Ads

തീർച്ചയായും കാണേണ്ട സീരീസ് [ Love, Death & Robots - Review ]


45 )   Love, Death & Robots (2019– )

  TV Series   |  TV-MA   |  15 min   |  Animation, Comedy, Fantasy

  Language : English

18 എപ്പിസോഡ്കൾ അതിൽ ഒന്ന് പോലും മോശമായി തോന്നാത്ത രീതിയിലുള്ള അവതരണവും.

 Restricted :- violence and bloody , language, and nudity 

അനിമേഷൻ ആണോ അതോ ഒറിജിനൽ ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമുള്ള അപാര മേക്കിങ്. അത്രയ്ക്ക് ഡീറ്റെയിൽസ് ആണ്. അതിനോട് കിടപിടിക്കുന്ന രീതിയിലുള്ള സൗണ്ട് മിസ്‌ങ്ങും. കൂടുതൽ എപ്പിസോഡ്കളും post-apocalyptic സ്വഭാവമുള്ളതാണ്. അത് മാത്രമല്ല Mythology, robotic world, Horror, Science fiction എന്നീ വിഭാഗങ്ങളിൽ കൂടി പെടുന്നു. കോമഡി, ഇമോഷണൽ, എന്റർടൈൻമെന്റ്, ഡ്രാമ തുടങ്ങിയവയും നല്ല രീതിയിൽ ഉപയോഗിച്ചിരിക്കുന്നു. ചെറിയ ട്വിസ്റ്റ്‌കളുള്ള കഥയുമുണ്ട്. ഇതൊക്കെ ഇത്രയും ചുരുങ്ങിയ സമയംകൊണ്ട് ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ്.

ഓരോ എപ്പിസോഡും കണ്ടു കഴിയുമ്പോൾ അടുത്തത് കാണാനുള്ള ഒരു തോന്നൽ ഉണ്ടാകുന്നു. ഓരോ എപ്പിസോഡും തീരുന്നത് അറിയില്ല. അതിൽ Zima blue പോലെയുള്ളവ മായാതെ മനസ്സിൽ നിൽക്കുന്നു. അനിമേഷൻ അവതരണം വിവിധ രീതിയിലാണ്. അതിൽ വരകൾ കൊണ്ട് തീർത്ത Fish night എന്ന എപ്പിസോഡ് കണ്ടപ്പോൾ ഓർമവന്നത് The wolf among us, walking dead വീഡിയോ ഗെയിമുകൾ ആണ്. അതെ രീതി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കുറവ് പറയാൻ ഒന്നും ഇല്ലാ പിന്നെ good hunting എപ്പിസോഡീൽ അനാവശ്യമായി പല സ്ഥലത്ത് നഗ്നത പ്രദർശിപ്പിച്ചത് വേണ്ടായിരുന്നു എന്ന് തോന്നി. അത് ഒഴിവാക്കിയും അത് നല്ല രീതിയിൽ ചെയ്യാമായിരുന്നു.

തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് Love Death and Robots. ഇതുപോലെ ഒരു അനിമേഷൻ സീരിയസ് തന്ന David Fincher , Tim Miller ഒരു വലിയ നന്ദി. ഇഷ്ട്ട എപ്പിസോഡ് എന്നതിന് ഒരു വലിയ ലിസ്റ്റ് തന്നെ എടുക്കേണ്ടി വരും. എങ്കിലും ഒത്തിരി ഇഷ്ടപ്പെട്ടത് beyond the aquila rift, lucky 13, sonnies edge, three robots, good hunting, zima blue, secret war, shape shifters, helping hand
തീർച്ചയായും കാണേണ്ട സീരീസ് [ Love, Death & Robots - Review ] തീർച്ചയായും കാണേണ്ട സീരീസ് [ Love, Death & Robots - Review ] Reviewed by Mcorner on March 22, 2019 Rating: 5

No comments

Related Posts No. (ex: 9)

yes