Ads

എത്ര തവണ കണ്ടാലും മതിയാകില്ല [ Avengers : Infinity war - Review ]


42 ) Avengers: Infinity War

Language :- English

2018 ‧ Fantasy/Science Fiction ‧ 2h 40m

ഏപ്രിൽ 26നു എൻഡ് ഗെയിം റിലീസ് ആണല്ലോ അപ്പോൾ ഇൻഫിനിറ്റി വാറിനെക്കുറിച്ചു എഴുതാം എന്ന് കരുതി. അതോടൊപ്പം തന്നെ എൻഡ് ഗെയിമിനെക്കുറിച്ചു ഇന്റെരെസ്റ്റിംഗ് ആയ കുറച്ചു കാര്യങ്ങൾ കൂടെ ചേർക്കുന്നു. ഒപ്പം ക്യാപ്റ്റൻ മാർവൽ പോസ്റ്റ് ക്രെഡിറ്റ്‌ സീനും.

ഇൻഫിനിറ്റി വാർ , ക്യാപ്റ്റൻ മാർവൽ കാണാത്തവർക്ക്, !! Spoiler Alert !!

തോർ റാഗ്നറോക്ക് അവസാനം ബാക്കിയുള്ള ആസ്‌ഗാര്ഡിയൻസുമായി പോകുന്ന തോർ ചെല്ലുന്നത് തനോസിന്റെ ഷിപ്പിന്റെ മുന്നിൽ. സാൻഡാറിൽ നിന്നും പവർ സ്റ്റോൺ എടുത്തശേഷം ടെസ്സറാക്റ്റ് എടുക്കാനായിട്ടാണ് താനോസ് വരുന്നത്. അപ്പോഴാണ് തോനോസ് ഹൾക് ഫൈറ്റ്. ലോക്കി " WE HAVE A HULK " എന്ന് പറയുമ്പോൾ തിയേറ്റർ ഫുൾ കൈയ്യടി ആയിരുന്നു. എന്നാൽ അത് അതികം നേരത്തേക്ക് ഉണ്ടായില്ല. പവർ സ്റ്റോൺ യൂസ് ചെയ്യാതെ തന്നെ തനോസ് ഹൾക്കിനെ അടിച്ചു നിലമ്പരിശാക്കുന്നു. ലോക്കി താനോസിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും തനോസ് ലോക്കിയെ കഴുത്ത് ഞെരുക്കി കൊല്ലുന്നു. അസ്ഗാർഡ് ഷിപ്പ് നശിപ്പിച്ചതിന് ശേഷം തനോസ് അവിടെനിന്നും പോകുന്നു. തോറിനു എല്ലാം നഷ്ട്ടമാകുന്നു. മരിക്കുന്നതിന് മുൻപ് ഹൈംദാൾ ഹൾക്കിനെ ഭൂമിയിലേക്ക് അയക്കുന്നു. ഹൾക്ക് ചെന്ന് വീഴുന്നത് ഡോക്ടർ സ്‌ട്രെഞ്ചിന്റെ അടുത്ത്. ഹൾക്ക് ഫോമിൽ നിന്നും ബ്രൂസ് ബാനർ ആകുന്നു. ബ്രൂസ് ബാനർ പറയുന്നു " THANOS IS COMING ". അവിടെ ചിത്രത്തിന്റെ ടൈറ്റിൽ കാണിക്കുന്നു.

ഡോക്ടർ സ്‌ട്രെഞ്ച് ടോണി സ്റ്റാർക്കിനെ കൂട്ടികൊണ്ട് വരുന്നു. ബാനർ വിഷൻ എവിടെയുണ്ടെന്ന് അറിയാൻ ടോണിയോട് സ്റ്റീവ് റോജേഴ്സിനെ വിളിക്കാൻ പറയുന്നു. ടോണി പഴയ കാര്യങ്ങൾ പറയുന്നു. അപ്പോഴാണ് എബോണി മോവും കൾ ഒബ്‌സിഡിയനും ( BLACK DWARF ) ടൈം സ്റ്റോൺ എടുക്കാൻ വരുന്നത്. ബ്രൂസ് ബാനർ ഹൾക്കിനെ പുറത്തെടുക്കാൻ ശ്രമിക്കുമെങ്കിലും അതൊന്നും നടക്കില്ല. പിന്നെ ടോണിയുടെ ചെറുത്തുനിൽപ്പ്. ഇതിനിടയ്ക് സ്പൈഡർമാന്റെ കിടു എൻട്രി. കൾ ഒബ്‌സിഡിയനെ വോങ് വേറൊരു സ്ഥലത്തേക്ക് ആക്കിക്കളയുന്നു. പക്ഷെ എബോണി മോവ് സ്‌ട്രെഞ്ചിനെയും കൊണ്ട് അവിടെനിന്നും ക്യു ഷിപ്പിലേക്ക് പോകുന്നു. സ്പൈഡർമാനും ടോണയും പുറകെ ചെല്ലും അവിടെ വച്ചാണ് സ്പൈഡര്മാന് അയേൺ സ്പൈഡർ സ്യൂട്ട് കിട്ടുന്നത്. ടോണയും പീറ്റർ പാർക്കറും ചേർന്ന് സ്‌ട്രെഞ്ചിനെ രക്ഷിക്കുന്നു. ഭൂമിയിലേക്ക് പോകാതെ ടൈറ്റനിലേക്ക് പോകാം എന്ന് പറയുന്നു.

