ഫീൽ ഗുഡിന്റെ അങ്ങേയറ്റം [ June - Review ]
36 ) June
Language :- Malayalam
2019 ‧ Drama
കുമ്പളങ്ങിയ്ക്ക് ശേഷം വീണ്ടും ഒരു ഫീൽ ഗുഡ് മൂവി. ഫീൽ ഗുഡ് മൂവി അതിന്റെ പൂർണതയോടെ ചെയ്യാൻ കഴിയുന്ന ഒരേയൊരു ഇൻഡസ്ട്രി. മലയാളം ഫീൽ ഗുഡ് മൂവീസ് എടുത്താൽ അതിന്റെ മുന്നിൽ നിർത്താവുന്ന സിനിമ.
ജൂണിന്റെ ജീവിതമാണ് ചിത്രം സംസാരിക്കുന്നത്. ജൂണിന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ആദ്യ പകുതി കിടിലം. രണ്ടാം പകുതി കിക്കിടിലം. ക്ലൈമാക്സ് കിടിലോൽ കിടിലം. മനസ്സും കണ്ണും നിറയിച്ചു. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു പ്രത്യേക ഫീൽ. ആദ്യ പകുതിയേക്കാൾ പതിൻ മടങ്ങു ഗംഭീരമാണ് രണ്ടാം പകുതിയും ക്ലൈമാക്സും.
ജൂൺ സിനിമയുടെ ജീവൻ പൂർണമായും അഹമ്മദ് ഖബറിന്റെ ഡയറക്ഷൻ തന്നെയാണ്. മേക്കിങ് അപാരം. രണ്ടര മണിക്കൂർ ചിത്രം ഒരു നിമിഷം പോലെ ബോറടിപ്പിക്കാതെ കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു.
ഛായാഗ്രഹകൻ ജിതിന്റെ മാന്ത്രിക ഫ്രെമുകൾ. ഓരോന്നിനും അദ്ദേഹത്തിന്റെ കഴിവുകൊണ്ട് ജീവൻ വെച്ചു. ചിലതൊന്നും ഇപ്പോഴും മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. പ്രത്യേകിച്ചു ആ കടൽ തീരത്തു വെച്ചുള്ള ഫ്രെമുകൾ.
സംഗീതം വേറൊരു രീതിയിൽ ചിത്രത്തിനെ മറ്റൊരു തലത്തിൽ എത്തിച്ചു. പാട്ടുകൾ ഒന്നിനൊന്നു മെച്ചം. കേട്ടിരിക്കാൻ തന്നെ പ്രത്യേക സുഖം വിഷ്വൽ കൂടെ ആയപ്പോൾ അതി മനോഹരം. പശ്ചാത്തല സംഗീതവും മനോഹരം ഇതിന്റെ എല്ലാം പിന്നിൽ ഇഫ്തി എന്ന സംഗീത സംവിധായകൻ.
രജീഷ വിജയൻ വീണ്ടും കഴിവെന്താണെന്ന് കാണിച്ചിരിക്കുന്നു. ഈ കഥാപാത്രം ഇത്രയും നന്നായി വെറുപ്പിക്കാത്ത രീതിയിൽ ഇതിലും നന്നായി ആർക്കും ചെയ്യാൻ കഴിയില്ല. ഇമോഷണൽ സീനുകൾ അഭിനയിച്ചു തകർത്തു. കുട്ടിത്തം മാറാത്ത ആ കഥാപാത്രത്തിന്റെ ചേഷ്ട്ടകൾ ബോറാക്കാതെ ഇത്ര ഗംഭീരമായി ചെയ്തു. കൂടെ സപ്പോർട്ട് ചെയ്തുകൊടുത്ത ജോജു, അർജുൻ അശോകൻ, അജു വർഗീസ്, സർജനോ ഖാലിദ്, അശ്വതി മേനോൻ എല്ലാവരും ഗംഭീര പ്രകടനം.
പിന്നെ എന്നെ ഞെട്ടിച്ചൊരു കാര്യം കാസ്റ്റിംഗ് ആണ്. ഇതിൽ അഭിനയിച്ചിരിക്കുന്നവർ ശെരിക്കും പ്ലസ്ടു പഠിക്കുമ്പോൾ ചിത്രികരിച്ചപോലെയുണ്ട്. അത്രയ്ക്കും റിയലിസ്റ്റിക് ആണ്. ക്ലൈമാക്സ് ആകുമ്പോൾ ഞെട്ടിപ്പോയി ഇത്രയും മേക് ഓവർ.
ചിത്രം അവസാനിക്കുമ്പോൾ ഉള്ളിൽ ഒരു വിഷമം ഉണ്ടാകും എങ്കിലും അതിനേക്കാൾ വലിയ സന്തോഷവും കൂടെ ഉണ്ടാകും. ഈ വർഷം തുടങ്ങിയതേ ഒള്ളു അപ്പോൾ തന്നെ കുറെ നല്ല സിനിമകൾ കണ്ടു അതിൽ മുൻപന്തിയിൽ ജൂൺ. തീർച്ചയായും തിയേറ്ററിൽ പോയി കാണേണ്ട സിനിമ. ഫാമിലി ആയിട്ട് പോകുകയാവും കുറച്ചു കൂടെ നല്ലത്.
കലാ മൂല്യമുള്ള സിനിമകൾ ഇനിയും ഉണ്ടാകും. ഇന്ന് തന്നെ തിയേറ്ററിൽ പകുതി പോലും ആളുകൾ ഉണ്ടായില്ല. നല്ല സിനിമകൾ തിയേറ്ററിൽ പോയി കണ്ടു വിജയിപ്പിക്കുക. താര മൂല്യം നോക്കാതെ നല്ല സിനിമ ആണെങ്കിൽ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾ ഈ സിനിമയെയും വിജയിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Rating - 4 / 5
ഫീൽ ഗുഡിന്റെ അങ്ങേയറ്റം [ June - Review ]
Reviewed by Mcorner
on
February 15, 2019
Rating:
Reviewed by Mcorner
on
February 15, 2019
Rating:


Kidu ezhuthu 😍
ReplyDeleteMMmm
ReplyDelete