അതിനെ കണ്ടാൽ ആത്മഹത്യ ചെയ്യാൻ തോന്നും [ Bird box - review ]
30 ) Bird Box
Language - English
2018 ‧ Drama/Thriller ‧ 2h 4m
ഇതൊരു Post apocalyptic thriller സ്വഭാവമുള്ള സിനിമയാണ്. Post apocalyptic എന്ന് പറഞ്ഞാൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ കണ്ടു ചെയ്യുന്ന സിനിമ. സിവിലൈസേഷൻ ആണ് സംഗതി. അത് ഏത് രീതിയിൽ വേണമെങ്കിലും ആവാം. പക്ഷെ സിനിമ കാണുന്ന പ്രേക്ഷകനെ സംതൃപ്ത്തിപ്പെടുത്തണം അവിടെയാണ് ഡയറക്ടർ വിജയിക്കുന്നത്. നല്ലൊരു സിനിമയാണ് ബേഡ് ബോക്സ്.
അമ്മയെയും( മാലോറി ) രണ്ടു കുട്ടികളെയും കാണിക്കുന്നു. അമ്മ അവർക്ക് കുറച്ചു നിർദ്ദേശങ്ങൾ കൊടുക്കുന്നു. കണ്ണിന്റെ കെട്ടു അഴിക്കരുത് അത് കണ്ടാൽ നിങ്ങൾ മരിച്ചു പോകും എന്ന്. തുടക്കം തന്നെ സിനിമ കാണാൻ ഒരു ആകാംക്ഷ തോന്നി.
എന്തുകൊണ്ടാണ് അവർ കണ്ണ് കെട്ടി നടക്കുന്നത്. സിനിമ അഞ്ചു വർഷം പിന്നോട്ട്.
ടീവിയിൽ കാണിക്കുന്നുണ്ട് കൂട്ടമായി ആളുകൾ ആത്മഹത്യാ ചെയ്യുന്നു. ആ സംഭവം വേറെ ഏതോ ഒരു സ്ഥലത്ത് ആയതുകൊണ്ട് അത് ശ്രദ്ധിയ്ക്കുന്നില്ല. മാലോറി പ്രെഗ്നന്റ് ആണ്. ഹോസ്പിറ്റലിൽ പോയിട്ട് ഇറങ്ങുമ്പോൾ ജനൽ ചില്ലിൽ സ്വയം തലയടിച്ചു ആത്മഹത്യാ ചെയുന്ന ഒരു സ്ത്രീയെ കാണുന്നു. പിന്നെ അവിടെയുള്ള പലരിലും ഈ മാറ്റം കാണുന്നു. അവിടെയുള്ള ഒട്ടുമിക്ക ആളുകളും സ്വയം ആത്മഹത്യ ചെയ്യുന്നു. മാലോറി തന്റെ സിസ്റ്റർ ജെസ്സിനോട് കാർ എടുക്കാൻ പറയുന്നു. അവിടെ നിന്നും അവർ രക്ഷപ്പെടുന്നതിനിടയിൽ ജെസ്സി എന്തോ ഒന്ന് കാണുന്നു ശേഷം ജെസ്സ് കാർ ആക്സിഡന്റ് ആക്കാൻ നോക്കുന്നു.
അദൃശ്യമായ ഒരു ശക്തി അതിനെ കണ്ടാൽ അപ്പോൾ തന്നെ ആത്മഹത്യ ചെയ്യാൻ തോന്നും. വളരെ ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള ആശയമാണ് . ഈ ശക്തിയിൽ നിന്നും മാലോറിയുടെ രക്ഷപ്പെടൽ ആണ് സിനിമ പറയുന്നത്. ഇതിനിടയിൽ മാലോറിയ്ക്ക് ഒരു കുട്ടിയുണ്ടാകുന്നു. അപ്പോൾ കഥ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആയി. എങ്കിലും ഡ്രാമ ആയതുകൊണ്ട് ചെറിയൊരു ഇഴച്ചിലുണ്ട്.
ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ഛായാഗ്രഹണം നിലവാരം പുലർത്തി അതുകൊണ്ടു നല്ലൊരു അനുഭവം ഉറപ്പാണ്. ത്രില്ലടിപ്പിക്കുന്ന കുറച്ചു സീനുകൾ.
മാലോറി ആയിട്ടുള്ള സാന്ദ്ര ബുള്ളോക്കിന്റെ അഭിനയം കൂടുതൽ ആകർഷിക്കുന്നു. ആശയത്തിലെ പുതുമതന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ഡ്രാമ ത്രില്ലെർ ഇഷ്ടപ്പെടുന്നവർക്ക്
കണ്ടുനോക്കാവുന്നതാണ്
ചിത്രം നെറ്റ്ഫ്ലിസ്സ് റിലീസ് ആയിരുന്നു.
അതിനെ കണ്ടാൽ ആത്മഹത്യ ചെയ്യാൻ തോന്നും [ Bird box - review ]
Reviewed by Mcorner
on
December 28, 2018
Rating:
Reviewed by Mcorner
on
December 28, 2018
Rating:


ലിസ്റ്റിൽ ഉണ്ട് കാണണം.... നല്ല എഴുതു ബ്രോ
ReplyDelete😇
Delete