Ads

പക്കാ മാസ്സ് എന്റർടൈനെർ [ petta - Review ]


31 ) Petta

Language - Tamil

2019 ‧ Action ‧ 2h 52m

പേട്ട എന്ന സിനിമയെക്കുറിച്ചു കാർത്തിക് സുബ്ബരാജിനോട് ഒറ്റ വാക്കിൽ പറയാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് " തലൈവറിസം " എന്നാണ്. അതുപോലെ തന്നെ ഫുൾ തലൈവർ ഷോ ആണ്. 2007ൽ ശിവാജിയ്ക്ക് ശേഷം രജനിയെ ഫുൾ മാസ്സ് റോളിൽ കാണുന്നു. ആദ്യത്തെ ഫൈറ്റിൽ അദ്ദേഹം പറയുന്നുണ്ട് " നാൻ വീഴുവേൻ എൻട്രൂ നിനയ്‍തായോ ". പലരും വിചാരിച്ചതാണ് ഇനി രജനിയ്ക്ക് പഴയത് പോലെ സിനിമകൾ ചെയ്യാൻ കഴിയില്ലെന്ന്. എന്നാൽ പഴയതിനേക്കാൾ കൂടുതൽ ഗംഭീരമാക്കി പേട്ട വേറെ ലെവൽ ആക്കി രജനി. കാർത്തിക് തലൈവർ മാജിക്‌ അതാണ്‌ പേട്ട.

കോളേജ് ഹോസ്റ്റൽ വാർഡൻ കാളിയായി തലൈവരുടെ എൻട്രി. അവിടെ ഒരു ഗ്യാങ് കളിച്ചു ഒരു ഗുണ്ട പോലെ നടക്കുന്ന കോളേജ് പയ്യൻ ബോബി സിംഹ. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ആ പ്രശ്നങ്ങൾക്കിടയിലേക്ക് മറ്റൊരു പ്രധാന സംഭവം കടന്നു വരുന്നു അവിടെ നിന്നും യഥാർത്ഥ കഥ ആരംഭിക്കുന്നു. ആദ്യ പകുതി പെട്ടെന്ന് തീരുന്നു. ഫുൾ തലൈവർ വൺ മാൻ ഷോ. എന്നാൽ രണ്ടാം പകുതി കഥയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. ഫ്ലാഷ്ബാക്ക് സീനുകളാണ് രണ്ടാം പകുതി അതുകൊണ്ട് ലെങ്ത് കുറച്ചു കൂടുതൽ ഉള്ളത് പോലെ ഫീൽ ചെയ്തു. കണ്ടുമറന്ന കഥ ബോറടിപ്പിക്കാതെ കാർത്തിക് സുബ്ബരാജിന് ചെയ്യാൻ കഴിഞ്ഞതും വലിയൊരു വിജയമാണ്.

കാർത്തിക് സുബ്ബരാജ് കടുത്ത രജനി ഫാൻ ആണ്. അപ്പോൾ രജനി ഫാൻസിനും ഒരു നല്ല സിനിമ കാണാൻ വരുന്ന നോർമൽ ഓടിഎൻസിനും സിനിമ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന രീതിയിൽ വേണം ചെയ്യാൻ. ഇതൊരു പണിപ്പെട്ട കാര്യമാണ് രണ്ടു കൂട്ടരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുക എന്നത്. അദ്ദേഹം അത് മനോഹരമായിത്തനെയാണ് ചെയ്തത്. എല്ലാത്തരം പ്രേക്ഷകനും ഇഷ്ട്ടപ്പെടുന്ന രീതിയിൽ എല്ലാ ചേരുവകളും മിക്സ്‌ ചെയ്തു കിടിലനാക്കി. രജനികാന്തിന്റെ കാര്യമാത്രമല്ല ഒരു നല്ല നടനെ കിട്ടിയാൽ അത് വേണ്ട രീതിയിൽ പല ഡയറക്ടർമാരും ഉപയോഗിക്കാറില്ല. അവരുടെ യഥാർത്ഥ കഴിവ് പുറത്തു കാണിക്കുന്നതിൽ പരാജയപ്പെടുന്നു. അവിടെയും കാർത്തിക് സുബ്ബരാജ് വിജയിച്ചു. രജനിയെ പൂർണമായി അദ്ദേഹത്തിന് പേട്ടയിൽ ഉപയോഗിക്കാൻ സാധിച്ചു.