ഗാർഡിയൻസ് തോറിനെ സ്പേസിൽ നിന്നും കണ്ടെത്തുന്നു. ഗാമോറ തനോസിന്റെ പ്ലാൻ എന്താണെന്നു പറഞ്ഞ് കൊടുക്കുന്നു. തോറും ഗ്രൂട്ടും റോക്കറ്റും ചേർന്നു നിടാവെല്ലിർലേക്ക് പോകുന്നു. ബാക്കി ഗാർഡിയൻസ് റിയാലിറ്റി സ്റ്റോൺ എടുക്കാൻ നോവെയറിലേക്ക് പോകുന്നു. അവർ അവിടെ ചെല്ലുന്നതിന് മുന്നേ തനോസ് വന്ന് ആ സ്റ്റോൺ കൈക്കലാക്കുന്നു. സോൾ സ്റ്റോൺ എവിടെയെന്നു അറിയാവുന്നത് ഗാമോറയ്ക്കായതുകൊണ്ട് തനോസ് ഗാമോറയെ അവിടെ നിന്നും വോർമിറിലേക്ക് പോകുന്നു.

അപ്പോഴാണ് വിഷന്റെ നെറ്റിയിലുള്ള മൈൻഡ് സ്റ്റോൺ എടുക്കാൻ പ്രോക്സിമ മിഡ്നൈറ്റും കോർവസ് ഗ്ലൈവും വരുന്നത്. അന്നേരമാണ് സ്റ്റീവ് റോജേഴ്സിന്റെ ക്യാപ്റ്റൻ അമേരിക്കയുടെ കിടിലൻ എൻട്രി. അത്രേം നേരം ശാന്തമായിരുന്നു തിയേറ്റർ പൊട്ടിത്തെറിച്ച അവസ്ഥ. അത് ഒരൊന്നൊന്നര സീൻ ആയിരുന്നു പ്രോക്സിമ മിഡ്നൈറ്റിന്റെ എന്തിനെയും നശിപ്പിക്കാൻ ശേഷിയുള്ള ത്രീ പ്രോങ്ട് സ്പിയർ പിടിച്ചു ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരുന്നത്. കൂടെ ഫാൽക്കണും ബ്ലാക്ക് വിഡോയും ചേർന്നു വിഷനെ രക്ഷിക്കുന്നു. ശേഷം അവർ അവഞ്ചേഴ്‌സ് ടവറിൽ എത്തി വിഷന്റെ നെറ്റിയിലെ സ്റ്റോൺ എടുക്കാൻ പ്ലാൻ ചെയ്യുന്നു. അതിനു അവര് വാക്കാണ്ടയിലേക്ക് പോകുന്നു. വിന്റർ സോൾജ്യറിൽനിന്നും വൈറ്റ് വുൾഫ് ആയ ബക്കിയെ മീറ്റ് ചെയ്യുന്നു. വിഷന്റെ നെറ്റിയിലെ സ്റ്റോൺ എടുക്കുന്ന സമയം തനോസിന്റെ ആർമിയായ ഔട്രേടെഴ്സ് എത്തുന്നു.

