മനസ്സിൽ പതിഞ്ഞ കുമ്പളങ്ങിയിലെ കാഴ്ചകൾ [ Kumbalangi Nights - Review ]
34 ) Kumbalangi Nights
Language :- Malayalam
2019 ‧ Drama/Comedy
കുമ്പളങ്ങി അതി സുന്ദരമാണ്. രാത്രിയിൽ കുമ്പളങ്ങിയുടെ ശാലീന ഭംഗി പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് പ്രേക്ഷകന്റെ മുന്നിലേക്ക് വെച്ചു കൊടുക്കുകയാണ് കുമ്പളങ്ങിയെ.
വീട്ടുകാരുടെ ശിക്ഷണം ഇല്ലതെ വളർന്നു വരുന്ന നാല് സഹോദരങ്ങൾ അതും കുമ്പളങ്ങിയിലെ ഏറ്റവും തല്ലിപ്പൊളി ഫാമിലി. അവരുടെ ജീവിതവും അതിൽ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രം കാണിച്ചു തരുന്നത്.
മധു സി നാരായണന്റെ സംവിധാന ജീവിതത്തിൽ ആദ്യത്തെ ചിത്രം. അദ്ദേഹത്തിന്റെ ഇനി വരുന്ന ചത്രങ്ങൾക്ക് ഇനി വൻ പ്രതീക്ഷകൾ ആയിരിക്കും. ആദ്യത്തെ ചിത്രം തന്നെ ഇതുപോലെ ചെയ്തിരിക്കുന്നു. സിനിമ കാണുന്ന ഫീൽ പ്രേക്ഷകന് തോന്നുന്നില്ല അത്രയ്ക്കും റിയലിസ്റ്റിക് രീതിയിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.
കുമ്പളങ്ങി നൈറ്റ്സ് കാണാൻ ടിക്കറ്റ് എടുക്കാൻ കരണക്കാരിൽ ഒരാൾ ശ്യാം പുഷ്കർ. നല്ല സിനിമ എന്നതിന്റെ ഉറപ്പാണ് ശ്യാം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ ഇനി കുമ്പളങ്ങി ആയിരിക്കും. അത്രയും വിശദീകരിച്ചുള്ള എഴുത്ത്.
ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകന്റെ സംഭാവന എടുത്തു പറയണം. കണ്ണിനു കുളിർമ നല്കുന്ന രീതിയിൽ ഓരോ സീനും പകർത്തിയെടുത്തിരിക്കുന്നു. കൂടുതൽ മനോഹരമായി തോന്നിയത് രാത്രി സീനുകൾ. ലാസ്റ്റ് ഫൈറ്റിൽ അദ്ദേഹം ക്യാമറ ആയിട്ട് അതിലൂടെ ഓടിനടക്കുകയായിരുന്നു. ഓരോ ഷോട്ടും മനസ്സിൽ പതിഞ്ഞിരുന്നു.
സിനിമയുടെ ഫീൽ ഒരു നിമിഷം പോലും താഴെ പോകാതെ താങ്ങി നിർത്തിയത് സുഷിൻ ശ്യാം മ്യൂസിക്. മികച്ച ഗാനങ്ങളും. അതിലും മികച്ച പശ്ചാത്തല സംഗീതവും. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ആക്കം കൂട്ടുന്ന രീതിയിലുള്ള മ്യൂസിക്.
എഡിറ്റിംഗ് മികച്ചു നിന്നു. ടെക്നിക്കൽ സൈഡ് എല്ലാം നിലവാരം പുലർത്തി.
