ഭയമല്ല അറപ്പാണ് [ Raw - Review ]
27 ) Raw
Language - French / Belgian
2016 ‧ Drama/Horror ‧ 1h 39m
[ Restricted - Nudity & Blood & Gore ]
" മനുഷ്യരക്തം കുടിച്ച മൃഗം അപകടകാരിയാണ്. രുചി ഇഷ്ട്ടപ്പെട്ടാൽ അത് ഇനിയും ആക്രമിക്കും. "
സിനിമ കണ്ടു തീർക്കാൻ അല്പം പ്രയാസമാണ്. വളരെ വ്യത്യസ്തമാർന്ന അവതരണം
സിനിമ കണ്ടു തീർക്കാൻ അല്പം പ്രയാസമാണ്. വളരെ വ്യത്യസ്തമാർന്ന അവതരണം
ആദ്യം തന്നെ പറയട്ടെ പ്രായപൂർത്തി ആവാത്തവരും പാൽക്കുപ്പികളും കടക്കു പുറത്ത് !!
മാംസം ഭക്ഷണം കഴിക്കാത്ത വെജിറ്റേറിയൻ ഭക്ഷണം മാത്രം കുടുംബത്തിലെ അംഗമാണ് ജസ്റ്റിൻ. ഉപരിപഠനത്തിനു വേണ്ടി ജസ്റ്റിൻ പ്രമുഖ വെറ്റിനറി സ്കൂളിൽ ചേരുന്നു. അവിടെ വെച്ചാണ് അത് സംഭവിക്കുന്നത്. മാംസം കഴിക്കാത്ത ജസ്റ്റിൻ മാംസം കഴിക്കാൻ നിര്ബന്ധിതയാകുന്നു. തുടർന്ന് അവളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഞെട്ടിക്കുന്നതാണ് അതാണ് ചിത്രം സംസാരിക്കുന്നത്.
ഒട്ടും പ്രതീക്ഷിച്ചില്ല ഇതുപോലെ ഒരു ഹോർറോർ സിനിമയാണെന്ന്. പേടിയേക്കാൾ പലയിടത്തും അറപ്പാണ് തോന്നിയത്. വളരെ സാവധാനം ചിത്രം സഞ്ചരിക്കുന്നു. പക്ഷെ എന്നെ ബോറടിപ്പിച്ചില്ല അത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം മികച്ചു നിന്നു. നിശ്ചലമായ പല ഷോട്ടുകളും ചിത്രത്തിന്റെ മനോഹാരിത കൂട്ടി. പശ്ചാത്തല സംഗീതമാണ് എനിക്ക് മറ്റൊരു പ്രത്യേകതയായി തോന്നിയത്. ചുടുരക്തത്തിന്റെ രുചി ജസ്റ്റിൻ മനസ്സിലാക്കുമ്പോൾ പശ്ചാത്തലത്തിൽ ഒരു മ്യൂസിക് വരുന്നുണ്ട് വല്ലാത്തൊരു അവസ്ഥയാണ് അപ്പോൾ.
ഹോർറോർ ഫിലിമിൽ ഇതുവരെ കാണാത്ത രീതിയിലുള്ള അനുഭവം. ഒന്നര മണിക്കൂർ മാത്രമാണ് ചിത്രത്തിന്റെ ദൈർഖ്യം. ചില സീനുകൾ ഛർദിക്കാൻ തോന്നി.
ഭയമല്ല അറപ്പാണ് [ Raw - Review ]
Reviewed by Mcorner
on
December 19, 2018
Rating:
Reviewed by Mcorner
on
December 19, 2018
Rating:


Bladdy monster
ReplyDelete