Ads

Avengers End game trailer break down

അങ്ങനെ കാത്തിരിപ്പുകൾക്കു വിരാമമിട്ടു അവഞ്ചേഴ്‌സ് 4 ട്രൈലെർ എത്തി. മൊത്തത്തിൽ ഒരു ശോകമയമാണ് ട്രൈലെർ. 

ടോണിയെ കാണിക്കുന്നു തന്റെ പൊളിഞ്ഞു പോയ ഹെൽമെറ്റ്‌ വഴി പെപ്പെർനു മെസ്സേജ് അയക്കുന്നു.
അത് കേൾക്കുമ്പോൾ തന്നെ എന്തിന്റെയോ അവസാനം പോലെ തോനുന്നു. വല്ലാതെ ഫീൽ ആയിപ്പോയ ട്രൈലെർ സീൻ. പിന്നെ കാണിക്കുന്നത് നമ്മുടെ വില്ലൻ താനോസ്. 

ആർമർ ആണ് ആദ്യം കാണിക്കുന്നത്. പിന്നെ ഗോൺലെറ്റ്‌ കാണിക്കുന്നു. തന്റെ ആഗ്രഹം സാധിച്ചതിനു ശേഷം കൃഷിയൊക്കെ ചെയ്തു സമാധാനമായി ജീവിക്കുന്ന പോലെയുണ്ട്. 

എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച സീൻ ഒരുപക്ഷെ ഒരു കടുത്ത ക്യാപ്റ്റൻ ഫാൻ ആയതുകൊണ്ടാണോ എന്നറിയില്ല ആ കരയുന്ന സീൻ വല്ലാതെ വിഷമമായി. ബ്രൂസ് ബാനെർ എന്തോ അന്വേഷിക്കുന്നു. അതിൽ സ്കോട്ട്, ഷൂരി, ഇവരെ ആദ്യം കാണിക്കുന്നു അപ്പോൾ ഇവർ താനോസിന്റ സ്നാപ്പിൽ പോയിട്ടില്ലേ. പിന്നെ പീറ്റർ നെ കാണിക്കുന്നു അത് മനസിലായില്ല.ആന്റ് മാൻ ആ സമയം ക്വാണ്ടം റീലത്തിൽ ആണെന്ന് അറിയാം.    തോർ ശെരിക്കും നിരാശനായി ഇരിക്കുന്ന സീൻ.

 പിന്നെയാണ് രോമാഞ്ചം ഉണ്ടായ ഭാഗം ഹൊകായ് .വരും എന്ന് അറിയാമായിരുന്നു ഇതുപോലെ ഒരു കിടു ഇൻട്രോ പ്രതീക്ഷിച്ചില്ല. റോണിൻ ആയിട്ടാണ് എത്തുന്നത്. ഒരു ഫൈറ്റ് കഴിഞ്ഞപോലെയുണ്ട്. ക്യാപ്റ്റനെ വിന്റർ സോൾജ്യർ സ്യൂട്ടിൽ കാണിക്കുന്നു ആ ലോക്കറ്റ് തുറന്നു നോക്കുന്നു. 

പിന്നെയാണ് ടൈറ്റിൽ കാണിക്കുന്നത്. അവഞ്ചേഴ്‌സ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ. ഇതിന്റെയൊക്കെ അർഥം എന്താണെന്നു അറിയാൻ നമ്മൽ ഏപ്രിൽ 26 വരെ കാത്തിരിക്കണം.

 ക്രെഡിറ്റ്‌ സീൻ പോലെ ഒരു കട്ട്‌. അവസാന പ്രതീക്ഷ പോലെ ക്യാപ്റ്റൻന്റെ മുഖഭാവം. ടീവിയിൽ ആന്റ് മാനെ കാണിക്കുന്നു അദ്ദേഹം എന്നെ ഓർക്കുന്നില്ലേ എന്ന് ചോദിക്കുന്നു സിവിൽ വാറിലെ കാര്യങ്ങൾ പറയുന്നു.  ക്യാപ്റ്റൻ ബ്ലാക്ക് വിഡോയോട് ചോദിക്കുന്നു ഇത് റെക്കോർഡ് ചെയ്തു വെച്ചേക്കുന്നതാണോ എന്ന്. അപ്പോൾ ബ്ലാക്ക് വിഡോ പറയുന്നു അത് ഫ്രണ്ട് ഡോറിൽ നിന്നുള്ള ലൈവ് ആണെന്ന്. കാണുന്ന നമുക്കും ഒരു പ്രതീക്ഷ തരുന്നു.
ക്വാൻണ്ടം റീലത്തിൽ നിന്നും സ്കോട്ട് എങ്ങനെ വെളിയിൽ വന്നു. എന്നതാണ് അവിടെ ക്യാപ്റ്റനു ഉണ്ടായ പ്രതീക്ഷ. എല്ലാവർക്കും തോന്നിയ ഡൌട്ട് അത് തന്നെയാണ്.

ഇപ്പൊ തന്നെ കുറെ പ്രാവശ്യം കണ്ടു. ഇൻഫിനിറ്റി വാർ പോലെ ഫുൾ രോമാഞ്ചം അല്ല. ഇത് കൂടുതലും ഇമോഷണൽ ആണെന്ന് തോനുന്നു. പിന്നെ ക്യാപ്റ്റൻ മാർവലിനെ പ്രതീക്ഷിച്ചു പക്ഷെ ഉണ്ടായില്ല. പിന്നെ റോക്കെറ്റിനെ കാണിച്ചില്ല.
അപ്പോൾ എല്ലാവർക്കും കാത്തിരിക്കാം ഏപ്രിൽ 26 വരെ. ആവേശത്തോടെ കാത്തിരുന്ന മാർവൽ ഫാൻസിനെ കരയിച്ചത് മോശമായി പോയി.

ലാസ്റ്റ് ഡയലോഗ് ഓഹ് !! Can you buzz me in !! 
Avengers End game trailer break down Avengers End game trailer break down Reviewed by Mcorner on December 07, 2018 Rating: 5

2 comments

Related Posts No. (ex: 9)

yes