Ads

അമിത പ്രതീക്ഷ ഇല്ലാതെ ടിക്കറ്റ് എടുത്താൽ നിരാശ ഇല്ലാതെ മടങ്ങാം [ Odiyan - Review ]


25 ) Odiyan

Language - Malayalam

2018 ‧ Fantasy/Emotional/Drama ‧ 2h 55m

ഡയറക്ടർ ശ്രീകുമാർ പറഞ്ഞത് ഇതൊരു മാസ്സ് സിനിമയാണെന്നാണ്. എന്നാൽ ഇതൊരു ഇമോഷണൽ ഡ്രാമയാണ്.

ബാക്കി വെച്ച കണക്കുകൾ തീർക്കാൻ വാരണാസിയിൽ നിന്നും 15 വർഷം കഴിഞ്ഞു ഒടിയൻ മാണിക്യൻ തേങ്കുറിശ്ശിയിലേക്ക് വരുന്നു. ഇപ്പോൾ നടക്കുന്നതും കഴിഞ്ഞുപോയ കാലവും തമ്മിൽ കൂട്ടിക്കലർത്തിയാണ് ചിത്രം സഞ്ചരിക്കുന്നത്. മമ്മൂക്കയുടെ ശബ്ദത്തോടെ തുടങ്ങിയ ഒടിയൻ ഒരു മികച്ച തുടക്കമാണ് ഉണ്ടായത്. എന്നാൽ അത് അതിക നേരം ഉണ്ടായില്ല. മികച്ച തുടക്കം നൽകിയ ഒടിയൻ പിന്നെ ഇടവേള വരെ മന്ദഗതിയിലാണ് സഞ്ചരിക്കുന്നത്. ഇടയ്ക്ക് വന്ന ആക്ഷൻ സീനുകൾ മനോഹരം. അങ്ങനെ ആദ്യ പകുതി ഒരു ശരാശരി അനുഭവം.

രണ്ടാം പകുതിയും പ്രതീക്ഷ കൈവിട്ടില്ല നന്നായി തുടങ്ങുമെന്ന് കരുതി. എന്നാൽ ആദ്യ പകുതി പോലെ തന്നെ സാവധാനം ചിത്രം ക്ലൈമാക്സിലേക്ക്. അത്രേം നേരം ഉണ്ടായിരുന്ന ആ ഇഴച്ചിൽ ക്ലൈമാക്സ്‌ ആയപ്പോഴാണ് മാറിയത്. ലാസ്റ്റ് ഫൈറ്റ് ചിത്രത്തിലെ ഏറ്റവും മികച്ച ഭാഗമായി മാറി.
മികച്ച ഛായാഗ്രഹണം. തേങ്കുറിശ്ശി എന്ന ഗ്രാമത്തിന്റെ ഭംഗി അതേപോലെ പകർത്തിയിരിക്കുന്നു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് മറ്റൊരു പ്രധാന ഘടകം. ഒടിയൻ എന്ന BGM പല സ്ഥലങ്ങളിൽ രോമാഞ്ചമായിരുന്നു. ജയചന്ദ്രൻ മ്യൂസിക് മികച്ചു നിന്നു. VFX ചിലയിടത്ത് എന്തോപോലെ തോന്നി. പീറ്റർ ഹെയ്‌ൻ ആക്ഷൻ ആണ് ചിത്രത്തെ താങ്ങി നിർത്തിയത്. ക്ലൈമാക്സ്‌ ഫൈറ്റും മികച്ചു നിന്നു. പെട്ടന്ന് പുലിമുരുഗൻ ക്ലൈമാക്സ്‌ ഫൈറ്റാണ് ആണ് ഓര്മ്മവന്നത്.

മോഹൻലാൽ ഓടിയനായി അഭിനയിച്ചു തകർത്തു. ഇമോഷണൽ സീനുകൾ എല്ലാം അടിപൊളി അതുപോലെ തന്നെ ഫൈറ്റും. മഞ്ചു വാര്യർ ഉള്ള ഭാഗം ഗംഭീരമാക്കി. പ്രകാശ് രാജ് വില്ലൻ പോരെന്നു തോന്നി അതുപോലെ തന്നെ ആ ഡബ്ബിങ്. ബാക്കി എല്ലാവരും അവരുടെ ഭാഗങ്ങൾ നന്നാക്കി.
ഓടിയന്റെ പല കഥകൾ നമ്മൾക്ക് അറിയാം അതിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇത്. ഓടിയനായി മാറുന്നത് ചിലയിടങ്ങളിൽ വ്യക്തത ഇല്ലാതെ തോന്നി. ശ്രീകുമാർ ഡയറക്ഷൻ ഒരു പരാജയം. പല സ്ഥലങ്ങളിൽ നല്ല ലാഗ് തോന്നി.

മലയാളികൾക്ക് ഒടിയൻ ഒരു പുതിയ അനുഭവമാണ്. താല്പര്യം ഉണ്ടെങ്കിൽ തിയേറ്ററിൽ പോയി കാണുക. അമിത പ്രതീക്ഷ ഒരിക്കലും പാടില്ല. എന്നെപോലെ പലർക്കും അതൊരു മോശം സിനിമ അനുഭവമാണ് ഉണ്ടാക്കിയത്. മൊത്തത്തിൽ ഒരു ശരാശരിക്കും മുകളിൽ നിൽക്കുന്ന ചിത്രം.

Rating - 3.25 / 5
അമിത പ്രതീക്ഷ ഇല്ലാതെ ടിക്കറ്റ് എടുത്താൽ നിരാശ ഇല്ലാതെ മടങ്ങാം [ Odiyan - Review ] അമിത പ്രതീക്ഷ ഇല്ലാതെ ടിക്കറ്റ് എടുത്താൽ നിരാശ ഇല്ലാതെ മടങ്ങാം [ Odiyan - Review ] Reviewed by Mcorner on December 14, 2018 Rating: 5

3 comments

  1. എന്തിനാ ഇത്രേം റേറ്റിംഗ്..!!

    ReplyDelete
    Replies
    1. എനിക്കും കൂടി പോയെന്ന് തോന്നി

      Delete
  2. എനിക്കും കൂടി പോയെന്ന് തോന്നി 😯

    ReplyDelete

Related Posts No. (ex: 9)

yes