അതെ സമയം ടോണയും പീറ്റർ പാർക്കറും സ്‌ട്രെഞ്ചും ഗാർഡിയന്സിനെ കണ്ടുമുട്ടാൻ ഇടയാകുന്നു. അപ്പോഴുള്ള കോമഡി രംഗങ്ങൾ നന്നായിരുന്നു. ടോണയും ക്വില്ലും പ്ലാനിങ് നടത്തുന്ന സമയത്താണ് സ്‌ട്രെഞ്ചു ഫ്യുച്ചറിൽ നടക്കാൻ പോകുന്നതിന്റെ സാധ്യതകൾ കാണുന്നത്. 40 മില്യൺ തവണ നോക്കിയപ്പോൾ അതിൽ ഒരു ചാൻസ് മാത്രമാണ് കണ്ടത്. അതിനുള്ള ഒരു ഏട് ടോണി സ്റ്റാർക്കും. അതുകൊണ്ട് തന്നെ ടോണി മരിക്കാതെ നോക്കണം.

തോറും കൂട്ടരും നിടാവലിർലാണ് ഉള്ളത്. സ്റ്റോംബ്രേക്കർ ഉണ്ടാക്കുന്നു. ഗ്രൂട്ടിന്റെ കൈകൊണ്ടു പിടിയും ഉണ്ടാക്കുന്നു. ഈ സമയം തോർ അതിശക്തനാകുന്നു. ഇവർ ബൈഫ്രോസ്റ്റ് ചെയ്തു വക്കാണ്ടയിൽ എത്തുന്നു. ഒരു കിടിലൻ റീ എൻട്രി. ഇപ്പോഴും രോമാഞ്ചമാണ് ആ സീൻ ഓർക്കുമ്പോൾ. " BRING ME THANOS ".

സോൾ സ്റ്റോൺ എടുക്കാൻ ഗാമോറയും തനോസും വോർമിറിൽ എത്തുന്നു. റെഡ് സ്‌ക്വുൾ ഉള്ളത് അവിടെയാണ് അദ്ദേഹം പറയുന്നു ഒരു സോൾ കൊടുത്താലേ സോൾ സ്റ്റോൺ കിട്ടു എന്ന്. തനോസ് ജീവനു തുല്യം സ്നേഹിക്കുന്ന മകളെ കൊന്നു സ്റ്റോൺ സ്വന്തമാക്കി ടൈറ്റനിലേക്ക് വരുന്നു.

അവിടെവെച്ചു താനോസുമായി ഒരു കിടിലൻ ഫൈറ്റ്. തനോസിനെ കൈയ്യിലെ ഗോൺലെറ്റ് ഊരിയെടുത്തു എന്ന് തോന്നിയ സമയം ക്വിൽ എല്ലാം നശിപ്പിക്കുന്നു. ടോണിയെ തനോസ് കുത്തുന്നു. ടോണിയുടെ ജീവന് വേണ്ടി ടൈം സ്റ്റോൺ കൊടുക്കാൻ സ്‌ട്രെഞ്ചു നിര്ബന്ധിതനാകുന്നു. ടൈം സ്റ്റോൺ എടുത്തു മൈൻഡ് സ്റ്റോൺ സ്വന്തമാക്കാൻ തനോസ് വക്കാണ്ടയിലേക്ക് പോകുന്നു.

പ്രോക്സിമ മിഡ്നൈറ്റിനെയും കൾ ഒബ്‌സിഡിയനെയും കോർവസ് ഗ്ലൈവിനെയും വിഷനും ബ്ലാക്ക് വിഡിയോയും ബ്രൂസ് ബാനറും കൊല്ലുന്നു പക്ഷെ ഇനി തോൽപ്പിക്കേണ്ടത് തനോസിനെ. സ്കാർലെറ്റ് വിച്ച് വിഷന്റെ നെറ്റിയിലെ സ്റ്റോൺ നശിപ്പിക്കാൻ നോക്കുന്നു അതെ സമയം താനോസിനെയും ചെറുത്തുനിൽക്കുന്നു. വേറെ ലെവൽ സീനാണ് അത്. വിഷന്റെ നെറ്റിയിലെ സ്റ്റോൺ സ്കാർലെറ്റ് വിച്ച് നശിപ്പിക്കുന്നു പക്ഷെ ടൈം സ്റ്റോൺ ഉപയോഗിച്ച് തനോസ് ടൈം റിവേഴ്‌സ് ചെയ്യുന്നു. വിഷന്റെ നെറ്റിയിലെ സ്റ്റോൺ ഒരു മുന്തിരി അടർത്തി എടുക്കുന്ന ലാഘവത്തോടെ തനോസ് എടുക്കുന്നു. എല്ലാ സ്റ്റോണും സ്വന്തമാക്കിയ തനോസ് അതി ശക്തനാകുന്നു. തോർ സ്റ്റോംബ്രേക്കർ താനോസിന് നേരെ ലക്ഷ്യം വെക്കുന്നു. തനോസ് തടുക്കാൻ ശ്രമിച്ചെങ്കിലും അത് നെഞ്ചിൽ തറഞ്ഞു കയറുന്നു. എന്നാൽ തനോസ് " YOU SHOULD'VE GONE FOR THE HEAD " എന്ന് പഞ്ച് ഡയലോഗ് പറഞ്ഞു സ്നാപ് ചെയ്യുന്നു. ഓരോരുത്തരായി പൊടിയായി പോകുന്നു. സ്പൈഡർ മാൻ പോകുന്നതാണ് ഏറ്റവും വിഷമകരമായ രംഗം. തനോസ് ടൈറ്റൻ ടു വിലേക്കു പോകുന്നു. ഹാഫ് യുണിവേഴ്സിനെ ഇല്ലാതാക്കി താൻ വിജയിച്ചു എന്നൊരു രീതിയിൽ ഒരു ചിരിയും ചിരിക്കുന്നു