രജനികാന്ത് ഈ മനുഷ്യനെക്കുറിച്ചു എന്തൊക്കെ പറഞ്ഞാലും മതിയാകില്ല. പഴയ രജനിയുടെ ഒരു വൻ തിരിച്ചുവരവാണ് പേട്ട. അദ്ദേഹത്തിന്റെ കോമഡി ആയാലും ചിരി ആയാലും " സിംഹം പുലി ആന എല്ലാതെയും സെറ്റിൽ പണ്ണിട്ടെ ഇനി വാനരക്കൂട്ടം " എന്ന് പഞ്ച് ഡയലോഗ് പറയുമ്പോൾ പഴയ രജനിയുടെ മാനറിസം ഒരു തരി പോലും കുറയാതെ നമുക്ക് കാണാൻ കഴിയുന്നു. ഫൈറ്റ് ഒക്കെ വേറെ ലെവൽ ആണ്. അദ്ദേഹം ഈ പ്രായത്തിൽ കാണിക്കുന്നതിന്റെ പകുതി മാസ്സ് പോലും ഇപ്പോഴുള്ള തമിഴ് യൂത്ത് നടന്മാർക്ക് കാണിക്കാൻ പറ്റില്ല. ഫൈറ്റ് മാത്രമല്ല ഡാൻസും കളിച്ച് തകർത്തു.  കാളിയായും പേട്ട വേലനായിട്ടും രജനികാന്ത് തകർത്തു. ഫുൾ രോമാഞ്ചമാണ്.

രജനിയെ കാണിച്ചപ്പോൾ ഉണ്ടായ കൈയ്യടിയെക്കാൾ കൂടുതൽ കൈയ്യടി വിജയ് സേതുപതിയെ കാണിച്ചപ്പോൾ ഉണ്ടായി. വിജയ് സേതുപതിക്ക് കിട്ടി കഥാപാത്രത്തിന് എന്താണോ ചെയ്യാൻ കഴിയുക അത് അദ്ദേഹം ചെയ്തട്ടുണ്ട്. ഓവർ മാസ്സ് അല്ലെങ്കിൽ ഒരു മരണ വില്ലൻ അങ്ങനെ ഒരു കഥാപാത്രമല്ല വിജയ് സേതുപതിയുടെ. വിജയ് സേതുപതിയെ ആ കഥാപാത്രത്തിൽ കാസ്റ്റ് ചെയ്തപ്പോൾ കുറച്ചു കൂടെ ഡീറ്റൈൽ ചെയ്യാമായിരുന്നു.

പിന്നെ ശശികുമാർ, സനന്ത് റെഡ്ഢി, മേഖ ആകാശ്, മഹേന്ദ്രൻ, മാളവിക, ബോബി സിംഹ ഇങ്ങനെ വലിയൊരു താരനിര. എല്ലാവരും നന്നായി തന്നെ ചെയ്തു. സിമ്രാൻ, തൃഷ ഈ രണ്ടു പേരും അവരവരുടെ ഭാഗം നന്നായി തന്നെ ചെയ്തു. കഥാപാത്രത്തിന് വേണ്ട സ്പേസ് കാർത്തിക് കൊടുത്തിട്ടുണ്ട് അതിൽ തൃഷയുടെ റോൾ കുറച്ചു കുറഞ്ഞു പോയത് പോലെ തോന്നി. മണികണ്ഠൻ ആചാരിയുടെ കഥാപാത്രവും നന്നായിരുന്നു. അദ്ദേഹം എന്ത് പറഞ്ഞാലും ഫുൾ കൈയ്യടി ആയിരുന്നു. നവാസുദ്ദീൻ സിദ്ദിഖ് വില്ലനായി കിടുക്കി. രണ്ടാം പകുതിയിൽ അദ്ദേഹം ഗംഭീര പ്രകടനമാണ്. ടെറർ മാസ്സ് കൊലമാസ്സ് വില്ലൻ എന്നൊക്കെ പറയുന്ന ഐറ്റം.

