Ads

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്. DCEUന്റെ ഏറ്റവും മികച്ച സിനിമ [ Aquaman - Review ]


26 ) Aquaman
Language - English
2018 ‧ Fantasy/Science Fiction ‧ 2h 22m
വാർണർ ബ്രോസ് ജെയിംസ് വാന് കൊടുത്ത രണ്ടു ഓപ്ഷൻ ഫ്ലാഷ്, അക്വാമാൻ. ജെയിംസ് വാന്റെ തീരുമാനം അക്വാമാൻ ആയിരുന്നു അതിനോട് അദ്ദേഹം നൂറു ശതമാനം നീതി പുലർത്തുകയും ചെയ്തു.

ഒട്ടും താമസിയാതെ കഥയിലേക്ക് കടന്നു. ശക്തമായ മഴയത്ത് കരക്കടിഞ്ഞു കിടക്കുന്ന അറ്റ്ലാന്റിസിന്റെ റാണി അറ്റ്ലാനയെ തോമസ് കറി കാണുന്നു അദ്ദേഹം അറ്റ്ലാനയെ രക്ഷിക്കുന്നു. ശേഷം അവർ ഇഷ്ട്ടത്തിലാകുന്നു. അവർക്ക് ഉണ്ടാകുന്ന കുട്ടിയാണ് ആർതർ കറി ( അക്വാമാൻ ).അറ്റ്ലാനയ്ക്കു അറ്റ്ലാന്റിസിലേക്ക് തിരിച്ചു പോകേണ്ട ഒരു അവസ്ഥ വരുന്നു. മകനെ അച്ഛനെ ഏൽപ്പിച്ചു അറ്റ്ലാന പോകുന്നു.

അക്വാമാന് രണ്ടു വില്ലനാണ് ഉള്ളത്. ബ്ലാക്ക് മാന്റയും പിന്നെ ഒറം. ബ്ലാക്ക് മാന്റ കുറച്ചു നേരം മാത്രം ഒള്ളു ചിത്രത്തിലെ മുഴുനീള വില്ലൻ ഒറം ആണ്. എങ്കിലും പാട്രിക് വിൽസൺന്റെ ഒറത്തെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ബ്ലാക്ക് മാന്റയെ ആണ് കുറച്ചു ഒള്ളു എങ്കിലും കിടു ആണ്.

അംബർ ഹെര്ഡിന്റെ മേറ എന്ന കഥാപാത്രം ഇടയ്ക്ക് എപ്പോഴോ ചെറിയ രീതിയിൽ പുറകോട്ട് പോയി എന്നാൽ അവസാന ആയപ്പോൾ ശക്തമായി തിരിച്ചു വന്നു. പിന്നെ ഗ്ലാമറിന്റെ കാര്യം പറയണ്ടല്ലോ. കിടു, ക്യൂട്ട്

ജേസൺ മോംമ വേറെ ലെവൽ ആണ്. ആ കുട്ടി ആർതർ മുതൽ അവസാനം വരെ രോമാഞ്ചം ആണ്. ആക്ഷൻ സീനുകൾ എല്ലാം കലക്കി. അദ്ദേഹത്തിന്റെ ആ ശക്തമായ ശബ്‌ദം കേൾക്കാൻ തന്നെ ഒരു ഇതാണ്. വൺ മാൻ ഷോ ആയിരുന്നു ഇൻട്രോ, ആക്ഷൻ, കോമഡി, ഇമോഷൻ എല്ലാം കിടുക്കി. വില്യം ഡിഫോ ഒരു അടിപൊളി റോൾ ചെയ്തിട്ടുണ്ട്.

ജെയിംസ് വാൻ എന്ന ഡയറക്ടറുടെ കഴിവാണ് ഇതിൽ കാണാൻ കഴിയുന്നത്. അക്വാമാന്റെ ഒറിജിൻ സ്റ്റോറി തന്നെയാണ് ഇത് എങ്കിലും ഒരു ശരാശരി സ്റ്റോറി മേക്കിങ് കൊണ്ട് വേറെ ലെവൽ എത്തിച്ചിരിക്കുന്നു ജെയിംസ് വാൻ.

ഇത് കണ്ടാൽ ഒരു DC സിനിമ ആണെന്ന് തോന്നില്ല. അത്രയും കളർ ഫുൾ ആണ്. മഞ്ഞയും നീലയും ചുമപ്പും പച്ചയും എല്ലാം കൂടി ഒരു അടിപൊളി പള്ളിപ്പെരുന്നാൾ കൂടിയപോലെ ഉണ്ടായിരുന്നു . VFX 3D എല്ലാം അതിമനോഹരം. കൂടുതലും സീൻ വെള്ളത്തിനടിയിൽ ആണ് അത് ഇതുവരെ കാണാത്ത രീതിയിലുള്ള കളർ ഫുൾ. ക്യാമറ പൊളിച്ചു ഇറ്റലിയിലുള്ള ബ്ലാക്ക് മാന്റ അക്വാമാൻ ഫൈറ്റ് വേറെ ലെവൽ കൂടുതൽ ഏരിയൽ ഷോട്ടുകൾ. ക്ലൈമാക്സ്‌ ഫൈറ്റ് എന്താ പറയേണ്ടേ ഇതുപോലെ ഒന്ന് ഇതിനു മുന്നേ കണ്ടിട്ടില്ല. മൊത്തം ഗ്രാഫിക്സ് അതിന്റെ മനോഹാരിത കാണാനുമുണ്ട്. മൊത്തത്തിൽ ഒരു ദൃശ്യവിസ്മയമാണ് അക്വാമാൻ.

നിങ്ങൾ ഒരു മാർവൽ ഫാൻ ആയാലും. ഇംഗ്ലീഷ് സിനിമ ഇഷ്ടപ്പെടുന്നവർ ആയാലും ഒരിക്കലും ഇത് മിസ്സ്‌ ചെയ്യരുത് പ്രത്യേകിച്ച് DC ഫാൻസ്‌ തീർച്ചയായും കാണണം ഇതുപോലെ ഒന്ന് മുൻപ് ഉണ്ടായിട്ടില്ല. നിങ്ങളെ ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല.

DCEU മൂവിസിൽ എന്റെ ഫേവറേറ്റ് വണ്ടർ വുമൺ ആയിരുന്നു. എന്നാൽ ഇന്ന് മുതൽ അക്വാമാൻ ആണ്. ഒരു മാർവൽ ഫാൻ ആയിട്ട് കൂടി പല സ്ഥലങ്ങളിൽ എനിക്ക് രോമാഞ്ചം വന്നു. കൈയ്യടിച്ചു വിസിലടിച്ചു. ഒരു നല്ല തിയേറ്റർ തന്നെ പോയി കാണുക. 3D എഫക്ട് അത്രക്ക് കിടു ആണ്.

Rating :- 4.25 / 5
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്. DCEUന്റെ ഏറ്റവും മികച്ച സിനിമ [ Aquaman - Review ] ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്. DCEUന്റെ ഏറ്റവും മികച്ച സിനിമ [ Aquaman - Review ] Reviewed by Mcorner on December 16, 2018 Rating: 5

No comments

Related Posts No. (ex: 9)

yes