അവസാനം ഒരു പോസ്റ്റ് ക്രെഡിറ്റ്‌ സീനും. മരിയ ഹില്ലും നിക്ക് ഫ്രുരിയും കാറിൽ പോകുമ്പോൾ ആളുകൾ പൊടിയായി പോകുന്നത് കാണുന്നു. മരിയ ഹിൽ പൊടിയായി പോകുന്നത് കാണുമ്പോഴേക്കും ഫ്യുരി ക്യാപ്റ്റൻ മാർവലിനു ഇൻഫർമേഷൻ കൊടുക്കുന്നു അത് അയച്ചു തീരുമ്പോഴേക്കും ഫ്യുരിയും പൊടിയായി പോകുന്നു. എല്ലാവരെയും ആവേശത്തിലും വിഷമത്തിലുമാക്കി ചിത്രം അവസാനിക്കുന്നു.

CAPTAIN AMERICA THE FIRST AVENGER എന്ന സിനിമ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട മാർവലിന്റെ സിനിമയാണ് INFINITY WAR. അത്രയും ഗംഭീരമായ മനോഹരമായ ഒരു ചിത്രമാണ് ഇത്. മോശമെന്ന് പറയാൻ ഒന്നുംതന്നെയില്ല രോമാഞ്ചം ഉളവാക്കുന്ന ഒരുപാട് സീനുകൾ. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും നല്ല പ്രകടനം. തോർ ഡോക്ടർ സ്‌ട്രെഞ്ച് ടോണി സ്റ്റാർക് എന്നിവർക്കാണ് കൂടുതൽ ഇമ്പോര്ടന്റ്റ്‌. പിന്നെ വില്ലന്മാരിൽ വില്ലനായ തനോസ്. വില്ലത്തരം മാത്രമല്ല നല്ല ഇമോഷണൽ സീനും അദ്ദേഹത്തിനുണ്ട്. നല്ല ഹാസ്യ രംഗങ്ങൾ. പിന്നെ സ്റ്റാൻലിയുടെ ക്യാമിയോ.

ടെക്നിക്കൽ സൈഡ് എടുക്കുകയാണെങ്കിൽ നൂറിൽ നൂറു മാർക്ക് കൊടുക്കാവുന്ന ചിത്രം. വിഷ്വൽ എഫ്ഫക്റ്റ്സ് വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ കിട്ടിയപ്പോൾ ആ അവാർഡ് ഈ ചിത്രത്തിന് തീർച്ചയായും കിട്ടു എന്ന്. പക്ഷെ അങ്ങനെ ഉണ്ടായില്ല. ഡോക്ടർ സ്‌ട്രെഞ്ച് തനോസ് ഫൈറ്റ് വക്കണ്ട ഫൈറ്റ് ഒക്കെ ഒന്നും പറയാനില്ല കിടിലോൽ കിടിലം. പിന്നെ ബാക്ക്ഗ്രൗണ്ട് സ്കോറും തനോസിന്റെ വില്ലനിസത്തിനു ചേർന്ന രീതിയിൽ ഉള്ളത്. ലാസ്റ്റ് മൈൻഡ് സ്റ്റോൺ എടുക്കുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഒരു മ്യൂസിക് വരുന്നുണ്ട് അത് ആ സീനിനെ കൂടുതൽ നന്നാക്കി. പിന്നെ വക്കാണ്ട കാണിക്കുമ്പോൾ ഉള്ള ബ്ലാക്ക് പാന്തർ BGM.

