മലയാള സിനിമയ്ക്ക് അപ്പുറം [ ' 9 ' - Review ]
9
Language :- Malayalam
2019 ‧ Science Fiction/Thriller
ഹൊർറോർ ഫിക്ഷൻ ഇത് രണ്ടുമാണ് എനിക്ക് ഇഷ്ട്ടപ്പെട്ട ജോണർ. അതുകൊണ്ട് തന്നെ ഈ സിനിമ എനിക്ക് വല്ലാതെ ഇഷ്ട്ടായി. മലയാള സിനിമ ലോകത്തിൽ ഈ സിനിമ ഒരു പുതിയ അനുഭവമാണ്.
ആസ്ട്രോഫിസിസിസ്റ്റ് ആയ ആൽബെർട്ടിന്റെയും മകൻ ആദത്തിന്റെയും കഥയാണ് ' 9 ' പറയുന്നത്. കറന്റ് ഇല്ലാ, ഇന്റർനെറ്റ് ഇല്ലാ, നെറ്റ്വർക്ക് ഇല്ലാ, ഇങ്ങനെ ഒരു ഒൻപതു ദിവസങ്ങൾ. ഓർക്കാൻ പോലും വയ്യാ എന്നാൽ അതുപോലൊരു അവസ്ഥ ചിത്രത്തിൽ വന്നു പോകുന്നു. കഥയിലേക്ക് കൂടുതൽ കടന്നാൽ സ്പോയ്ലർ ആയി പോകുമോ എന്ന ഭയം ഉള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ല.
ജെനുസ് മുഹമ്മദിന്റെ മേക്കിങ് തന്നെയാണ് എടുത്തു പറയാനുള്ളത്. പോരായ്മകൾ ഉണ്ട്. എന്നാൽ ഇതുപോലൊരു ചിത്രം ചെയ്തതിൽ കൈയ്യടി അർഹിക്കുന്നു. ഇതുപോലെ ഒരു ചിത്രം ചെയ്തപ്പോൾ അദ്ദേഹത്തിന് ഇതിലും നന്നായി ചെയ്യാൻ പറ്റുമായിരുന്നു. ഹൊർറോർ ഭാഗങ്ങൾ എനിക്ക് ഒത്തിരി ഇഷ്ട്ടമായി. പ്രത്യേകിച്ച് ഒരു ജമ്പ് സ്കെയെർ. ഇംഗ്ലീഷ് സിനിമയായ നണ്ണിൽ ഒന്നിലേറെ ജമ്പ് സ്കെയെർ ഉണ്ടായിട്ടും ചിരി വന്നുപോയി. പക്ഷെ ഇതിൽ ഉണ്ടായിരുന്ന ജമ്പ് സ്കെയെർ കിടിലം.
ടെക്നിക്കൽ സൈഡ് നോക്കുമ്പോൾ കുറ്റംപറയാൻ ഒന്നും തന്നെയില്ല. ഹോളിവുഡ് സ്റ്റൈൽ എന്നൊക്കെ പറയുന്ന ഐറ്റം. അത്രയും കൃത്യതയോടെ ചെയ്തു വെച്ചിരിക്കുന്നു.
അഭിനന്തൻ രാമാനുജന്റെ ഛായാഗ്രഹണം അതി മനോഹരം. ഹിമാലയത്തിന്റെ ഭംഗി അതേപോലെ തന്നെ ഒപ്പി എടുത്തിരിക്കുന്നു. വീടിന്റെ അകത്തുള്ള സീനുകൾ ഒന്നിനൊന്നു മെച്ചം. ലാസ്റ്റ് ഫൈറ്റിൽ ഒറ്റ ഷോട്ടിൽ പിടിച്ചിരിക്കുന്നത് കിടിലം അതും അതുപോലൊരു സ്ഥലത്ത് വെച്ച്. അത് കഴിഞ്ഞുള്ള പല ഓട്ടങ്ങൾ വ്യക്തത നഷ്ട്ടപ്പെട്ടുപ്പോയി.
ഷാൻ റഹ്മാൻ മ്യൂസിക് നന്നായിരുന്നു. അതിലും മികച്ചു നിന്നത് ശേഖർ മേനോന്റെ സ്കോറാണ്. പേടിപ്പെടുത്തുന്നതും ടെൻഷൻ അടിപ്പിക്കുന്നതും ആവേശം ഉളവാക്കുന്നതുമായ സ്കോറുകൾ എല്ലാം നന്നായി . ശബ്ദ മിശ്രണം ആണ് മറ്റൊരു പ്രത്യേകത.
VFX കിടിലം എന്നൊന്നും പറയാൻ തോന്നുന്നില്ല. എങ്കിലും മോശമില്ലാത്ത ചെയ്തുവെച്ചിട്ടുണ്ട്.
വാമികയുടെ പെർഫോമൻസ് നന്നായര്ന്നു. പ്രിത്വിയെക്കാൾ ചില സീനുകളിൽ മികച്ചു നിന്നു. പ്രിത്വി പിന്നെ പറയണ്ടല്ലോ ലാസ്റ്റ് സീനുകളിൽ നല്ല രീതിയിൽ ഇമോഷണൽ ചെയ്തു. ആ കുട്ടി നന്നായിരുന്നു. ആ കിളവനും കൊള്ളാം. കുറച്ചു നേരത്തേയ്ക്ക് മാത്രം ഉണ്ടായിരുന്ന പ്രകാശ് രാജും മംമ്തയും അവരുടെ ഭാഗം ക്ലിയർ ആക്കി.
മലയാള സിനിമയുടെ അതിർ വരമ്പുകൾ തകർത്തെറിഞ്ഞ സിനിമയാണ് ' 9 '. എല്ലാവരും തിയേറ്ററിൽ പോയി തന്നെ കാണുക. നല്ലൊരു തിയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക. മാറ്റത്തിന്റെ കൂടെ നിൽക്കുന്ന നടനാണ് പ്രിത്വി അതിനൊരു പ്രത്യേക പ്രശംസ. ഇനിയും ഇതുപോലുള്ള ചിത്രങ്ങൾ ഉണ്ടാവട്ടെ. പരീക്ഷണ ചിത്രം എന്ന ലേബൽ മാറട്ടെ.
പിന്നെ ക്ലൈമാക്സ് മനസിലായില്ല എന്ന് പറഞ്ഞവരോട്. അതികം തല പുകയ്ക്കേണ്ട ആവശ്യം ഒന്നും അതിനില്ല. ഇനി എൻഡിങ് മനസിലാവാത്തവർ ഒന്ന് ഖോസ്റ്റ് സ്റ്റോറീസ് സിനിമ കണ്ടു നോക്കുന്നത് നല്ലതാണ്. രണ്ടിന്റെയും എൻഡിങ് ഒരുപോലെയാണ്.
മികച്ച സിനിമ അനുഭവം. വേറിട്ട സിനിമ അനുഭവം. മലയാള സിനിമയുടെ വളർച്ചയ്ക്ക് ഇത് നല്ലൊരു വളം ആകട്ടെ. കാത്തിരിക്കാം ഇതുപോലെയുള്ള സിനിമകൾക്കായി.
Rating - 3.5 / 5
മലയാള സിനിമയ്ക്ക് അപ്പുറം [ ' 9 ' - Review ]
Reviewed by Mcorner
on
February 10, 2019
Rating:
Reviewed by Mcorner
on
February 10, 2019
Rating:


No comments