Ads

പെൺ കരുത്ത് [ Captain marvel - Review ]


41 ) Captain Marvel

Language :- English

2019 ‧ Fantasy/Science Fiction ‧ 2h 5mm

ഇൻഫിനിറ്റി വാറിന് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം. മാർവൽ ചെയ്യുന്ന ആദ്യത്തെ ഫീമെയിൽ സൂപ്പർ ഹീറോ മൂവി. ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു അതിനുള്ള ഉത്തരങ്ങളും ഈ ചിത്രത്തിൽ തന്നെ. അതിൽ പ്രധാനം മറ്റു സൂപ്പർ ഹീറോസിനെക്കൊണ്ട് താനോസിനെ തോൽപ്പിക്കാൻ സാധിച്ചില്ല പിന്നെ എങ്ങനെ ക്യാപ്റ്റൻ മാർവലിനെക്കൊണ്ട് സാധിക്കും. മറ്റൊന്നാണ് നിക്ക് ഫ്യൂരിയുടെ കണ്ണിനു എന്ത് പറ്റി എന്നുള്ളത്. 90കളിൽ ആണ് ക്യാപ്റ്റൻ മാർവൽ നടക്കുന്നത് എങ്കിൽ ഇത്രെയും നാൾ ക്യാപ്റ്റൻ മാർവൽ എവിടെയായിരുന്നു.

ക്രീകളും സ്ക്രുള്ളുകളും തമ്മിലുള്ള ഫൈറ്റിലൂടെയാണ് ചിത്രം തുടങ്ങുന്നത്. സ്റ്റാർ ഫോഴ്സിലെ പ്രധാന അംഗമായിട്ടാണ് കാരോൾ ടെൻവേഴ്സിനെ കാണിക്കുന്നത്. ക്രീകളുടെ ഇടയിൽ വേർസ് എന്നാണ് കാരോൾ അറിയപ്പെടുന്നത് അത് എന്തുകൊണ്ടാണെന്ന് ചിത്രം കാണുമ്പോൾ മനസിലാകും. സ്ക്രുള്ളുകളായിട്ടുള്ള ഫൈറ്റിൽ നിന്നും രക്ഷപ്പെട്ടു വരുമ്പോൾ കാരോൾ സഞ്ചരിക്കുന്ന വാഹനം തകർന്നു ഭൂമിയിലേക്ക് വീഴുന്നു. അവിടെ വെച്ച് നിക്ക് ഫ്രൂരിയെ കണ്ടുമുട്ടുന്നു. ഇടയ്ക്ക് ഇടെ വന്നു പോകുന്ന പഴയ ഓർമകളിൽ കാരോളിന്‌ മനസിലാകുന്നു ഭൂമിയിൽ തനിക്കൊരു ജീവിതം ഉണ്ടായിരുന്നു എന്ന്.

ഇത്രെയും ഭാഗം വളരെ സാവധാനത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. തുടർന്ന് ചിത്രം കൂടുതൽ ഇന്റെരെസ്റ്റിംഗ് ആകുന്നു. ചെറിയ ട്വിസ്റ്റുകളും ഉണ്ടാകുന്നു. മറ്റു സൂപ്പർ ഹീറോ സിനിമകൾ പിടിക്കുന്ന പാറ്റേൺ ആയ ഒരു സാധാരണ മനുഷ്യൻ അവനു ശക്തി ലഭിക്കുന്നു വില്ലൻമാരിൽ നിന്നും ലോകത്തെ രക്ഷിക്കുന്നു എന്ന ക്ളീഷേ വിട്ട് മറ്റൊരു രീതിയിലാണ് അന്ന ബോഡനും റിയാൻ ഫ്ലികും ചിത്രത്തെ സമീപിച്ചത്. റൂസ്സോ ബ്രോതേഴ്സിന് ശേഷം രണ്ടു പേര് ചേർന്നു മാർവൽ മൂവി ഡയറക്റ്റ് ചെയ്യന്നു. സ്ക്രീൻ പ്ലേ ഒരു ഫ്‌ലോയിൽ പോകുമ്പോഴും ഇടയ്ക്ക് ഇടയ്ക്ക് ഒരു ക്ലേശം അനുഭവപ്പെടുന്നു. ഒരു ഹീറോ ഒറിജിൻ പറയുമ്പോൾ ഉള്ള ലാഗ് ഈ ചിത്രത്തിലും കാണാൻ കഴിയുന്നതാണ്. എങ്കിലും മറ്റു ഒറിജിൻ സ്റ്റോറികളുടെ ലെവലിൽ എത്തിയില്ല. ഫ്ലാഷ്ബാക്ക് ഒരു വ്യക്തത ഇല്ലായ്മ തോന്നി അതിനൊരു വിശദീകരണം കൊടുക്കാതെ സിമ്പിൾ ആക്കിക്കളഞ്ഞു.

