Ads

നല്ലൊരു കോമഡി റൊമാന്റിക് മൂവി


32 ) 10 Things I Hate About You

Language - English

1999 ‧ Drama/Teen film ‧ 1h 39m

പ്ലസ് ടു പഠിക്കുമ്പോൾ എനിക്ക് ഒരു കുട്ടിയോട് ഇഷ്ട്ടം തോന്നി. അപ്പോൾ കൂട്ടുകാരൻ പറഞ്ഞാണ് ഞാൻ ആദ്യമായി ഈ സിനിമ കാണുന്നത്.

കാമറോണിന് ബിയങ്കയെ ഇഷ്ട്ടമാണ്. ബിയങ്കയ്ക്ക് പാർട്ടിക്ക് ഒക്കെ പോകണം എന്നുണ്ട് പക്ഷെ അച്ഛൻ പറഞ്ഞത് ചേച്ചി ക്യാറ്റ് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യില്ല അതുകൊണ്ട് നീയും ചെയ്യണ്ടാ എന്നാണ്. ക്യാറ്റിന് ഇതുപോലുള്ള കാര്യങ്ങളോട് ഒട്ടും താല്പര്യം ഇല്ലാ. അതുകൊണ്ട് ക്യാറ്റിന്റെ ഉള്ളിൽ ഒരാളോട് താല്പര്യം ഉണ്ടാക്കിയെടുക്കാൻ അവർ കണ്ടെത്തുന്ന ആളാണ് പാട്രിക്. തുടർന്ന് ക്യാറ്റിന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ നർമത്തിൽ ചലിച്ചു വളരെ രസകരമായി ചിത്രത്തിൽ കാണിക്കുന്നു.

ഹീത്ത് ലെഡ്ജർ ചെയ്ത ജോക്കർ കഥാപാത്രത്തേക്കാൾ എനിക്ക് ഇഷ്ട്ടം പാട്രിക് എന്ന കഥാപാത്രത്തെ തന്നെയാണ്. ഇടയ്ക്ക് അദ്ദേഹം ചിരിക്കുന്നത് ഒക്കെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. നല്ല കിടിലൻ റൊമാൻസും. അതുപോലെ തന്നെ ഡേവിഡ് ചെയ്ത മിഖായേൽ എന്ന കഥാപാത്രത്തെയും വല്ലാതെ ഇഷ്ട്ടായി. അദ്ദേഹത്തിന്റെ കോമഡി ഒക്കെ അടിപൊളി.

തുടക്കം കുറച്ചു ബോറടിച്ചു പക്ഷെ പിന്നെ കണ്ടിരിക്കാൻ തോന്നും. നല്ല കോമഡി, റൊമാൻസ്, പിന്നെ ലാസ്റ്റ് കുറച്ചു ഇമോഷണൽ സീനുകൾ എല്ലാം മനോഹരം. ചിത്രത്തിന്റെ പേരുകൊണ്ട് എന്താണ് അർഥമാക്കുന്നത് എന്ന് അവസാനം ക്യാറ്റ് പാടുന്ന കവിതയിൽ നിന്നും മനസിലാക്കാം.

കാമുകന്മാർക്ക് ഇതിൽ കുറച്ചു ടിപ്സ് ഉണ്ട്. അതുകൊണ്ട് തീർച്ചയായും കണ്ടു നോക്കുക. ഒന്ന് പരീക്ഷിച്ചും നോക്കിക്കോളു.
നല്ലൊരു കോമഡി റൊമാന്റിക് മൂവി നല്ലൊരു കോമഡി റൊമാന്റിക് മൂവി Reviewed by Mcorner on January 27, 2019 Rating: 5

No comments

Related Posts No. (ex: 9)

yes