Ads

ഒരു ഒമർ സിനിമ !! [ Oru Adaar Love - Review ]


36 ) Oru Adaar Love

Language :- Malayalam

2018 ‧ Romance/Comedy ‧ 2h 25m

ഏറെ ചർച്ചകൾക്കും കാത്തിരിപ്പിനും ശേഷം ഒരു അടാർ ലവ് റിലീസ് ആയി. പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സ്റ്റൈൽ സിനിമ.

ഒരു കൂട്ടം സുഹൃത്തുക്കളുടെ പ്ലസ്‌ടു കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്. അതിനിടയിൽ വരുന്ന പ്രേമവും തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും കോർത്തിണക്കി ഒരു മുഴുനീള എന്റർടൈനെർ ആണ് സിനിമ.
ആദ്യ പകുതി കാര്യമായി ഒന്നും പറയാനില്ല. കുറെ ഊള കോമഡി കുറച്ചു നല്ല കോമഡി എല്ലാം കുത്തി നിറച്ചു ആദ്യ പകുതി. നൂറിൻ ഒഴിച്ച് ബാക്കി എല്ലാവരുടെയും അഭിനയം കുറച്ചു ഓവർ ആയി തോന്നി. 

പുതുമുഖങ്ങൾ ആയതു കൊണ്ട് അത് ഒരു വലിയ കാര്യമായി എടുക്കേണ്ട ആവശ്യമില്ല. തുടക്കം മാത്രം അങ്ങനെ തോന്നിയുള്ളൂ അതിനു ശേഷം എല്ലാവരും നല്ല രീതിയിൽ അഭിനയിച്ചു. ഹരീഷ് കണാരൻ സലിം കുമാർ ഇടയ്ക്ക് വന്നു സ്കോർ ചെയ്യും.
രണ്ടാം പകുതിയാണ് ഇഷ്ടപ്പെട്ടത് എല്ലാവരും നല്ല പ്രകടനം. ക്ലൈമാക്സ്‌ ആയപ്പോൾ ഒന്നും പറയാനില്ല. ചിത്രം തുടങ്ങിയപ്പോൾ പൈസ പോയി എന്നൊരു തോന്നൽ ഉണ്ടായിരുന്നു. ചിത്രം കഴിഞ്ഞപ്പോൾ ആ തോന്നൽ മാറി. പൂർണമായും സംതൃപ്തി തോന്നി.

ഷാൻ റഹ്മാൻ മ്യൂസിക് കിടിലം. കുറെ പാട്ടുകൾ അതിൽ ക്ലൈമാക്സ്‌ സോങ് ഒരു വല്ലാത്ത ഫീലിംഗ് ആണ് ഉണ്ടാക്കിയത്. പശ്ചാത്തല സംഗീതവും മികച്ചു നിന്നു. പിന്നെ ആ തമിഴ് സോങ് കിടിലം. ഛായാഗ്രഹണവും നന്നായിരുന്നു.

യൂത്തിന്റെ പൾസ് അറിയാവുന്ന ഡയറക്ടർ ആണ് ഒമർ. അതേ ഒരു ഫോർമാറ്റ്‌ ഇതിലും ഉപയോഗിച്ചിട്ടുണ്ട്. ക്ലൈമാക്സ്‌ അത് പോലെ ചെയ്തത് നന്നായി നായകനു ഒരു ഹീറോ പരിവേഷം കൊടുക്കാതെ ചിത്രത്തിന് ഇണങ്ങിയ രീതിയിൽ അവസാനിപ്പിച്ചു.

അഭിനയിച്ചിരുക്കുന്നവരെ പറ്റി അതികം പറയുന്നില്ല. പിന്നെ പ്രിയയുടെ കഥാപാത്രം അത് കണ്ടു മനസിലാക്കുക. കഥാപാത്രങ്ങളെ പറ്റി വിശദീകരിച്ചാൽ കഥ ഏറെ കുറെ മനസിലാകും. ഒരു പൈങ്കിളി പ്രേമ കഥ

എങ്ങനെ നോക്കിയാലും ഒരു തവണ ബോറടിക്കാതെ കണ്ടു തീർക്കാവുന്ന സിനിമ. അഭിപ്രായം തികച്ചും വ്യക്തിപരം.

Rating :- 3 / 5
ഒരു ഒമർ സിനിമ !! [ Oru Adaar Love - Review ] ഒരു ഒമർ സിനിമ !! [ Oru Adaar Love - Review ] Reviewed by Mcorner on February 14, 2019 Rating: 5

1 comment

Related Posts No. (ex: 9)

yes