ഒരുപക്ഷെ ട്രൈലെർ വന്ന സമയത്ത് ഏറ്റവും കൂടുതൽ കളിയാക്കപ്പെട്ട ഒരു അഭിനയത്രിയായിരുന്നു ബ്രീ. അതിനൊക്കെയുള്ള മറുപടി കൂടെയാണ് ക്യാപ്റ്റൻ മാർവൽ. കിടിലൻ അഭിനയം കൂടുതൽ സമയവും കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ചു സീരിയസ് ആയ മുഖഭാവത്തിൽ ആണ് നമ്മൾ ട്രെയ്ലറിൽ കണ്ടത് പോലെ. പിന്നെ കോമഡി അത്യാവശ്യത്തിനു നല്ല കോമഡിയും ഉണ്ട്. അതുപോലെ തന്നെ ഫൈറ്റിന്റെ കാര്യത്തിലും ബ്രീ മികച്ചു നിന്നു.
സാമുവൽ ജാക്ക്സൺ നമ്മൾ മാർവൽ ചിത്രങ്ങളിൽ ഇതുവരെ കാണാത്ത രീതിയിൽ ആണ് ഈ ചിത്രത്തിൽ കാണുന്നത്. അത്രയ്ക്ക് ഹാസ്യാത്മകമായ കഥാപാത്രമാണ്. ഗൂസ്, കാരോൾ എന്നിവരുടെ കൂടെ എപ്പോൾ കൂടിയാലും കോമഡി ആണ്. അദ്ദേഹത്തിന്റെ കണ്ണ് എങ്ങനെ പോയി എന്ന് ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു കാര്യമാണ്. ആ സംഭവമാണ് ചിത്രത്തിൽ ഏറ്റവും വലിയ കോമഡി.

മോശം പ്രകടനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. സ്ക്രുള്ളിന്റെ ലീഡർ ആയ റ്റാലോസ് എന്ന കഥാപാത്രത്തെ ബെൻ നന്നായി തന്നെ ചെയ്തു. അതുപോലെ തന്നെ ജൂഡ് ലോ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കുറച്ചു നേരം ഒള്ളു എങ്കിലും ഗൂസ് നല്ല കോമഡി ഉണ്ടാക്കി.

ഛായാഗ്രഹണം, എഡിറ്റിംഗ്, VFX, ആക്ഷൻ എല്ലാം മികവുറ്റതായിരുന്നു. ആ 90കളിലെ സെറ്റപ്പ് കിടിലം അതെ ഒരു കളർ ടോൺ ഒക്കെ കൊടുത്തു ഗംഭീരമാക്കി. ചിത്രത്തിന് അല്പം ഡാർക്ക്‌ ഷെയ്ഡ് ഉണ്ട്. ട്രെയിനിൽ ഉള്ളതും പിന്നെ ക്ലൈമാക്സ്‌ ഫൈറ്റും കിടിലം. ക്യാപ്റ്റൻ മാർവൽ ഫുൾ ബൈനറി ഫോമിൽ എത്തുന്ന സീൻ ഒക്കെ രോമാഞ്ചം ആയിരുന്നു. മിഡ് ക്രെഡിറ്റ്‌ സീൻ പിന്നെ പറയണ്ട ഒരു നിമിഷം ശ്വാസം നിന്നുപ്പോയി അത്രയ്ക്ക് ത്രസിപ്പിക്കുന്ന ഒരു ക്രെഡിറ്റ്‌ സീൻ ആയിരുന്നു അത്.

ഇൻഫിനിറ്റി വാർ പോലെയൊരു ചിത്രത്തിലൂടെ ഒരു കഥാപാത്രത്തിനു പബ്ലിസിറ്റി കൊടുത്ത്. മോശമാക്കാത്ത രീതിയിൽ ഒരു നല്ല ഒറിജിനും കൊടുത്തു. ആ കഥാപാത്രത്തിന്റെ പവർ എന്താണെന്നു പ്രേക്ഷകന് കൃത്യമായി മനസിലാക്കി കൊടുക്കുകയും ചെയ്തു. ഇതാണ് മാർവൽ. സിനിമകൾ ചെയ്യുന്ന കാര്യത്തിൽ വേറെ ലെവൽ ആണ്. ഫോട്ടോൺ ബ്ലാസ്റ്റും, ലൈറ്റ് സ്പീഡിൽ ട്രാവൽ ചെയ്യുന്നതും ബൈനറി ഫോമിലേക്കുള്ള ട്രാൻഫോർമേഷനും ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം.

Rating :- 3.5 / 5
പെൺ കരുത്ത് [ Captain marvel - Review ] പെൺ കരുത്ത് [ Captain marvel - Review ] Reviewed by Mcorner on March 08, 2019 Rating: 5

No comments

Related Posts No. (ex: 9)

yes