ഇൻഫിനിറ്റി സ്റ്റോൺസ് സ്വന്തമാക്കാൻ എന്തും ചെയ്യും തനോസ്. സോൾ സ്റ്റോൺ കിട്ടാൻ മകളുടെ ജീവൻ അദ്ദേഹം ബലി നൽകി. ത്യാഗം അത് അവഞ്ചേഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല വിഷൻ ഇപ്പോൾ തന്നെ ഈ സ്റ്റോൺ നശിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ ക്യാപ്റ്റൻ അമേരിക്കയുടെ മറുപടി ആരുടേയും ജീവൻ കളഞ്ഞു ഇത് ചെയ്യേണ്ടെന്ന്. അതുപോലെ തോറിനു വേണ്ടി ലോക്കി സ്പേസ് സ്റ്റോൺ കൊടുത്തു. അയേൺ മാനുവേണ്ടി ഡോക്ടർ സ്‌ട്രെഞ്ചു ടൈം സ്റ്റോൺ കൊടുത്തു. നെബുളയുടെ ജീവനു വേണ്ടി ഗമോറ സോൾ സ്റ്റോൺ ഉള്ള സ്ഥലം പറഞ്ഞു കൊടുത്തു. ഇൻഫിനിറ്റി വാറിൽ ആരും സാക്രിഫൈസ് ചെയ്തില്ല. എന്നാൽ വരാൻ പോകുന്ന എൻഡ് ഗെയിമിൽ അവഞ്ചേഴ്സിന്റെ ഭാഗത്തു നിന്നും ഈ സമീപനം ഉണ്ടാകില്ല ജീവൻ കൊടുത്തിട്ടായാലും സ്നാപ് എങ്ങനെയെങ്കിലും റിവേഴ്‌സ് ചെയ്യും.

ഡോക്ടർ സ്‌ട്രെഞ്ച് എന്തുകൊണ്ട് ടൈം സ്റ്റോൺ കൊടുത്തു എന്തായിരിക്കും അദ്ദേഹത്തിന്റെ പ്ലാൻ ഇത് എല്ലാവർക്കും അറിയാൻ ആകാംക്ഷയുള്ള കാര്യമാണ്. AVENGERS AGE OF ULTRON ൽ ടോണി കാണുന്ന സ്വപ്നമായി എൻഡ് ഗെയിമിനു എന്തെങ്കിലും ബന്ധം ഉണ്ടാകുമോ? സ്‌ട്രെഞ്ച് പറയുന്നുണ്ട് ടോണിയെക്കൊണ്ട് മാത്രമേ എന്തെങ്കിലും സാധിക്കു എന്ന് അതുകൊണ്ട് ടൈം സ്റ്റോൺ കൊടുത്തു ടോണിയുടെ ജീവൻ തിരികെ വാങ്ങിയത്. പീറ്റർ ക്വില്ലും ടോണിയും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഡോക്ടർ സ്‌ട്രെഞ്ച് നടക്കാൻ പോകുന്നത് എല്ലാം കാണുന്നുണ്ട് അപ്പോൾ അദ്ദേഹത്തിന് കാര്യം എല്ലാവരോടും പറഞ്ഞു തനോസുമായുള്ള ഫൈറ്റ് ഒഴിവാക്കാമായിരുന്നു. എന്നാൽ ടോണയും തനോസും തമ്മിൽ ഫൈറ്റ് നടക്കേണ്ടത് ആവശ്യമാണ് അതായിരുന്നു സ്‌ട്രെഞ്ചിന്റെ ലക്ഷ്യം. ഇനി ടോണി കാണുന്ന സ്വപ്നത്തിന്റെ പ്രസക്തി. സ്‌ട്രെഞ്ചു പറയുന്നത് ടോണിയ്ക്കാണ് എന്തെങ്കിലും ചെയ്യാൻ പറ്റുകയെന്ന്. ആ സ്വപ്നത്തിൽ ടോണി കാണുന്നത് എല്ലാ അവഞ്ചേഴ്‌സ് മെംബേർസും മരിച്ചു കിടക്കുന്നതാണ്. ടോണി മരിച്ചു കിടക്കുന്നതായി കാണിക്കുന്ന ക്യാപ്റ്റൻ അമേരിക്കയുടെ അടുത്തേക്ക് ചെല്ലുമ്പോൾ പെട്ടന്ന് ക്യാപ്റ്റൻ പറയും " നിനക്ക് ഞങ്ങളെ രക്ഷിക്കാമായിരുന്നു " എന്ന്. ഇത് തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാകുമോ എല്ലാം ഊഹങ്ങൾ മാത്രമാണ്. നമ്മൾ സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത രീതിയിൽ മാർവൽ പടം ചെയ്യും.

