സുഹൃത്ബന്ധം [ The Boy In The Striped Pajamas - Review ]
44 ) The Boy in the Striped Pajamas
Language :- English
2008 ‧ Film adaptation/Drama ‧ 1h 34mm
"Childhood is measured out by sounds and smells and sights, before the dark hour of reason grows"
പട്ടാളക്കാരനായ അച്ഛന് ജോലിയിൽ പ്രൊമോഷൻ കിട്ടിന്നു. ഇപ്പോഴുള്ള വീട്ടിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറുന്ന കാര്യം ബ്രൂണോ അറിയുന്നു. തന്റെ സ്കൂളും സുഹൃത്തുക്കളെയും ഇനി കാണാൻ പറ്റില്ലെന്ന വിഷമത്തോടെ ബ്രോണോ വീട്ടുകാരുടെ കൂടെ അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറുന്നു.
പുതിയ വീട്ടിൽ എത്തിയ ബ്രൂണോ കുറെ മാറി കുറെ ആളുകൾ ജോലി ചെയ്യുന്നത് കാണുന്നു. ബ്രൂണോ വിചാരിച്ചത് അതൊരു ഫാം ആണെന്നാണ് എന്നാൽ യഥാർത്ഥത്തിൽ അതൊരു തടങ്കൽ പാളയം ആയിരുന്നു. പിൻ ഭാഗത്തേക്ക് പോകുന്നത് വിലക്കിയിരിക്കുന്നു. എന്നാൽ ഒരു ദിവസം എല്ലാവരുടെയും കണ്ണുവെട്ടിച്ചു ഫാം ലക്ഷ്യമാക്കി ആ കാട്ടിലൂടെ ബ്രൂണോ ഓടുന്നു. അവിടെയെത്തുമ്പോൾ ബ്രൂണോ കാണുന്നത് വൈദ്യുതക്കമ്പികളാൽ തീർത്ത അതിരിനുള്ളിൽ ഒരു ക്യാമ്പ് ആണ്. അതിനടുത്തു ഒറ്റയ്ക്കിരിക്കുന്ന ഒരു കുട്ടിയെയും കാണുന്നു ഷ്മ്യുൾ എന്നാണ് പേര് ആ കുട്ടി ഒരു ജൂതൻ ആണ്. തുടർന്ന് അവർ സുഹൃത്തുക്കൾ ആകുന്നു.
ഒരു വേലിക്കു അപ്പുറവും ഇപ്പുറവും ഇരുന്നുള്ള അവരുടെ സുഹൃത്ബന്ധം അതി മനോഹരമായി കാണിച്ചിരിക്കുന്നു. ഒപ്പം ആ രണ്ടു കുട്ടികളുടെയും മികച്ച പ്രകടനവും. ആ കാലത്തെ അനുസ്മരിക്കും വിധമുള്ള സെറ്റപ്പ് ഡ്രസിങ് എല്ലാം നന്നായിരുന്നു. ഒരേ ഗ്രാഫിലാണ് ചിത്രം സഞ്ചരിക്കുന്നത്. അതുകൊണ്ട് ഒരു പ്രത്യക തരം പ്രേക്ഷകർക്ക് ചിത്രം ചിലപ്പോൾ ഇഷ്ട്ടമായില്ലെന്ന് വരാം. പക്ഷെ തീർച്ചയായും കാണേണ്ട ഒരു സിനിമയാണ്. ക്ലൈമാക്സ് കണ്ടപ്പോൾ മനസ് മരവിച്ച അവസ്ഥയായിരുന്നു. ആ ഒരു അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല. രണ്ടുപേരും കൈ കോർത്തു പിടിക്കുന്ന സീൻ ഇപ്പോഴും മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. ഒന്നര മണിക്കൂർ മാത്രമാണ് ചിത്രത്തിന്റെ ദൈർഖ്യം.
സുഹൃത്ബന്ധം [ The Boy In The Striped Pajamas - Review ]
Reviewed by Mcorner
on
March 16, 2019
Rating:
Reviewed by Mcorner
on
March 16, 2019
Rating:


No comments