അനിരുദ്ധ് രവിചന്ദ്രൻ മരണ മാസ്സ് ആണ്. ചിത്രത്തിന് വേറെ ലെവൽ മാസ്സ് പരിവേഷം നൽകിയതിന് പ്രധാന കാരണം ഇദ്ദേഹമാണ്. അതുപോലെ മാസ്സാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്. അണ്ണാമലൈ എന്ന സിനിമയിൽ സൂപ്പർ സ്റ്റാർ രജനി എന്ന് എഴുതി കാണിക്കുമ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ മരണ മാസ്സ് കൂടെ മിക്സ്‌ ചെയ്തപ്പോൾ വേറെ ലെവൽ മാസ്സായി. പാട്ട് എല്ലാം ഒന്നിനൊന്നു മെച്ചം. രണ്ടാം പകുതിയിലെ കല്യാണം എന്ന സോങ് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഊലാലാ, മരണ മാസ്സ് ഇത് രണ്ടു കിടിലം ഇളമൈ തിറുമ്പുതെ ഒരു പ്രത്യേക ഫീൽ കൊണ്ടുവന്നു. ക്ലൈമാക്സ്‌ ടൈമിൽ പേട്ട പറാക്ക് മാസ്സ് ഇരട്ടിപ്പിച്ചു.

തിരുവിന്റെ ഛായാഗ്രഹണം വർണിക്കാവുന്നതിലും അപ്പുറമാണ്. ഫൈറ്റ് സീനുകളിൽ ആണ് കൂടുതൽ മനോഹരം. ലാസ്റ്റ് ഗൺ ഫയർ സീനിൽ കുറെ കിടിലൻ ഷോട്ടുകൾ ഉണ്ട്. അതുപോലെ തന്നെ ഇളമൈ തിറുമ്പുതേ എന്ന സോങിൽ രജനിയെ വളരെ ക്യൂട്ട് ആയിട്ടും അതേപോലെ സിമ്രാനെ വളരെ ഗ്ലാമർ ആയിട്ടും കാണിച്ചു. സിനിമയുടെ സ്വഭാവത്തിന് അനുസരിച്ചു ക്യാമറ ചലിപ്പിക്കാൻ അറിയാവുന്ന ഛായാഗ്രാഹരിൽ ഒരാളാണ് തീരു. വിവേക് ഹർഷൻ എഡിറ്റിംഗ് നന്നായിരുന്നു. പിന്നെ പീറ്റർ ഹെയ്‌ൻ ഫൈറ്റ്. രജനിയെക്കൊണ്ട് ഇതുപോലെ ഫൈറ്റ് ചെയ്യിപ്പിച്ചു കളഞ്ഞു. സ്റ്റൈലിഷ് ഫൈറ്റ് ആയിരുന്നു.

ഒരു കിടിലൻ മാസ്സ് എന്റർടൈനെർ ആണ് പേട്ട. രജനി ഷോ. ബോറടിക്കാതെ മൂന്ന് മണിക്കൂർ. സംതൃപ്തിയോടെ തിയേറ്ററിൽ നിന്നും ഇറങ്ങി വരാം.

ഇത് പേട്ട പൊങ്കൽ !!

Rating - 4 / 5
പക്കാ മാസ്സ് എന്റർടൈനെർ [ petta - Review ] പക്കാ മാസ്സ് എന്റർടൈനെർ [ petta - Review ] Reviewed by Mcorner on January 10, 2019 Rating: 5

No comments

Related Posts No. (ex: 9)

yes