ക്യാപ്റ്റൻ മാർവെൽ എൻഡ് ഗെയിമിൽ ആദ്യം മുതലേ പ്രതീക്ഷിക്കാം. ക്യാപ്റ്റൻ മാർവൽ മിഡ് ക്രെഡിറ്റ്‌ സീൻ കാണിക്കുമ്പോൾ ക്യാപ്റ്റൻ അമേരിക്കയ്ക്ക് താടിയുണ്ട് അതുപോലെ ബ്ലാക്ക് വിഡോയുടെ ഷോര്ട്ട് ഹെയറും. എൻഡ് ഗെയിം ട്രൈലെറിൽ എല്ലാവരും നിൽക്കുന്ന സീനുകളിൽ ഒരു ഗ്യാപ് കാണാം ആ ഭാഗത്തു ക്യാപ്റ്റൻ മാർവലിനെ മായ്ച്ചു കളഞ്ഞതാവാം. പിന്നെ മിഡ് ക്രെഡിറ്റ്‌ സീനിൽ ക്യാപ്റ്റൻ മാർവലിന്റെ അപ്ഗ്രേഡ് ചെയ്ത സ്യൂട്ടും കാണാവുന്നതാണ്.

ക്വാണ്ടം റീലം സ്യൂട്ട് ഫോട്ടോസ് ലീക് ആയിരുന്നു അപ്പോൾ ക്വാണ്ടം റീലത്തിനു ചിത്രത്തിൽ നല്ല പ്രാധാന്യം പ്രതീക്ഷിക്കാം. ലെഗോ എൻഡ് ഗെയിം കോൺസെപ്റ്റിൽ ടോയ്സ് ഇറക്കിയപ്പോൾ തനോസ് പ്രൊഫസർ ഹൾക്ക് ഫൈറ്റ് സെറ്റ് ഉണ്ടായിരുന്നു. പിന്നെ അവഞ്ചേഴ്‌സ് അസ്സെംബ്ൾ സെറ്റും. അങ്ങനെ ഒരു സീൻ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം അപ്പോൾ തിയേറ്ററിൽ കാണുമ്പോൾ എന്താകുമോ. 

ക്യാപ്റ്റൻ അമേരിക്കയും അയേൺ മാനും ഒരുമിച്ചു നിന്നപ്പോൾ ലോക്കിയെയും അൾട്രോണിനെയും തോൽപ്പിച്ചു. രണ്ടുപേരും അകന്നപ്പോൾ പകുതി യൂണിവേഴ്‌സ് പോയി. എൻഡ് ഗെയിമിൽ രണ്ടുപേരും ഒന്നിക്കുന്നതും കാണാൻ പറ്റും അതിനൊരൂ ഉദാഹരണമാണ് എൻഡ് ഗെയിം ട്രൈലെറിൽ ടൈറ്റിൽ കാണിക്കുന്നത്. ഇൻഫിനിറ്റി വാർ എന്ന് ചിത്രം തീരുമ്പോൾ എഴുതിക്കാണിക്കുമ്പോൾ അത് പൊടിയായി പോകുന്നത് കാണാം. എന്നാൽ എൻഡ് ഗെയിം ട്രൈലെറിൽ ടൈറ്റിൽ കാണിക്കുമ്പോൾ പൊടിഞ്ഞു പോയത് കൂടിച്ചേരുന്നത് കാണാൻ സാധിക്കും. എന്തായാലും ഏപ്രിൽ 26 വരെ കാത്തിരിക്കാം.
എത്ര തവണ കണ്ടാലും മതിയാകില്ല [ Avengers : Infinity war - Review ] എത്ര തവണ കണ്ടാലും മതിയാകില്ല [ Avengers : Infinity war - Review ] Reviewed by Mcorner on March 10, 2019 Rating: 5

No comments

Related Posts No. (ex: 9)

yes