കാണാത്ത മാനറിസം. വിജയ്ക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്നവർ ഈ സിനിമ തീർച്ചയായും കാണണം. ആക്ഷൻ, മാസ്സ് മാത്രമല്ല നല്ല മികച്ച രീതിയിൽ ഇമോഷണൽ സീൻസ് വിജയ് ചെയ്തു. നായകന്റെ വിഷമം നമ്മുടെയും വിഷമമായി മാറുമ്പോഴാണ് ആ കഥാപാത്രത്തിന് പൂർണ രൂപം നമുക്ക് കിട്ടുന്നത്. കരഞ്ഞു പോയ സീനുകൾ. ഞാൻ മാത്രമല്ല എന്റെ സുഹൃത്തുക്കൾ ഉൾപ്പടെ. ഫൈറ്റ് സീനുകൾ വേറെ ലെവൽ ആണ് വിജയ്. അദ്ദേഹത്തിന്റെതായ ചില ചേഷ്ടകൾ അതൊക്കെ എപ്പോഴും ഉള്ളത് പോലെ കിടിലം. ഡയലോഗ് ഡെലിവറിയെ പറ്റി പറയാതിരിക്കാൻ വയ്യ. ഒറ്റ ഷോട്ട് അതും കൂടുതൽ ദൈർഘ്യമുള്ള ഡയലോഗുകൾ പറയുന്നത് കേട്ടു രോമാഞ്ചം വന്നു. ചെറിയ ചെറിയ കോമഡികളും അടിപൊളിയായിരുന്നു. ദളപതിയുടെ ഒരു വൺ മാൻ ഷോയാണ് സർക്കാർ.

ഗിരീഷിന്റെ ക്യാമറ മിച്ചു നിന്നു. പ്രേത്യേകിച്ചു ആക്ഷൻ രംഗങ്ങളിൽ. എ ആർ റഹ്‌മാൻ മ്യൂസിക് ഒരു ശരാശരിയിൽ താഴെയുള്ള അനുഭവമായിരുന്നു.സീനിനു ചേരാത്ത രീതിയിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ടോപ്പ് ടക്കർ ബാക്ക്ഗ്രൗണ്ടിൽ ഇട്ടപ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ടു. പക്ഷെ അത് കൂടുതൽ സമയം ആയപ്പോൾ ചെറിയ മുഷിച്ചിൽ തോന്നി. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് അറിയാൻ സാധിക്കും. Omg പൊണ്ണ് സോങ്ങിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നി.
ആ ഒരു വിഷയത്തിലാണ് സിനിമയുടെ നട്ടെലിരിക്കുന്നത്. നമ്മൾ അറിയേണ്ട കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. അതുകൊണ്ട് എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് സർക്കാർ.

My rating - 3.7 / 5
ഓരോ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട സിനിമ [ Sarkar Review ] ഓരോ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട സിനിമ [ Sarkar Review ] Reviewed by Mcorner on November 06, 2018 Rating: 5

No comments

Related Posts No. (ex: 9)

yes