അഭിനയത്തിലേക്ക് വന്നാൽ. ഇതിനെ അഭിനയം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും. എല്ലാവരും കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഷൈൻ നിഗം ഒരു റൊമാന്റിക് ആയിത്തന്നെ ഇനി വരുന്ന സിനിമകളിൽ കാണാൻ കൊതിയാകുന്നു. അത്രയും മനോഹരമായി ആ കഥാപാത്രത്തെ ചെയ്തു. സൗബിൻ അഭിനയമികവ് കൂടി വരുകയാണ്. സുഡാനിയിൽ കണ്ട മജീദിനെക്കാൾ മികച്ച പ്രകടനം കുമ്പളങ്ങിയിലെ സജി. കരയുന്ന സീനുകൾ പിന്നെ ഷൈൻ ആയിട്ടുള്ള സീനുകൾ എല്ലാം കിടിലം. ശ്രീനാഥ് ഭാസി ഒരു ഡയലോഗ് പോലും പറയാതെ പല സീനുകളിൽ കൈയ്യടി നേടി. മറ്റു കഥാപാത്രങ്ങളെ വെച്ച് നോക്കുമ്പോൾ കുറച്ചു സ്പേസ് കുറഞ്ഞു പോയി. പ്രധാനപ്പെട്ടവരെ എടുത്തു പറഞ്ഞതാണ്. ബാക്കി ഉള്ളവരും നന്നായി ചെയ്തു. ആരും മോശമാക്കിയില്ല.
ഉറപ്പുള്ള കാര്യമായിരുന്നു. കുമ്പളങ്ങി റിലീസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടാൻ പോകുന്ന കഥാപാത്രം ഫഹദ് ചെയ്ത ഷമ്മി എന്ന കഥാപാത്രം ആയിരിക്കുമെന്ന്. ഫഹദിനെ പല റോളുകളിൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലെ ഇതിനു മുൻപ് കണ്ടിട്ടില്ല. ഒരു ബദ്ധവും ഇല്ലാത്ത കഥാപാത്രം. അതും അതിന്റെ തന്മയത്തോടു കൂടെ മോശം ആക്കാതെ ചെയ്തു. ആ കഥാപാത്രത്തെ പറ്റി കൂടുതൽ പറയാൻ പാടില്ല. കണ്ടുതന്നെ അനുഭവിക്കണം. മുഖത്ത് മിന്നിമറയുന്ന ഭാവമാറ്റങ്ങൾ. ഫഹദ് ചിരിച്ചാൽ വരെ പേടി തോന്നും. ആ കഥാപാത്രത്തിന്റെ പ്രത്യേകത മീശയാണ്. ക്ലൈമാക്സ് സമയത്ത് വേറെ ലെവൽ അഭിനയം എന്നൊക്കെ പറയാം. ശെരിക്കും ഫഹദിക്ക ഞെട്ടിച്ചുകളഞ്ഞു. എപ്പോൾ സ്ക്രീനിൽ കാണിച്ചാലും പ്രേക്ഷകർ ഒന്നടങ്കം കൈയ്യടി ആയിരുന്നു.
ഒരു മികച്ച സിനിമ. ആദ്യപകുതി എന്റർടൈൻമെന്റ് കൂടുതൽ ഉണ്ട് അതുപോലെ തന്നെ കോമഡി. ഒട്ടുംതന്നെ ബോറടിപ്പിക്കാതെ ആദ്യപകുതി. ആ ഒഴുക്ക് നഷ്ട്ടപ്പെട്ടു എന്ന് തോന്നിയ രീതിയിൽ രണ്ടാം പകുതി തുടങ്ങി. അതികം വൈകാതെ തന്നെ താളം കണ്ടെത്തി നല്ലരീതിയിൽ തന്നെ ഒഴുകി പര്യവസാനിച്ചു.
മികച്ച തിയേറ്റർ അനുഭവം. മികച്ച സിനിമ. മനസ്സിൽ പതിഞ്ഞ ഒരുകൂട്ടം കഥാപാത്രങ്ങൾ. കുമ്പളങ്ങിയുടെ രാത്രിയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്. ഏത് തരം പ്രേക്ഷകനെയും മയക്കുന്ന ഭംഗി. തിയേറ്ററിൽ പോയി എല്ലാവരും കാണാൻ ശ്രമിക്കുക. ഇത് മറ്റൊരു വ്യത്യസ്ത അനുഭവമാണ്.
Rating :- 4 / 5
മനസ്സിൽ പതിഞ്ഞ കുമ്പളങ്ങിയിലെ കാഴ്ചകൾ [ Kumbalangi Nights - Review ]
Reviewed by Mcorner
on
February 07, 2019
Rating:
Reviewed by Mcorner
on
February 07, 2019
Rating:


കിടു റിവ്യൂ 😍
ReplyDelete